Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുട്ടുവേദനയ്ക്കു സ്വാഭാവിക പരിഹാരങ്ങള്
മുട്ടുവേദന പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. അല്പം പ്രായമാകുമ്പോള് പ്രത്യേകിച്ചും. സ്ത്രീകളില് ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്നങ്ങള്, പ്രത്യേകിച്ച് ആര്ത്തവവിരാമശേഷം മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണവുമാണ്. പ്രമേഹം പാരമ്പര്യമെങ്കില് തടയാന്...
മുട്ടുവേദനയ്ക്ക് കാരണങ്ങള് പലതുണ്ടാകാം. ഇവ തിരിച്ചറിഞ്ഞുള്ള പരിഹാരമാണ് വേണ്ടതും. മുട്ടുവേദനയ്ക്കുള്ള ചില സ്വാഭാവിക പരിഹാരങ്ങളെക്കുറിച്ചറിയൂ,

വ്യായാമം
വ്യായാമം വളരെ പ്രധാനം. മുട്ടിനു വേണ്ടിയുള്ള വ്യായാമം ചെയ്യുന്നത് മുട്ടുവേദനയ്ക്കുള്ള ഏറ്റവും സ്വാഭാവികമായ ഒരു വഴിയാണ്. ഇത് ശീലമാക്കുക. എന്നാല് മുട്ടിന് കൂടുതല് സ്ട്രെസ് നല്കുന്ന വ്യായാമങ്ങള് ചെയ്യുകയുമരുത്.

യൂറിക് ആസിഡ്
ശരീരത്തില് യൂറിക് ആസിഡ് വര്ദ്ധിയ്ക്കുന്നത് മുട്ടുവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇത്തരം ഘട്ടത്തില് യൂറിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള് ഒഴിവാക്കുകയെന്നത് പ്രധാനമാണ്. മാത്രമല്ല, ഡോക്ടറുടെ നിര്ദേശാനുസാരണം പരിഹാരം തേടുകയും വേണം.

ഇഞ്ചി, മഞ്ഞള്
ഇഞ്ചി, മഞ്ഞള് എന്നിവ മുട്ടുവേദനയ്ക്കുള്ള സ്വാഭാവിക പരിഹാരമാണ്. ഇവ ഭക്ഷണത്തില് ഉള്പ്പെടുത്താം.

മഗ്നീഷ്യം
മഗ്നീഷ്യം കാല്മുട്ടിലെ വേദന കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള് കുറയ്ക്കുക.

എക്സ്ട്രാ വിര്ജിന് ഒലീവ് ഓയില്
എക്സ്ട്രാ വിര്ജിന് ഒലീവ് ഓയില് കാല്മുട്ടുകളില് പുരട്ടി തടവുന്നത് മുട്ടുവേദനയ്ക്കുള്ള മറ്റൊരു നല്ല പരിഹാരമാണ്.

വൈറ്റ് വില്ലോ ടീ
വൈറ്റ് വില്ലോ ടീ കാല്മുട്ടിലെ വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് നാച്വറല് ആസ്പിരിന് എന്ന പേരിലാണ് അറിയപ്പെടുന്നത്.

യൂക്കാലിപ്റ്റിസ്, പെപ്പര്മിന്റ്
യൂക്കാലിപ്റ്റിസ്, പെപ്പര്മിന്റ് എന്നിവ മുട്ടില് പുരട്ടി മസാജ് ചെയ്യുന്നത് ഗുണം നല്കും.



Click it and Unblock the Notifications
