Latest Updates
-
ഇന്നത്തെ രാജയോഗം: സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ വിശ്വസിക്കാമോ? പണം സുരക്ഷിതമാക്കാൻ 7 വഴികൾ -
ഓണം കഴിഞ്ഞു, മുഖത്തെ മഞ്ഞൾക്കറയും തടിപ്പും മാറാൻ ഈ 15 മിനിറ്റ് വിദ്യകൾ പരീക്ഷിക്കൂ -
ഓണസദ്യ വിളമ്പുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയട്ടെ! -
വിരുന്നുകാർ മടങ്ങിയോ? പുകയില്ലാതെ വീട് 'ക്ലീൻ' ചെയ്യാനും ദൃഷ്ടി കളയാനും ഈ ലളിത വഴികൾ -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; പോസിറ്റീവ് എനർജിയും ഐശ്വര്യവും തേടിയെത്തും -
ഓണം 2026: സാമ്പത്തിക നേട്ടത്തിന് ഈ 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുമോ? ഡൽഹി-എൻസിആറിലെ യാത്രക്കാർക്കായി ഇതാ ഒരു 5 മിനിറ്റ് സംരക്ഷണ റൂട്ടീൻ -
സൂര്യൻ പൂരം നക്ഷത്രത്തിലേക്ക്: പ്രണയവും കലയും പൂത്തുലയുന്ന കാലം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക്; 2026 ഓഗസ്റ്റ് 29-ലെ ശുഭസമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
ഓണം വീക്കെൻഡ്: ഇന്ന് സുകർമ്മ, ത്രിപുഷ്കർ മുഹൂർത്തങ്ങൾ; പണമിടപാടുകൾക്കും അപേക്ഷകൾക്കും ഈ സമയം മികച്ചത്
പല്ലുകള്‍ സംരക്ഷിയ്ക്കും ഭക്ഷണങ്ങള്‍
അടിസ്ഥാന പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തും. ഇക്കാരണത്താലാണ് ദന്തരോഗങ്ങള്‍ തടയുന്നതിനും, പല്ലിന് തൂവള്ള നിറം ലഭിക്കുന്നതിനും ഡയറ്റ് കൗണ്‍സിലിങ്ങ് പ്രധാന കാര്യമാകുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) ഡെന്റിസ്റ്റും റിസര്‍ച്ച് ട്രെയ്നിയുമായ ഡോ. കാഞ്ചന് സ്വലാനി പറയുന്നത് ഡെന്റിസ്റ്റുകള്‍ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷണ പിരമിഡ് നല്ല ഭക്ഷണ ശീലങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുമെന്നാണ്.

ചില ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങള്‍ പ്രതിരോധ(കാരിയോസ്റ്റാറ്റിക്) ഘടകങ്ങളുള്ളവയാണ്. അവയെയാണ് സംരക്ഷണം നല്കുന്ന ഭക്ഷണങ്ങള്‍ എന്ന് പറയുന്നത്. ഇവ കാല്‍സ്യം, ഫോസ്ഫേറ്റ് എന്നിവയാല്‍ സമ്പന്നമാണ്. ഉദാഹരണത്തിന്, നിലക്കടല, ലെക്ടിന്‍, കൊക്കോ, പനീര്‍ തുടങ്ങിയവ. ഇവ ഒരു പരിധി വരെ വായിലെ ബാക്ടീരിയ നിര്‍മ്മിക്കുന്ന ആസിഡിനെ നിര്‍വ്വീര്യമാക്കുകയും പല്ലിന്റെ ഇനാമലിന് ശക്തമായ സംരക്ഷണം നല്‍കുകയും ചെയ്യും. വെള്ളത്തിലെ ഫ്ലൂറോയ്ഡ്(ഏകദേശം 1 പിപിഎം) എന്ന ഘടകവും ഭക്ഷണക്രമവും പല്ലിനെ ശക്തിപ്പെടുത്തുകയും കേടുകളെ ചെറുക്കുകയും ചെയ്യും.

ബ്രെഡ്, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍
ധാന്യങ്ങള്‍ മുഴുവനായി ഉപയോഗിച്ചുള്ള റൊട്ടി, പരാന്ത, ഡാലിയ, കോണ്‍ഫ്ലേക്സ്, തുടങ്ങിയവ സംസ്കരിച്ച ധാന്യം ഉപയോഗിച്ചുള്ള നൂഡില്‍സ്, പാസ്ത, ബിസ്കറ്റ്, മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് പകരം ഉപയോഗിക്കുക. സംസ്കരിച്ച ധാന്യങ്ങള്‍, സ്റ്റാര്‍ച്ചുള്ള ആഹാരങ്ങള്‍, പഞ്ചസാര തുടങ്ങിയവ പുളിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളാണ്. അവ പല്ലുകളിലെ പോടുകളില്‍ ആസിഡ് ഉത്പാദിപ്പിക്കുന്നവയാണ്.

പഴങ്ങളും പച്ചക്കറികളും
ഇവ നിങ്ങളുടെ ഭക്ഷണത്തിന് നിറവും ആരോഗ്യ മേന്മകളും നല്‍കുക മാത്രമല്ല കൂടുതലായി ചവയ്ക്കപ്പെടുന്നതുവഴി ഉമിനീര് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് പല്ലിലെ പോടുകള്‍ തടയാന്‍ അനിവാര്യമാണ്. ഇലക്കറികള്‍ വിറ്റാമിന്‍ എയും, പ്രോട്ടീനുകളും ധാരാളമായി അടങ്ങിയവയാണ്. ഇവ പല്ലുകളെയും അസ്ഥികളെയും രൂപഭംഗിയോടെ സംരക്ഷിക്കും.

പാലും പാലുത്പന്നങ്ങളും
കാല്‍സ്യത്തിന്റെ ഏറ്റവും പ്രമുഖമായ ഉറവിടങ്ങളാണ് പാലും പാലുത്പന്നങ്ങളും. ഒരാള്‍ ദിവസം കുറഞ്ഞത് 250-500 മില്ലി പാല് കുടിക്കണം. കൊഴുപ്പ് കുറഞ്ഞ പാസ്ചറൈസ് ചെയ്ത പാലാണ് കൊഴുപ്പ് നീക്കാത്ത പാലിനേക്കാള്‍ ഉചിതം. കൊഴുപ്പ് നീക്കാത്ത പാല് ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും.

മാംസം, മത്സ്യം,
മാംസം, മത്സ്യം, കോഴിയിറച്ചി, മുട്ട - മാംസം പ്രോട്ടീന്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ ബി 12 എന്നിവയാല്‍ സമ്പന്നമാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ഫുഡ് ഗൈഡ് പിരമിഡ് നിര്‍ദ്ദേശിക്കുന്നത് എല്ലാ ദിവസവും 2-3 തവണ മാംസം കഴിക്കണമെന്നാണ്. (ഓരോ തവണയും ഏകദേശം 110 ഗ്രാം). മാംസമില്ലെങ്കില് വെജിറ്റേറിയന്‍ ഭക്ഷണങ്ങളായ ടോഫു, ബീന്‍സ്, പയര്‍, പരിപ്പുകള്‍ എന്നിവ കഴിക്കാം. ഇവ പ്രോട്ടീന്‍ സമ്പുഷ്ടമായ പച്ചക്കറികളാണ്.

സണ്‍ഫ്ലവര്‍, സാഫ്ലവര്‍, ചോളം, സോയാബീന്‍,
കൊഴുപ്പ്, ഓയിലുകള്‍, മധുരപലഹാരങ്ങള്‍ - സാന്ദ്രീകരിക്കുന്ന നെയ്യ്, വെണ്ണ എന്നിവയ്ക്ക് പകരം പിയുഎഫ്എ(പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍) ഓയിലുകളായ സണ്‍ഫ്ലവര്‍, സാഫ്ലവര്‍, ചോളം, സോയാബീന്‍, വീറ്റ് ജെം ഓയിലുകള്‍ ഉപയോഗിക്കുക. മധുരപലഹാരങ്ങള്‍, ചോക്കലേറ്റ്, കാരമെല്‍, ക്രീം ബിസ്കറ്റ് എന്നിവ അധികമായി കഴിക്കുന്നത് ഒഴിവാക്കണം. ഇവ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുകയും കേടുവരാനിടയാക്കുകയും ചെയ്യും.



Click it and Unblock the Notifications