Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജീവിതരീതി മാറ്റൂ, കൊളസ്ട്രോള് കുറയ്ക്കൂ
ഇന്നത്തെ ജീവിതശൈലിയില് ആര്ക്കും എളുപ്പം വരാവുന്ന രോഗമാണ് കൊളസ്ട്രോള്. ജങ്ക് ഫുഡും പുറത്തു നിന്നുള്ള ഭക്ഷണവുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്ന യുവതലമുറയ്ക്കു പ്രത്യേകിച്ചും. ഇതിനു പുറമെ സ്ട്രെസും വ്യായാമക്കുറവുമുള്ള ജീവിതവും.
നിങ്ങളുടെ ജീവിതശൈലികളില് ചില മാറ്റങ്ങള്, ചില നല്ല മാറ്റങ്ങള് വരുത്തി നോക്കൂ, കൊളസ്ട്രോള് നിങ്ങളെ കീഴടക്കില്ല. കൊളസ്ട്രോളുള്ളവര്ക്ക് ഇത് കുറയ്ക്കുകയും ചെയ്യാം.

ഓട്സ്
നിങ്ങളുടെ പ്രഭാതഭക്ഷണത്തില് ഓട്സ് ഉള്പ്പെടുത്തുക. ഓട്സ് മാത്രമേ കഴിയ്ക്കാവൂ എന്നല്ല, എന്നാല് ഓട്സും കഴിയ്ക്കണം. ഇതനുസരിച്ചു മറ്റുള്ളവ കുറയ്ക്കാം.

മുട്ട
ഒരാള് ദിവസം 300 ഗ്രാമില് കൂടുതല് കൊളസ്ട്രോള് കഴിയ്ക്കരുത്. ഇതുകൊണ്ടു തന്നെ മുട്ട, പ്രത്യേകിച്ചു മുട്ടമഞ്ഞ കുറയ്ക്കുക. ഒരു മുട്ടയില് 213 ഗ്രാം കൊളസ്ട്രോളുണ്ട്. മുട്ട വെള്ള കഴിയ്ക്കുന്നതാണ് ആരോഗ്യകരം.

സാച്വറേറ്റഡ് ഫാറ്റ്
സാച്വറേറ്റഡ് ഫാറ്റ് കുറയ്ക്കുക. ഇത് കൊളസ്ട്രോള് പെട്ടെന്നുയര്ത്തും. കൊഴുപ്പുള്ള ഇറച്ചിയും നെയ്യുമെല്ലാം ഇത്തരം ഭക്ഷണങ്ങളാണ്.

ഫൈബര്
ദിവസം ചുരുങ്ങിയത് 10 ഗ്രാം ഫൈബര് കഴിയ്ക്കുക. പച്ചക്കറികള്, പഴവര്ഗങ്ങള് എന്നിവയില് ഇത് ധാരാളമുണ്ട്.

ട്രാന്സ്ഫാറ്റ്
ട്രാന്സ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള് ഒഴിവാക്കുക. കടകളില് നിന്നും ലഭിയ്ക്കുന്ന റെഡി ടു കുക്ക് ഭക്ഷണങ്ങളിലും പായ്ക്കറ്റ് ഭക്ഷണങ്ങളിലുമെല്ലാം ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. പിസ്, ബര്ഗര് തുടങ്ങിയവ ട്രാന്സ്ഫാറ്റിന്റെ പ്രധാന ഉറവിടങ്ങളാണ്.

മീന്
നോണ് വെജ് പ്രിയമുള്ളവര്ക്ക് ഇറച്ചി കുറച്ച് മീന് കഴിയ്ക്കാം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്ട്രോള് കുറയ്ക്കാന് നല്ലതാണ്. മീന് വറുത്തു കഴിയ്ക്കാതെ കറിയായോ, ബേക്കിംഗ്, ഗ്രില്ലിംഗ് വഴികളോ ഉപയോഗിയ്ക്കാം.

നല്ല കൊഴുപ്പ്
നല്ല കൊഴുപ്പ് നല്ല കൊളസ്ട്രോള് ഉയര്ത്തും. നട്സ്, അവോക്കാഡോ, മീന്, ഫഌക്സ് സീഡുകള് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ.്

ബദാം
ദിവസവും ബദാം കഴിയ്ക്കുക. ഇത് നല്ല കൊളസ്ട്രോള് വര്ദ്ധിപ്പിയ്ക്കും. ചീത്ത കൊളസ്ട്രോള് അകറ്റുകയും ചെയ്യും.

ചീത്ത കൊളസ്ട്രോള്
ചീത്ത കൊളസ്ട്രോള് കളയാന് അവോക്കാഡോ, ബ്ലൂബെറി എന്നിവ നല്ലതാണ്.

ഉറക്കക്കുറവ്
ഉറക്കക്കുറവ് കൊളസ്ട്രോള് വര്ദ്ധിപ്പിയ്ക്കും. ദിവസവും എഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.

വൈറ്റമിന് ഡി
വൈറ്റമിന് ഡിയുടെ കുറവ് കൊളസ്ട്രോള് വര്ദ്ധിപ്പിയ്ക്കും. പ്രായമേറുന്തോറും ഇതു കുറയുന്നത് സാധാരണമാണ്. ഇക്കാര്യം ശ്രദ്ധിയ്ക്കുക.

കൊളസ്ട്രോളുമായി
പ്രമേഹം കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നും. പ്രമേഹം വല്ലാതെ കൂടുതലെങ്കില് കൊളസ്ട്രോള് കൂടും. പ്രമേഹം നിയന്ത്രിയ്ക്കുക.

ഗ്ലൂട്ടെന്
ഗ്ലൂട്ടെന് അടങ്ങിയ ഭക്ഷണങ്ങള് ഒഴിവാക്കുക. തവിടു കളയാത്ത ധാന്യങ്ങള് കഴിയ്ക്കുക. ചിലപ്പോള് മള്ട്ടി ഗ്രെയിന് ഭക്ഷണങ്ങളില് പോലും ഗ്ലൂട്ടെന് അളവു കൂടും.

കറുവാപ്പട്ട
അര ടീസ്പൂണ് കറുവാപ്പട്ട 26 ശതമാനം കൊളസ്ട്രോള് കുറയ്ക്കും. ഇത് ഭക്ഷണത്തില് ഉള്പ്പെടുത്തുക.

വ്യായാമം
ദിവസവുമുള്ള വ്യായാമം പതിവാക്കുക. ഇത് കൊളസ്ട്രോള് കുറയ്ക്കാന് പ്രധാനമാണ്. നിങ്ങള്ക്കു പ്രമേഹം വരാതിരിയ്ക്കട്ടെ....



Click it and Unblock the Notifications
