Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഈ മഞ്ജു വാര്യര്ക്കെന്ത് പറ്റി?
മഞ്ജു വാര്യര്‍ മലയാള സിനിമയുടെ മുഖശ്രീ ആണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എത്ര പുതുമുഖ നായികമാര്‍ വന്നാലും മലയാളിയുടെ മനസ്സില്‍ മഞ്ജു വാര്യര്‍ക്കുള്ള സ്ഥാനം ഇന്നും അതേപടി ഉണ്ട്. ഷാരൂഖിന്റെ ഡയറ്റ് രഹസ്യങ്ങള്‍
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു അറിയപ്പെടുന്നതു തന്നെ. മഞ്ജുവിന്റെ സൗന്ദര്യ രഹസ്യവും തടി കുറഞ്ഞ് സ്ലിം ആയതിന്റെ രഹസ്യവും പുറത്ത് വന്നിരിക്കുകയാണ്. എന്നാല്‍ പലര്‍ക്കും മഞ്ജുവിന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. മെലിഞ്ഞവരെന്തേ മെലിഞ്ഞത്??
അതുകൊണ്ടു തന്നെ പലര്‍ക്കും ആഗ്രഹമുണ്ട് മഞ്ജുവിന്റെ സൗന്ദര്യ രഹസ്യം അറിയാന്‍ എന്നുള്ളതാണ്. വേണമെങ്കില്‍ നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതേ ഉള്ളൂ. എന്തൊക്കെയാണ് മഞ്ജുവിന്റെ തടി കുറഞ്ഞതിനു പിന്നില്‍ എന്നു നോക്കാം...

ഭാരം കുറയ്ക്കാന്‍...
പഴയ മഞ്ജുവിന്റേയും പുതിയ മഞ്ജുവിന്റേയും ശരീരഘടന തന്നെ വ്യത്യസ്തമാണ്. പ്രത്യേക ജീവിത ചര്യകളൊന്നും തന്നെ മഞ്ജു ഇതിനായി സ്വീകരിച്ചിട്ടില്ല. പച്ചക്കറിയാണ് എപ്പോഴും ഉപയോഗിക്കുന്നത്.

ഭക്ഷണം ഒരേ സ്ഥലത്ത്
സ്ഥിരമായി ഒരേ സ്ഥലത്തു നിന്നും തന്നെ ഭക്ഷണം കഴിക്കുന്ന ശീലമാണ് തനിക്കുള്ളതെന്ന് മഞ്ജു പറയുന്നു. അതുകൊണ്ടു തന്നെ മഞ്ജുവിന്റെ ഭക്ഷണ ക്രമത്തക്കുറിച്ച് അവിടുത്തുകാര്‍ക്ക് നല്ല അറിവാണ് ഉള്ളതെന്നും മഞ്ജു.

എണ്ണമയം കുറയ്ക്കുന്നു
എണ്ണമയമുള്ള ഭക്ഷണം താന്‍ തീരെ ഉപയോഗിക്കാറില്ലെന്ന് മഞ്ജു . മാത്രമല്ല എണ്ണമയമുള്ള ഭക്ഷണത്തെക്കുറിച്ച് ആലോചിക്കാറു പോലുമില്ലെന്ന് മഞ്ജു.

സ്നാക്സ് ഒന്നും തന്നെ കഴിക്കാറില്ല
ഷോപ്പിംഗിനു പോയാല്‍ തന്നെ സ്നാക്സ് എന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന് മലയാളിയുടെ പ്രിയപ്പെട്ട മഞ്ജു പറയുന്നു. ഇത് തടി വെപ്പിക്കുമെന്നതിനാല് പൂര്‍ണമായും ഒഴിവാക്കാറാണ് എന്ന് മഞ്ജു.

നൃത്തം എപ്പോഴും
നൃത്തം തന്റെ ജീവനാണെന്ന് മഞ്ജു പറയുന്നു. നൃത്തം തനിക്ക് നല്കുന്ന മാനസിക സന്തോഷം എത്രയാണെന്ന് പറയാന്‍ കഴിയില്ലെന്ന് മഞ്ജു പറയുന്നു. ഇത് ആരോഗ്യത്തിനും വളരെ സഹായിക്കുന്നുണ്ട്.

റെസ്റ്റോറെന്റുകള്‍ ഒഴിവാക്കുക
നിവൃത്തിയില്ലാതെ വന്നാല്‍ മാത്രമേ റെസ്റ്റോറന്റ് ഭക്ഷണത്തെക്കുറിച്ച് ആലോചിക്കാറുള്ളൂ എന്ന് മഞ്ജു വാര്യര്‍ പറയുന്നു.

ഉപ്പ് വളരെ കുറവ്
ഉപ്പ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് മഞ്ജു പറയുന്നു. ഉപ്പ് ആകെ കുറച്ചു മാത്രമേ ഉപയോഗിക്കാറുള്ളൂ.

നടത്തം പ്രധാനം
നടത്തത്തെക്കുറിച്ച് മഞജു പറയുന്നതിങ്ങനെ. എന്തൊക്കെ മുടക്കിയാലും രാവിലെയുള്ള നടത്തം ഒരിക്കലും മുടക്കില്ലെന്ന് മഞ്ജു പറയുന്നു.

പച്ചക്കറിക്ക് പ്രാധാന്യം
ഭക്ഷണത്തിനായി കൂടുതല്‍ ഉപയോഗിക്കുന്നത് പച്ചക്കറിയാണെന്ന് പറയുന്ന മഞ്ജു ഭക്ഷണത്തിലും അല്ലാതെയും താന്‍ പച്ചക്കറി കഴിക്കാറുണ്ടെന്ന് പറയുന്നു.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കില്ല
പ്രത്യേക സൗന്ദര്യ വര്‍ദ്ധക വസ്തുക്കളൊന്നും താന്‍ ഉപയോഗിക്കാറില്ലെന്ന് മഞ്ജു പറയുന്നു. അതുപോലെ തന്നെ ബ്യൂട്ടി പാര്‍ലറില്‍ പോവാറില്ലെന്നും മഞ്ജു.

ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ മേക്കപ്പില്ല
ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കുമെന്ന് മഞ്ജു. മാത്രമല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതാണ് എപ്പോഴും ഫ്രഷ്നസ് തരുന്നത്.

വെള്ളം ധാരാളം
വെള്ളം ധാരാളം കുടിച്ചാല്‍ തന്നെ തടി കുറയുമെന്ന് മഞ്ജു പറയുന്നു. ധാരാളം വെള്ളം കുടിയ്ക്കുന്നതായിരിക്കും ഒരു പക്ഷേ തന്റെ ഭാരക്കുറവിനു കാരണമെന്നാണ് മഞ്ജുവിന്റെ വാദം.



Click it and Unblock the Notifications
