Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
സ്തനത്തിന് ഉറപ്പു കുറയുന്നുവോ?
സ്ത്രീ ശരീരഭംഗിയില്‍ സ്തനഭംഗി ഏറെ പ്രധാനപ്പെട്ടതാണ്. മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നത് മാറിടഭംഗിയ്ക്കു കോട്ടം വരുത്തുന്ന ഒന്നാണ്.
പ്രായമേറുക, പെട്ടെന്നു തടി കുറയുക, ഹോര്‍മോണല്‍ പ്രശ്നങ്ങള്‍, പ്രസവശേഷം കുഞ്ഞിനെ പാലൂട്ടുമ്പോള്‍ വേണ്ട രീതിയില്‍ സ്തനങ്ങള്‍ സംരക്ഷിയ്ക്കാതിരിയ്ക്കുക തുടങ്ങിയവയെല്ലാം മാറിടങ്ങള്‍ അയഞ്ഞു തൂങ്ങുന്നതിന് കാരണമാകാം. ഇവ പെട്ടെന്നു സന്തോഷിപ്പിയ്ക്കും!!
സ്തനങ്ങള്‍ അയഞ്ഞു തൂങ്ങുന്നതിനെക്കുറിച്ചും പല വിശ്വാസങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സ്തനത്തിന് ഉറപ്പു കുറയുന്നുവോ?
വ്യായാമത്തിലൂടെ അയഞ്ഞു തൂങ്ങിയ സ്തനങ്ങള്‍ പൂര്‍വസ്ഥിതിയിലേയ്ക്കു വരുത്തുവാന്‍ കഴിയുമെന്നു കരുതുന്നവരുണ്ട്. എന്നാല്‍ അയഞ്ഞു തൂങ്ങിയ സ്തനങ്ങള്‍ പഴയ അവസ്ഥയിലാക്കാന്‍ വ്യായാമം സഹായിക്കില്ല. കാരണം സ്തനങ്ങളില്‍ മസിലില്ലാത്തതു തന്നെ കാരണം. എന്നാല്‍ പുഷ് അപ് പോലുള്ള വ്യായാമങ്ങള്‍ മാറിടത്തിനു ചുറ്റുമുള്ള കൊഴുപ്പു കുറച്ച് അല്പം ഉറപ്പു നല്കാന് സഹായിക്കും.

സ്തനത്തിന് ഉറപ്പു കുറയുന്നുവോ?
പാലൂട്ടുന്നത് സ്തനങ്ങള്‍ അയഞ്ഞു തൂങ്ങാന്‍ കാരണമാകുമെന്നു പറയും. ഇതിലും വാസ്തമില്ല. പ്രസവശേഷം പെട്ടെന്നു തടി കുറയുന്നതാണ് മാറിടങ്ങള്‍ അയയാന്‍ ഇടയാക്കുന്നത്. കുഞ്ഞിനെ പാലൂട്ടുന്ന സമയത്ത് കൃത്യമായ സ്തനപരിചരണം മാറിടം അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കും.

സ്തനത്തിന് ഉറപ്പു കുറയുന്നുവോ?
ബ്രാ ധരിയ്ക്കുന്നത് മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കുമെന്നു പറയും. എന്നാല്‍ ബ്രാ എപ്പോഴും ധരിയ്ക്കുന്നതു കൊണ്ടുമാത്രം മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാതിരിയ്ക്കണമെന്നില്ല.

സ്തനത്തിന് ഉറപ്പു കുറയുന്നുവോ?
ചെറിയ സ്തനങ്ങള്‍ തൂങ്ങില്ലെന്നും സ്തനവലിപ്പമുള്ളവര്ക്കാണ് ഇതിന് സാധ്യത കൂടുതലെന്നും പൊതുവെ വിശ്വാസമുണ്ട്. ഇതും വാസ്തവമല്ല. ഏതു സ്തനങ്ങളാണെങ്കിലും വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അയഞ്ഞു തൂങ്ങാന്‍ സാധ്യതേയറെയാണ്.

സ്തനത്തിന് ഉറപ്പു കുറയുന്നുവോ?
ശരിയായ ഇരിപ്പും നില്‍പ്പും നടപ്പുമെല്ലാം മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ സഹായമാണെന്നു പറയും. ഇതില്‍ വാസ്തവമുണ്ട്. മുന്നോട്ടു വളഞ്ഞിരിയ്ക്കുന്നതും ശരിയായ രീതിയില്‍ ഇരിയ്ക്കാതിരിയ്ക്കുന്നതുമെല്ലാം മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാന്‍ ഇടയാക്കും.

സ്തനത്തിന് ഉറപ്പു കുറയുന്നുവോ?
പുകവലി സ്ത്രീകളുടെ മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാന്‍ ഇട വരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്കുന്ന കൊളാജന്‍ പോലുള്ളവയെ ബാധിയ്ക്കുന്നു. മാറിടം അയയാന്‍ കാരണമാകുന്നു.



Click it and Unblock the Notifications
