Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പപ്പായ കഴിച്ച് ആരോഗ്യം നേടൂ...
നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി വളരുന്ന പപ്പായയുടെ മഹത്വത്തെപ്പറ്റി നിങ്ങള്‍ക്കറിയാമോ..? വെറുതെ വീട്ടുവളപ്പില്‍ തഴച്ചുവളര്‍ന്നിരിക്കുന്ന പപ്പായയെ നിങ്ങള്‍ ശ്രദ്ധിക്കാറുപോലുമില്ലേ... ചിലര്‍ സൗന്ദര്യസംരക്ഷണത്തിന് മാത്രമാണ് പപ്പായ ഉപയോഗിക്കുന്നത്. എന്നാല്‍ ചര്മത്തിനെക്കാള് ഗുണം ആരോഗ്യത്തിന് ലഭിക്കുമെന്ന് അറിഞ്ഞിരിക്കൂ.
ഓര്‍മശക്തി കൂട്ടാന്‍ കപ്പലണ്ടിയും മുന്തിരി ചാറും..
പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് പപ്പായ. പോഷകങ്ങളുടെ കലവറ എന്നുതന്നെ പറയാം. ശരീരത്തിന് ആവശ്യമായ നാരുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, ഇ, കാത്സ്യം എന്നിവയെല്ലാം പപ്പായയിലുണ്ട്. പപ്പായയുടെ ഇലയുടെ നീര് ക്യാന്‍സറിന് ഉത്തമ മരുന്നാണ്.

കൊളസ്ട്രോള്‍
വളരെ കുറച്ച് മാത്രം കൊഴുപ്പ് അടങ്ങിയ പപ്പായ കഴിക്കുന്നവര്‍ക്ക് കൊളസ്ട്രോള്‍ കുറയ്ക്കാം.

പോഷകങ്ങളുടെ കലവറ
ശരീരത്തിന് ആവശ്യമായ നാരുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, ഇ, കാത്സ്യം,ഫോളേറ്റ് എന്നിവയെല്ലാം പപ്പായയിലുണ്ട്.

ദഹനത്തിന്
പപ്പായയില്‍ അടങ്ങിയ എന്‍സൈമുകളായ പപ്പൈന്‍, കൈമോ പപ്പൈന്‍ എന്നിവ ദഹനത്തിന് സഹായിക്കുന്നു.

പ്രായമുള്ളവര്‍ക്ക്
പ്രായമായവര്‍ക്ക് ഉദരത്തിലും പാന്‍ക്രിയാസിലും ദഹനത്തിനായുള്ള എന്‍സൈമുകളുടെ ഉത്പാദനം കുറയും. ഇത് പ്രോട്ടീനിന്റെ ദഹനം മന്ദഗതിയിലാകുന്നതിന് കാരണമാകും. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ പ്രായമുള്ളവരെ പപ്പായ സഹായിക്കും.

ഹൃദയാഘാതം
പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകള്‍ കൊളസ്ട്രോള്‍ ഓക്സീകരണം തടയുകയും ഇതുവഴി ഹൃദയാഘാതം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

മരുന്ന് കഴിക്കുന്നവര്‍
ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും പപ്പായ ഉപകാരപ്രദമാകും. ഇത്തരം മരുന്ന് കഴിക്കുമ്പോള്‍ ആമാശയത്തില്‍ ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയകള്‍ നശിച്ചുപോകും. ഇത് ദഹനവൈകല്യങ്ങള് ഉണ്ടാവാന്‍ കാരണമാകും. എന്നാല്‍ ബാക്ടീരിയകള്‍ക്ക് വീണ്ടും വളരാനുള്ള സാഹചര്യം പപ്പായ ഒരുക്കും.

പ്രതിരോധശക്തി
ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ സഹായിക്കും.

റാഡിക്കലുകള്‍
പപ്പായയിലെ ആന്റിയോക്സിഡന്റ്സ് സ്വതന്ത്ര റാഡിക്കലുകളെ തടയും.

പ്രമേഹം
പ്രമേഹ രോഗികള്‍ക്കും പപ്പായ കഴിക്കാവുന്ന പഴമാണ്. പപ്പായ ജ്യൂസ് കുടിക്കുന്നത് പ്രമേഹം കുറയ്ക്കും.

പാര്‍ക്കിന്‍സന്‍സ്
പാര്‍ക്കിന്‍സന്‍സ് രോഗികള്‍ക്കും ഒരു ഉത്തമ മരുന്നാണ് പപ്പായ.

അല്‍ഷിമേഴ്സ്
മാനസിക പ്രശ്നങ്ങളായ അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ക്യാന്‍സര്‍
പപ്പായയുടെ ഇലയുടെ നീര് ബ്ലഡ് ക്യാന്‍സറിന് ഉത്തമ ഔഷധമാണ്.

രക്തം
മൂന്നുനേരം പപ്പായ കഴിച്ചാല്‍ 20 ദിവസം കൊണ്ട് രക്താണുക്കളുടെ അളവില്‍ വലിയ മാറ്റം ഉണ്ടാകും.



Click it and Unblock the Notifications
