Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
തടി കുറയ്ക്കും 'മുത്തശ്ശി' വഴികള്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കൊഴുപ്പ് അധികമായി കഴിച്ചാലുള്ള ദോഷങ്ങള്‍ സംബന്ധിച്ച അറിവ് അതിന്റെ പാരമ്യത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടെ നടന്ന 72000 ത്തോളം പഠനങ്ങള്‍ വിലയിരുത്തുമ്പോള്‍ സാച്ചുറേറ്റഡ് ഫാറ്റ് (ബട്ടര്‍, മാംസം, കൊഴുപ്പ് നീക്കാത്ത പാല് എന്നിവയിലടങ്ങിയത്) ഹൃദയരോഗങ്ങള്‍ ഉണ്ടാക്കാനിടയാകുമെന്ന് കണ്ടെത്തിയിട്ടില്ല.
ഡയറ്റ് അഡ്വൈസര്‍മാര്‍ പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നത് നിയന്ത്രിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. കാരണം ഇത് തികച്ചും ദോഷകരമായ പഞ്ചസാര നിറഞ്ഞതാണ്. പച്ചവെള്ളം വരെ തടി കുറയ്ക്കും
നല്ല ആരോഗ്യത്തിനായി ന്യൂട്രിഷണിസ്റ്റുകള് നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ മനസിലാക്കുന്നത് ഉപകാരപ്രദമാകും.

ബ്രെഡ്ഡില്‍ വെണ്ണ തേക്കുക, പാല് കുടിക്കുക
നിങ്ങള്‍ കൊഴുപ്പ് നീക്കാത്ത പാല് കുടിക്കുകയും ബ്രെഡ്ഡില്‍ ധാരാളം വെണ്ണം തേയ്ക്കുകയും ചെയ്യാറുണ്ടായിരിക്കും. എന്നാല്‍ 1970 ന്റെ പകുതി തുടങ്ങി ഇത് രക്തധമനികള്‍ അടയാനിടയാക്കുമെന്നും പകരം മാര്‍ജര്‍ന്‍, സണ്‍ഫ്ലവര്‍ ഓയില്‍, സ്കിംഡ് മില്‍ക്ക് എന്നിവ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇപ്പോള്‍ വിദഗ്ദര്‍ പറയുന്നത് സാച്ചുറേറ്റഡ് ഫാറ്റ് കരുതപ്പെടുന്നത് പോലെ അത്ര ദോഷകരമല്ലെന്നാണ്. അതിനാല്‍ മികച്ച, പഴയ തരത്തിലുള്ള ബട്ടര്‍ ഉപയോഗിക്കുന്നത് ആരോഗ്യകരാണ്.

ആഴ്ചയില്‍ രണ്ട് തവണ മാംസം
കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ അനാരോഗ്യകരം, കൊഴുപ്പ് വര്‍ദ്ധിപ്പിക്കല്‍ എന്നീ കാരണങ്ങളെ പ്രതി ആളുകള്‍ ചുവന്ന മാംസം പിരിമിതമായേ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞിരുന്ന വല്യമ്മമാര് ആഴ്ചയില്‍ ഒരിക്കല്‍ കരള്‍ കഴിക്കാനും, ഞായറാഴ്ച രുചികരമായ റോസ്റ്റ് കഴിക്കാനും പ്രേരിപ്പിച്ചിരുന്നു.

വെള്ളിയാഴ്ചകളില്‍ മത്സ്യം
കാലങ്ങളോളം യുകെയില്‍ വെളളിയാഴ്ച മത്സ്യം കഴിക്കുന്നത് ഒരു പാമ്പര്യമായിരുന്നു. മത്തി ടോസ്റ്റിനൊപ്പം ഉച്ചഭക്ഷണത്തില്‍ കഴിക്കുന്നത് സാധാരണമായിരുന്നു. കിപ്പര്‍ അഥവാ ഉപ്പിട്ടുണക്കിയ മത്തി പ്രാതലിനും ഉപയോഗിച്ചിരുന്നു.

സ്വയം പാചകം ചെയ്യുക
ഇന്നത്തെ ചെലവേറിയ സാഹചര്യത്തില്‍ സ്വയം പാചകം ചെയ്ത് കഴിക്കുന്നത് ചെലവ് കുറഞ്ഞതും ആരോഗ്യകരവുമാണെന്ന് ന്യൂട്രീഷണിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. സ്ഥിരമായി പാചകം ചെയ്ത് കഴിക്കുന്നവര്‍ അല്ലാത്തവരേക്കാള്‍ മെലിഞ്ഞവരായിരിക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

മുട്ട കഴിക്കുക
മുട്ട കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും എന്ന വാര്‍ത്ത പരന്നത് എഴുപതുകളിലാണ്. ഇന്ന് അറുപതുകളില്‍ കഴിച്ചിരുന്നതിനേക്കാള്‍ കുറവാണ് നമ്മള് ഉപയോഗിക്കുന്നത്. പ്രാതലിന് പഞ്ചസാര അടങ്ങിയ പ്രൊസസ്സ് ചെയ്ത ധാന്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. മുട്ട കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കില്ല എന്നും, ധാന്യങ്ങളേക്കാള്‍ പോഷകപ്രദമാണെന്നും വിറ്റാമിന്‍ എ, ഇ, ഡി, സിങ്ക് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നുവെന്നും പഠനങ്ങള്‍ കാണിക്കുന്നു.

വെള്ളം അല്ലെങ്കില്‍ ചായ കുടിക്കുക
വിലയേറിയ പഴസത്തുകളും, സ്മൂത്തികളും, മിനറല്‍ വാട്ടറും ചൂടിനെ ചെറുക്കില്ല. ശുദ്ധജലവും ചായയും ചെലവ് കുറഞ്ഞതും ആരോഗ്യപ്രദവുമാണ്.

കൊഴുപ്പ് കുറഞ്ഞത്, ലൈറ്റ് എന്നീ ലേബലുകളുള്ള ഭക്ഷണം ഒഴിവാക്കുക
ഈ ലേബല്‍ സൂചിപ്പിക്കുന്നത് അതില്‍ കൊഴുപ്പിന്റെ കുറവ് പരിഹരിക്കാന്‍ പഞ്ചസാര അധികമായി ചേര്‍ത്തിട്ടുണ്ടെന്നാണ്. അതിനാല്‍ നല്ല രുചിയുണ്ടാവും. പഠനങ്ങള്‍ കാണിക്കുന്നത് ഡയറ്റ് ഭക്ഷണങ്ങള്‍ സാധാരണ ഭക്ഷണങ്ങളേപ്പോലെ വയര്‍ നിറഞ്ഞതായി തോന്നിക്കില്ല എന്നാണ്. അതിനാല്‍ നമ്മള് കാലക്രമേണ കൂടുതല്‍ ഭക്ഷിക്കും.

പലഹാരങ്ങള്‍ സ്വയം നിര്‍മ്മിക്കുക
മുന്‍പ് കാലത്ത് കേക്ക് വീട്ടില്‍ തയ്യാറാക്കിയിരുന്നത് വിശേഷാവസരങ്ങളില്‍ മാത്രമായിരുന്നു. അത് ദിവസവും കടയില്‍ നിന്ന് വാങ്ങിയിരുന്നുമില്ല. ചിപ്സ് ആഴ്ചയില്‍ ഒരിക്കലൊക്കെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അത്തരം ഭക്ഷണങ്ങള്‍ സ്വയം തയ്യാറാക്കുക.

ഇരുന്ന് ഭക്ഷണം കഴിക്കുക
ഒരിക്കല്‍ കുടംബജീവിതത്തിന്റെ ഹൃദയമായിരുന്നു ഭക്ഷണമേശ. എന്നാല്‍ ടിവി കണ്ടുള്ള ഭക്ഷണം കഴിക്കലും, ജോലിത്തിരക്കും അത് അസാധ്യമാക്കി മാറ്റി. പഠനങ്ങള്‍ പ്രകാരം ഒരു മറയ്ക്ക് മുന്നിലിരുന്ന ഭക്ഷണം കഴിക്കുന്നത് അമിതമായി കഴിക്കാനും, അത് വഴി കൂടുതല്‍ കലോറി ശരീരത്തിലെത്താനും കാരണമാകുന്നുവെന്ന് കണ്ടെത്തി. മറ്റൊരു പഠനം അനുസരിച്ച് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ച് ഒരു മേശക്ക് ചുറ്റുമിരുന്ന് കഴിക്കുന്നത് ശരീരം മെലഞ്ഞിരിക്കാന് സഹായിക്കുമെന്ന് പറയുന്നു. കൂട്ടായിരുന്ന് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ആഹരം കഴിക്കലിന്റെ വേഗം കുറയ്ക്കുകയും വിശപ്പ് നിയന്ത്രിക്കുകയും അമിത ഭക്ഷണം തടയുകയും ചെയ്യും.

സ്നാക്സ് ഒഴിവാക്കുക
ഭക്ഷണങ്ങള്‍ക്കിടയിലെ ലഘുഭക്ഷണം ഒഴിവാക്കുക. വല്യമ്മമാര് ഇത് തടയുകയും വിശപ്പില്ലാതാകും എന്ന് പറയുകയും ചെയ്യുമായിരുന്നു. ദിവസം മൂന്ന് നേരം പോഷകപ്രദമായ ഭക്ഷണം കഴിക്കുന്നതാണ് ഉചിതം.



Click it and Unblock the Notifications
