Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മദ്യപാനം നിര്‍ത്തണോ, വിവാഹം കഴിക്കൂ
മദ്യപാന ശീലം നല്ലതല്ലെന്ന അഭിപ്രായമാണ് എല്ലാവര്ക്കും, എന്നാല്‍ പലരും മദ്യപാനം തുടങ്ങുന്നത് വിവാഹത്തിനു ശേഷമാണെന്ന് പലരും കളിയാക്കിയാണെങ്കില് പോലും പറയാറുണ്ട്. എന്നാല്‍ ഗവേഷണങ്ങള്‍ നടത്തി തീരുമാനത്തിലെത്തിയ ശാസ്ത്രഞ്ജന്മാരുടെ അഭിപ്രായത്തില്‍ വിവാഹ ശേഷം മദ്യപാന ശീലം കുറയും എന്നാണ് അഭിപ്രായം. ബ്രൊക്കോളി സിംമ്പിളാണ്, പവര്‍ഫുള്ളും!
നിര്‍ത്താന്‍ പറ്റാത്ത മദ്യപാനം കുറയ്ക്കണമെങ്കില്‍ വിവാഹം കഴിച്ചാല്‍ മതി എന്ന അഭിപ്രായമാണ് ശാസ്ത്രഞ്ജന്മാര് മുന്നോട്ടു വെച്ചിരിക്കുന്നത്. മിസ്സോറിയില്‍ ഒരു കൂട്ടം ശാസ്ത്രഞ്ജന്മാര് നടത്തിയ പഠനത്തിന്റെ ഫലമായാണ് ഈ അഭിപ്രായത്തില്‍ കഴമ്പുണ്ടെന്ന് മനസ്സിലായത്. ആരോഗ്യകാര്യത്തിലുള്ള ശ്രദ്ധയാണ് ഇതിന്റെ അടിസ്ഥാനം എന്ന വാദത്തേയും തള്ളിക്കളയാവുന്നതല്ല. ഓര്‍ഗാനിക് ഭക്ഷണങ്ങളുടെ മേന്മകള്
എന്നാല്‍ വിവാഹം കഴിക്കുന്നതോടെ മദ്യപാന ശീലത്തിന് എന്തു സംഭവിക്കും എന്നുള്ളതാണ്. മദ്യപാനം തലയ്ക്കു പിടിച്ചവരില്‍ വിവാഹം കഴിയുന്നതോടെ ഇതില്‍ സാരമായ കുറവും വരും, എങ്ങനെയെന്നു നോക്കാം.

കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാവുന്നു
വിവാഹം കഴിയുന്നതോടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മദ്യപാന ശീലം താനെ കുറയും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ചെറുപ്പക്കാരിലുള്ള ഇത്തരം ശീലങ്ങള്‍ക്ക് വിവാഹം തന്നെ പരിഹാരമായി നിര്‍ദ്ദേശിക്കുന്നവര്‍ ഒട്ടും കുറവല്ല.

ഒന്നിനും സമയമുണ്ടാവില്ല
വിവാഹം കഴിയുന്നതോടെ എന്തിനും ഏതിനും സമയമില്ലാത്ത അവസ്ഥയായിരിക്കും. ഇത് എല്ലാ സമയവും നമ്മളെ എന്‍ഗേജ്ഡ് ആക്കുന്നു. അതുകൊണ്ടു തന്നെ മദ്യപിക്കാനുള്ള കാര്യം പോലും മറന്നു പോകുന്നു.

കൂട്ടുകാര്‍ക്കും നിയന്ത്രണം
കൂട്ടുകാരുടെ കാര്യത്തിലും വിവാഹം കഴിയുന്നതോടെ പലവിധ നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നു. തനിക്ക് കുടുംബമായി ഉത്തരവാദിത്വങ്ങളായി എന്ന തോന്നല്‍ തന്നെ ഇതിനു കാരണം. അതുകൊണ്ടു തന്നെ കൂട്ടുകാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാന് മനസ്സനുവദിക്കില്ല.

ആരോഗ്യകാര്യത്തിലും ശ്രദ്ധ
ആരോഗ്യകാര്യത്തിലുണ്ടാവുന്ന ശ്രദ്ധയാണ് ഏറ്റവും കൂടുതല്‍ ഇത്തരക്കാരെ സഹായിക്കുന്നത്. കല്ല്യാണം കഴിയുന്നതോടെ അല്ലെങ്കില്‍ കല്ല്യാണം തീരുമാനിക്കുന്നതോടെ ഇത്തരക്കാരില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാവുന്നു.

ധാര്‍മ്മിക ബോധം ഉണരുന്നു
താനായിരിക്കണം തന്റെ മക്കളുടേയും റോള്‍ മോഡല്‍ എന്ന ചിന്ത എല്ലാവരിലും ഉണ്ടാവുന്നതോടെയായിരിക്കും പലരുടേയും മദ്യപാന ശീലം കുറയുന്നതെന്നാണ് വിദഗ്ധ നിര്‍ദ്ദേശം.

പൂര്‍ണമായും വിരാമമിടാനാവില്ല
മദ്യപാന ശീലത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറാന് കഴിയില്ലെന്നും ഗവേഷകര്‍ അഭിപ്രായം പറയുന്നു. അതുകൊണ്ടു തന്നെ പതുക്കെ പതുക്കെ ഇതില്‍ നിന്നും മോചനം നേടാം എന്നാണ് ഇവരുടെ അഭിപ്രായം.

മാനസികാരോഗ്യം പ്രധാനം
മാനസികാരോഗ്യമാണ് ഏറ്റവും പ്രധാനമായി പറയുന്ന ഒന്ന്. ഇതുണ്ടെങ്കില്‍ പിന്നെ എല്ലാത്തിനേയും തരണം ചെയ്യാം എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ മാനസികാരോഗ്യം നഷ്ടപ്പെട്ടവര്‍ക്ക് പിന്നെ ഒരു കാര്യത്തേയും തരണം ചെയ്യാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

പ്രലോഭനങ്ങള്‍ക്ക് വിട
മദ്യപാനം നിര്‍ത്തിയാലും പലപ്പോഴായി ഉണ്ടാവുന്ന പ്രലോഭനങ്ങളാണ് പലരേയും വഴിതെറ്റിക്കുന്നത്. അതുകൊണ്ടു തന്നെ പ്രലോഭനങ്ങളെ തടയിടാനുള്ള ഒരു മനസ്സാണ് ആദ്യം ഉണ്ടാവേണ്ടതെന്നാണ് പഠനം നടത്തിയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പണച്ചിലവ് താങ്ങാവുന്നതില്‍ അധികം
വിവാഹം കഴിഞ്ഞാല്‍ പിന്നെ പണത്തിനുള്ള ചിലവും പലരേയും മദ്യപാനശീലത്തില്‍ നിന്നും പിന്നോട്ട് വലിക്കും. ഇതും ഒരു പ്രധാന കാരണമായി പറയുന്നു.



Click it and Unblock the Notifications
