Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രായം കൂട്ടും കാര്യങ്ങള്‍!!
പ്രായമെന്നത് നമുക്ക് തടയാനാവാത്ത ഒന്നാണ്. ജീവനുള്ളവയുടെ സ്വഭാവികമായ ഒരു പരിവര്‍ത്തനമാണിത്. എന്നാല്‍ ചില കാര്യങ്ങള്‍ നിങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള പ്രായത്തേക്കാള്‍ കവിഞ്ഞ തോന്നലുണ്ടാക്കുന്നവയാണ്.
ശ്രദ്ധിച്ചാല്‍ ചില മാര്‍ഗ്ഗങ്ങള്‍ വഴി പ്രായക്കൂടുതല്‍ തോന്നിക്കുന്ന കാരണങ്ങളെ ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്താനാകും. അതിന് സഹായിക്കുന്ന ചില കാര്യങ്ങളെ ഇവിടെ പരിചയപ്പെടാം.

1. ചില ഭക്ഷണങ്ങള്‍
ശരീരത്തില്‍ ചൂടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ദിവസവും പതിവായി നിങ്ങള്‍ കഴിക്കുന്നുണ്ടാകും. വെജിറ്റബിള്‍ ഓയിലുകള്‍, ചുവന്ന മാംസം, വൈറ്റ് ബ്രെഡ്, മാര്‍ജര്‍ന്‍, പഞ്ചസാര ചേര്‍ന്ന പ്രൊസസ് ചെയ്ത ഭക്ഷണങ്ങള്‍ തുടങ്ങിയ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് ഗുണകരമാവില്ല. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ തീവ്രമാക്കുകയും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് വേഗത്തിലാക്കുകയും ചെയ്യും.
ഇത്തരത്തില്‍ പ്രായാധിക്യം തോന്നിക്കുന്നത് തടയാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആല്‍ഫ-ലിനോലെനിക് ആസിഡ്(എഎല്‍എ)എന്നിവ ധാരാളമായി അടങ്ങിയ ചണവിത്ത്, ചണവിത്ത് ഓയില്‍, അവൊക്കാഡോ, സാല്‍മണ്‍, ഒലിവ് ഓയില്‍ എന്നിവ ആഹാരത്തിലുള്‍പ്പെടുത്തുക. ഇവ നിങ്ങളുടെ ചര്‍മ്മത്തിന് ഭംഗിയും മൃദുത്വവും നല്‍കും.

2. മനുഷ്യ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ്(എച്ച്ജിഎച്ച്)
ശരീരത്തിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയില്‍ നിന്ന് മനുഷ്യ വളര്‍ച്ചാ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. ഇതിന്റെ പ്രധാന ധര്‍മ്മങ്ങളിലൊന്നാണ് കൊലാജനുമായി ചേര്‍ന്ന് ചര്‍മ്മത്തിന്റെയും പേശികളുടെയും ഘടന നിലനിര്‍ത്തുകയെന്നത്. പ്രായമേറുമ്പോള്‍ ശരീരത്തിലെ കൊലാജന്‍ ഉത്പാദനം കുറയുകയും ചര്‍മ്മം അയഞ്ഞുപോകാനും കട്ടികുറയാനും കാരണമാകും.

3. ആല്‍ക്കഹോള്‍
ഹഫിങ്ങ്ടണ്‍ പോസ്റ്റ് ഹെല്‍ത്തി ലിവിങ്ങിന്റെ പഠനപ്രകാരം ആല്‍ക്കഹോള്‍ മൂത്രം കൂടുതലായി ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നതാണ്. അതിനാല്‍ കൂടുതല്‍ മദ്യം കുടിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് കൂടുതല്‍ ജലാംശം നഷ്ടമാകും. ചര്‍മ്മത്തില്‍ നിന്ന് സ്വഭാവികമായ നനവ് ഇല്ലാതാക്കുന്നതിനൊപ്പം അമിതമായ മദ്യപാനം റൊസാസിയ എന്ന ചര്‍മ്മരോഗത്തിനും, ചര്‍മ്മത്തില്‍ രേഖകള്‍, കുരുക്കള്‍, ചുളിവുകള്‍ എന്നിവയുണ്ടാക്കുകയും പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യും.

4. മാനസികസമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയൊക്കെ പ്രായക്കൂടുതല്‍ തോന്നുന്നതിന് ഇടയാക്കുന്നതാണ്. 2012 ലെ ഒരു പഠനം അനുസരിച്ച് ജോലി സംബന്ധമായ സമ്മര്‍ദ്ദം നിങ്ങളുടെ ഡിഎന്‍എ യില്‍ ദോഷകരമായ സ്വാധീനമുണ്ടാക്കും.
ഹഫിങ്ങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഗവേഷകര്‍ ഡിഎന്‍എ ഘടകമായ ടെലോമിയേഴ്സ് എന്നതിന്റെ ദൈര്‍ഘ്യം ജോലിസമ്മര്ദ്ദമുള്ളവരില് കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കോശങ്ങള്‍ നിര്ജ്ജീവമാകാനോ, തകരാറിലാവാനോ കാരണമാവുകയും അത് വഴി പ്രായാധിക്യം തോന്നിക്കുന്നത് വേഗത്തിലാക്കുകയും ചെയ്യും. ഇതിന് പുറമേ മാനസികസംഘര്‍ഷങ്ങള്‍ തലച്ചോറിന്റെ പ്രായാധിക്യത്തിന് കാരണമാവുകയും, രക്തസമ്മര്‍ദ്ദം കൂട്ടുകയും, ഉറക്കശീലങ്ങള്‍ക്ക് ഭംഗം വരുത്തുകയും, മൊത്തത്തില്‍ ഇവയെല്ലാം പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും.

5. ഉറക്കക്കുറവ്
അമേരിക്കയില്‍ പ്രായപൂര്‍ത്തിയായവരില്‍ മുക്കാല്‍ പങ്കും രാത്രിയില്‍ ആവശ്യത്തിന് ഉറക്കമില്ലാത്തവരാണ്. ഉറക്കക്കുറവ് ആരോഗ്യത്തിന് ഏറെ ദോഷങ്ങളുണ്ടാക്കുന്നതാണ്. ശരീരഭാരം കൂടുക, പ്രതിരോധശേഷി കുറയുക, ശ്രദ്ധക്കുറവ്, വിളറിയ ചര്‍മ്മം, ഓര്‍മ്മക്കുറവ് എന്നിവയ്ക്കെല്ലാം ഇത് കാരണമാകും.
സാധിക്കുമെങ്കില്‍ ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ദിവസവും രാത്രി ഉറങ്ങുക. എന്നാല്‍ ദീര്‍ഘനേരം മുഖത്തിന്റെ ഒരേ വശം വെച്ച് ഉറങ്ങുന്നത് ചര്‍മ്മത്തില്‍ ചുളിവുകളും, നിദ്രാരേഖകളും വീഴാനിടയാക്കുമെന്ന് 'അല്യൂറി'ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വെളിപ്പെടുത്തുന്നു. ഈ ചുളിവുകളും രേഖകളും ഒഴിവാക്കാനുള്ള മാര്‍ഗ്ഗം മലര്‍ന്ന് കിടന്നുറങ്ങുകയാണ്. കൂടാതെ മൃദുവായ സാറ്റിന് അല്ലെങ്കില്‍ സില്‍ക്ക് തലയിണകവറുകളും ഉപയോഗിക്കുക.

6. സൂര്യസ്നാനം
സൂര്യപ്രകാശമേല്‍ക്കുന്നത് ഏറെ സുഖം നല്‍കുമെങ്കിലും സൂര്യസ്നാനം ചര്‍മ്മത്തിന് ദോഷകരമാകുന്നതാണ്. ക്യാന്‍സര്‍ സാധ്യതക്ക് പുറമേ, അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് ചര്‍മ്മ കോശങ്ങളെയും രക്തക്കുഴലുകളെയും ദോഷകരമായി ബാധിക്കും. ഇത് വഴി പുറത്ത് കൂടുതല്‍ സമയംചെലവഴിക്കുന്നവരുടെ ചര്‍മ്മം തവിട്ട് നിറത്തില്‍ കാണപ്പെടും. കൂടാതെ ചര്‍മ്മം വേഗത്തില്‍ ക്ഷതങ്ങള്‍ക്ക് അടിപ്പെടാനും കാരണമാകും.

7. പുകവലി
ഹൃദയസംബന്ധമായ തകരാറുകള്‍, വന്ധ്യത, മൂത്രാശയ ക്യാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയ്ക്കൊക്കെ പുകവലി കാരണമാകും എന്നത് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇവയൊന്നും നിങ്ങളെ പുകവലിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നില്ലെങ്കില്‍ ഒരുപക്ഷേ നിങ്ങളുടെ സൗന്ദര്യബോധം അതിനെ കാരണമായേക്കാം. പതിവായുള്ള പുകവലി സോറിയാസിസ് പോലുള്ള ചര്‍മ്മരോഗങ്ങള്‍ക്കും, കോശങ്ങളിലെ ഓക്സിജന്റെ അളവ് കുറവിനും കാരണമാകും. ഇത് ചര്‍മ്മം വിളറുന്നതിന് കാരണമാകുന്നതാണ്.
പുകവലിയും സമീപത്ത് നിന്ന് പുക ശ്വസിക്കുന്നതും(സെക്കന്‍ഡ് ഹാന്‍ഡ് സ്മോക്കിങ്ങ്) കൊലാജന്‍ കുറയ്ക്കുകയും ചര്‍മ്മം അയഞ്ഞ് പോകാനും കാരണമാകും. ഇത് മുഖത്ത് മാത്രമല്ല കൈയ്യിലും മാറിടത്തിലും സംഭവിക്കും. പുകവലിക്കുമ്പോള്‍ പുക പുറത്തേക്ക് ഊതാന്‍ വായുടെ ചുറ്റുമുള്ള പേശികള്‍ ഉപയോഗിക്കുന്നതിനാല്‍ സ്ഥിരമായി പുകവലിക്കുന്നവരില്‍ അവിടെ ചുളിവുകള്‍ രൂപപ്പെടും.

8. കണ്ണിനെ അവഗണിക്കല്‍
സ്കിന്‍ റൂള്‍സ് -ട്രേഡ് സീക്രട്ട്സ് ഫ്രം എ ടോപ് ന്യൂയോര്‍ക്ക് ഡെര്‍മറ്റോളജിസ്റ്റിന്റെ കര്‍ത്താവായ ഡോ. ജെബ്രാ ജെലിമാന് എം.ഡിയുടെ അഭിപ്രായത്തില്‍ നേരത്തേ തന്നെ ആരംഭിക്കാവുന്ന ഒരു ശീലമാണ് കണ്ണിനുള്ള പരിചരണം.
ഓയില്‍ ഗ്രന്ഥികള്‍ വളരെ കുറവുള്ള സുതാര്യമായ ചര്‍മ്മമാണ് കണ്ണിന് ചുറ്റുമുള്ളത്. അല്പം ടിഎല്‍സി ഉപയോഗിച്ച് കണ്ണുകള്‍ തലോടുന്നതും, ദിവസവും ഐ ക്രീം ഉപയോഗിക്കുന്നതും കൊലാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും പാടുകള്‍ വീഴുന്നത് തടയുകയും ചെയ്യും. എന്നാല്‍ ഇവയുടെ ലേബല്‍ പരിശോധിച്ചേ ഉപയോഗിക്കാവൂ. മാംസളത, രേഖകള്‍, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവയ്ക്ക് കഫീന്‍, നിക്കോടോണിക് ആസിഡ്(ബി വിറ്റാമിന്‍ നയാസിന്റെ ഒരു രൂപം), ഐലിസ്സ് എന്നിവ മികച്ച ഫലം നല്‍കും.

9. വ്യായാമമില്ലായ്മ
അമിതമായി ഓടുന്നത് ചര്‍മ്മം അയയുന്ന റണ്ണേഴ്സ് ഫേസ് എന്ന അവസ്ഥയുണ്ടാക്കും.(ഓകിസജന്‍ അമിതമാകുന്നത് മൂലമോ, സ്വതന്ത്രമൂലകങ്ങളോ കൊലാജന്‍ തകരാറിന് കാരണമാകും). മിതമായ തോതിലുള്ള വ്യായാമം (പരമാവധി ഹൃദയമിടിപ്പിന്റെ 40 മുതല്‍ 60 ശതമാനം വരെ) ശരീരഭാരം, ഹൃദയം, ശ്വാസകോശം, എന്നിവയ്ക്ക് മാത്രമല്ല ചര്‍മ്മത്തിന് പുനര്ജ്ജീവനും നല്‍കും. 90 മിനുട്ട് 70 മുതല്‍ 80 ശതമാനം വരെ ഹൃദയമിടിപ്പിനനുസരിച്ച് ചെയ്യാത്തിടത്തോളം വരെ ദോഷകരമാകില്ല. വ്യായാമം ഹ്രസ്വമായും ലളിതമായും ചേയ്താല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നത് തടയാനും ശരീരഭാരം കുറയ്ക്കാനുമാകും.

10. തെറ്റായ മേക്കപ്പ്
പ്രായത്തിന്റെ ലക്ഷണങ്ങളെ മറയ്ക്കാന്‍ മേക്കപ്പ് സഹായിക്കും. എന്നാല്‍ ഇത് തെറ്റായ വിധത്തിലാണെങ്കില്‍ പ്രായക്കൂടുതല്‍ തോന്നിക്കും. ഉദാഹരണത്തിന് കട്ടികൂടിയ ഫൗണ്ടേഷനുകളും, പൗഡറുകളും ഉപയോഗിക്കുന്നത് കണ്ണിനും വായക്കും ചുറ്റുമുള്ള ചര്‍മ്മത്തിലെ ചുളിവുകളിലടിയുകയും പാടുകള്‍ തെളിഞ്ഞ് വരുകയും ചെയ്യും.
മിനുസമുള്ള മുടി വേണ്ടേ?



Click it and Unblock the Notifications
