ഗര്‍ഭനിരോധനഗുളിക ഗര്‍ഭം തടയാന്‍ മാത്രമല്ല.....

By Super

ഏറെ സ്ത്രീകളും തങ്ങളുടെ ജീവിതത്തില്‍ കുറച്ച് കാലമെങ്കിലും ജനന നിയന്ത്രണ ഗുളികള്‍ ഉപയോഗിക്കുന്നവരായിരിക്കും. എന്നാല്‍ ഈ ഗുളികകള്‍ ജനന നിയന്ത്രണത്തിനല്ലാതെ മറ്റ് പല പ്രശ്നങ്ങള്‍ക്കും ഫലപ്രദമാണ് എന്ന കാര്യം പലര്‍ക്കും അറിയാനിടയില്ല. അവയ്ക്ക് അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങള്‍ നല്കാനാവും.

രണ്ട് ഓവേറിയന്‍ ഹോര്‍മോണുകളായ പ്രജെസ്റ്റീറോണ്‍, ഈസ്ട്രാഡിയോള്‍ എന്നിവയുടെ സിന്തറ്റിക്(ലബോറട്ടറിയില്‍ നിര്‍മ്മിക്കുന്നവ) പതിപ്പുകളുപയോഗിച്ചാണ് ജനന നിയന്ത്രണ ഗുളികകള്‍ നിര്‍മ്മിക്കുന്നത്. ചിലപ്പോള്‍ ഇവ രണ്ടുമോ, അല്ലെങ്കില്‍ പ്രജെസ്റ്റീറോണ്‍ മാത്രമോ(പ്രൊജെസ്റ്റിന്‍) ആയിരിക്കും ഇവയിലുള്ളത്. ഈസ്ട്രജന്‍ കഴിക്കേണ്ടുന്ന ആവശ്യമില്ലാത്തവര്‍ക്കോ, കഴിക്കാന്‍ പാടില്ലാത്തവര്‍ക്കോ അനുയോജ്യമാണ് പ്രൊജെസ്റ്റിന്‍ മാത്രമുള്ള ഗുളികകള്‍. എന്നാല്‍ ഇവ ആദ്യ വര്‍ഷങ്ങളില്‍ പെട്ടന്നുള്ള രക്തസ്രാവത്തിന് ഇടയാക്കുമെന്നതിനാല്‍ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളു. ഗര്‍ഭനിരോധന ഗുളികകളുടെ വ്യത്യസ്തമായ ചില ഉപയോഗങ്ങള‍െ അറിയുക.ചക്കയുടെ ആരോഗ്യഗുണങ്ങള്‍

ആര്‍ത്തവം ക്രമീകരിക്കാം

ആര്‍ത്തവം ക്രമീകരിക്കാം

ജനന നിയന്ത്രണ ഗുളികകളുടെ പ്രധാന കോമ്പിനേഷന്‍ എന്നത് മൂന്ന് ആഴ്ച ആക്ടീവ് ഗുളികകളും(ഹോര്‍മോണുള്ളവ) ഒരാഴ്ച ഇന്‍ആക്ടീവായ പ്ലാസിബോ ഗുളികകളുമാണ്(ഹോര്‍മോണ്‍ അടങ്ങാത്തവ). ഷുഗര്‍ അല്ലെങ്കില്‍ പ്ലാസിബോ ഗുളികകള്‍ ഉപയോഗിക്കുന്ന ആഴ്ചയില്‍ ഹോര്‍മോണ്‍ ലഭിക്കാത്തപ്പോളാണ് രക്തസ്രാവം ഉണ്ടാവുക. കൂടുതല്‍ ആഴ്ചകള്‍ ആക്ടീവ് ഗുളികകള്‍ ഉപയോഗിക്കുക വഴി ഒരു സ്ത്രീക്ക് ആര്‍ത്തവത്തിന്‍റെ കാലദൈര്‍ഘ്യം കൂട്ടാനാവും. ചില മരുന്ന് കമ്പനികള്‍ മൂന്ന് മാസത്തേക്ക് തുടര്‍ച്ചയായുള്ള ആക്ടീവ് ഗുളികകളടങ്ങിയ പായ്ക്ക് പുറത്തിറക്കുന്നുണ്ട്. ഇത്തരം ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ നാല് തവണ മാത്രമേ ആര്‍ത്തവമുണ്ടാവുകയുള്ളൂ. പരീക്ഷകള്‍, സ്പോര്‍ട്സ്, സാമൂഹികമായ പരിപാടികള്‍ തുടങ്ങിയവയില്‍‌ ഏര്‍പ്പെടുന്നവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും.

അസ്ഥിരമായ ആര്‍ത്തവത്തിനുള്ള ചികിത്സ

അസ്ഥിരമായ ആര്‍ത്തവത്തിനുള്ള ചികിത്സ

മാസം തോറും സംഭവിക്കുന്ന അസ്ഥിരവും മുന്‍കൂട്ടി നിശ്ചയിക്കാനാവാത്ത ആര്‍ത്തവങ്ങള്‍ പരിഹരിക്കാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാനാവും. 35 ദിവസത്തിലേറെ ആര്‍ത്തവ ചക്രമുള്ള സ്ത്രീകളില്‍ പ്രോജെസ്റ്റീറോണ്‍ നിര്‍മ്മിക്കപ്പെടുകയില്ല. ഇത് യൂട്ടെറൈന്‍ ലൈനിങ്ങ് അധികം വളരുന്നത് തടയും. യൂട്ടെറൈന്‍ ലൈനിങ്ങിലെ അമിതമായ വളര്‍‌ച്ച കൂടിയ രക്തസ്രാവത്തിനോ അല്ലെങ്കില്‍ യൂട്ടറൈന്‍ ലൈനിങ്ങിലെ അസാധാരണമായ വളര്‍ച്ചക്ക്-ക്യാന്‍സറടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം(പിസിഒഎസ്) ആണ് അസ്ഥിരവും ക്രമരഹിതവുമായ ആര്‍ത്തവത്തിനുള്ള പ്രധാന കാരണം. ഒരു ഗര്‍ഭനിരോധന ഗുളിക പ്രോജെസ്റ്റീറോണ്‍ പോലുള്ള മരുന്നുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് ആര്‍ത്തവചക്രത്തെ നിയന്ത്രിക്കാനും ഗര്‍ഭാശയത്തിലെ ക്യാന്‍സറിന്‍റെ ആരംഭം അല്ലെങ്കില്‍ ക്യാന്‍സറിനെ തടയാന്‍ സഹായിക്കും.

വേദനാജനകമായ ആര്‍ത്തവത്തിന് പരിഹാരം(ഡൈസ്മെനോറിയ)

വേദനാജനകമായ ആര്‍ത്തവത്തിന് പരിഹാരം(ഡൈസ്മെനോറിയ)

ആര്‍ത്തവ സമയത്ത് ഗര്‍ഭാശയത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടും. ഇത് ആര്‍ത്തവ സമയത്തെ വേദനയ്ക്ക് കാരണമാകുന്നതാണ്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ മിക്കവരിലും വേദനയ്ക്ക് കാരണമാകുന്ന ഗര്‍ഭാശയത്തിന്‍റെ സങ്കോചത്തിന് കാരണമാകും. കൂടുതല്‍ പ്രോസ്റ്റാഗ്ലാന്‍ഡില്‍ ഉത്പാദിപ്പിക്കപ്പെടുന്നവരില്‍ കൂടുതല്‍ സങ്കോചവും, കൂടുതല്‍ വേദനയുമുണ്ടാകും. ഗര്‍ഭനിരോധന ഗുളികകള്‍ അണ്ഡവിസര്‍ജ്ജനം തടയുകയും പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. അത് വഴി ആര്‍ത്തവ സംബന്ധമായ വേദനയ്ക്ക് ശമനം ലഭിക്കും.

എന്‍ഡോമെട്രിയോസിസിന് ചികിത്സ

എന്‍ഡോമെട്രിയോസിസിന് ചികിത്സ

ആര്‍ത്തവത്തിലെ വേദനയ്ക്കിടയാക്കുന്ന മറ്റൊരു കാര്യമാണ് എന്‍ഡോമെട്രിയോസിസ്. ഗര്‍ഭാശയത്തിലെ ടിഷ്യു പാളി(എന്‍ഡോമെട്രിയം) ഗര്‍ഭാശയത്തിന് പുറത്തേക്ക് വളരുന്നതിനെയാണ് എന്‍ഡോമെട്രിയോസിസ് എന്ന് പറയുന്നത്. പ്രോജെസ്റ്റീറോണ്‍, ഗര്‍ഭാശയത്തിലെ സ്തരത്തിന്‍റെ വളര്‍ച്ചയെ തടയുന്നത് പോലെ തന്നെ ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണുകള്‍ എന്‍ഡോമെട്രിയോസിസിനെ പരിമിതപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യും. ഇത് വഴി എന്‍ഡോമെട്രിയോസിസ് വഴി സ്ത്രീകളിലുണ്ടാകുന്ന വേദനയ്ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ പരിഹാരം നല്കും.

പ്രീ മെന്‍സ്‌ട്രല്‍ സിന്‍ഡ്രോം

പ്രീ മെന്‍സ്‌ട്രല്‍ സിന്‍ഡ്രോം

പ്രി മെന്‍സ്ട്രല്‍ സിന്‍ഡ്രോമിനും(പിഎംഎസ്) പ്രിമെന്‍സ്ട്രല്‍ ഡൈസ്ഫോറിക് ഡിസോര്‍ഡറിനുമുള്ള(പിഎംഡിഡി) ചികിത്സ - ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് വഴി പിഎംഎസ് അല്ലെങ്കില്‍ പിഎംഡി ഉള്ള ഒട്ടേറെ സ്ത്രീകള്‍ക്ക് രോഗശമനം ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അണ്ഡവിസര്‍ജ്ജനം തടയുന്നത് വഴിയാണ് ഗര്‍ഭനിരോധന ഗുളികകള്‍ പിഎംഎസ്, പിഎംഡിഡി എന്നിവയെ തടയുന്നതെന്ന് കരുതപ്പെടുന്നു.

മുഖക്കുരു, രോമവളര്‍ച്ച, മുടികൊഴിച്ചില്‍

മുഖക്കുരു, രോമവളര്‍ച്ച, മുടികൊഴിച്ചില്‍

ഗര്‍ഭനിരോധന ഗുളികകള്‍ മുഖക്കുരു നിയന്ത്രിക്കുകയും, ശരീരത്തിലെ രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യാന്‍ ഫലപ്രദമാണ്. അണ്ഡകോശങ്ങളുത്പാദിപ്പിക്കുന്ന പുരുഷഹോര്‍മോണ്‍(ആന്‍ഡ്രജന്‍) കുറയ്ക്കുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്. എല്ലാ സ്ത്രീകളിലും അണ്ഡത്തിലും, ആഡ്രിനല്‍ ഗ്രന്ഥിയിലും അല്പം ആന്‍ഡ്രജന്‍ ഉണ്ടാവും. ഇതിന്‍റെ അളവ് സാധാരണയിലുള്ളതിലും കൂടിയാല്‍, അല്ലെങ്കില്‍ സ്ത്രീക്ക് ആന്‍ഡ്രജനോടുള്ള പ്രതികരണം അധികമാണെങ്കില്‍ അവരുടെ ചുണ്ടുകളിലും, താടിക്ക് താഴെയും, സ്തനങ്ങള്‍ക്കിടയിലും, നാഭിക്ക് സമീപവും, ഗുഹ്യപ്രദേശത്തും, ഉള്‍ത്തുടയിലുമൊക്കെ രോമവളര്‍ച്ചയുണ്ടാകും. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് പുരുഷഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുകയും, അവ രക്തത്തിലൂടെ വിതരണം ചെയ്യപ്പെടുന്നത് തടയുന്നതിനുള്ള ഘടകങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യും.

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് അനീമിയ, അണ്ഡാശയ ക്യാന്‍സര്‍, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അണ്ഡവിസര്‍ജ്ജനത്തിന്‍റെയും, ആര്‍ത്തവ സമയത്തെ രക്തസ്രാവത്തിന്‍റെയും, ആര്‍ത്തവത്തിന്‍റെ ഇടവേളകളുടെയും എണ്ണം കുറയ്ക്കുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്.

X
Desktop Bottom Promotion