Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭക്ഷണം കൂടുതല്‍ ആരോഗ്യകരമാക്കൂ
ആരോഗ്യകരമായ ഭക്ഷണത്തെ സംബന്ധിച്ച് പലരും പിന്തുടരുന്ന പരമ്പരാഗതമായ ചില കാര്യങ്ങളുണ്ട്. പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളും ആരോഗ്യകരമായ ഭക്ഷണങ്ങളെ സംബന്ധിച്ച് പുതിയ നിയമങ്ങള്‍ക്ക് രൂപം നല്കി.കിടപ്പുമുറിയിലെ നിങ്ങളുടെ താല്പര്യം
അത്തരം ചില രസകരമായ കാര്യങ്ങളെ പരിചയപ്പെടുക.

ക്യാരറ്റ് കഴിക്കുക, തൊലിയോടൊപ്പം
ക്യാരറ്റില്‍ നിന്ന് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കാന്‍ തോല് കളയുന്നതിന് പകരം കഴുകി ഉപയോഗിക്കുക. ക്യാരറ്റിന്റെ തോലിലടങ്ങിയ പോഷകങ്ങള്‍ തോല് നീക്കം ചെയ്ത ക്യാരറ്റിലേതിന് സമമമാണ്.

കയ്പുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കുക
പലരും കയ്പുള്ള ഭക്ഷണങ്ങളോട് വിമുഖരാണ്. എന്നാല്‍ കയ്പുള്ള പച്ചക്കറികളും, പഴങ്ങളും കൂടുതല്‍ പോഷകപ്രദവും ആരോഗ്യഗുണങ്ങള്‍ ഉള്ളവയുമാണ്. ഉദാഹരണമായി പാവയ്ക്ക വളരെ പോഷകപ്രദവും ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയതുമാണ്.

ചീര സൂക്ഷിച്ച് വെയ്ക്കുന്നതിന് മുമ്പ് കീറുക
പിന്നീട് ഉപയോഗിക്കാനുള്ള ചീരയുടെ ഇലകള്‍ കീറിയ ശേഷം സൂക്ഷിച്ചു വെയ്ക്കുന്നത് അതിനെ കൂടുതല്‍ പോഷകഗുണമുള്ളതാക്കും. പച്ചക്കറികള്‍ വീട്ടിലെത്തുമ്പോളും അവയ്ക്ക് ജീവനുണ്ടെന്ന കാര്യം പലരും മറന്ന് പോകുന്നുണ്ടാകും. ചീരയുടെ ഇലകള്‍ കീറുന്നത് ഒരു പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുകയും സാധാരണയില്‍ കവിഞ്ഞ നാലിരട്ടി ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. അവ ചീരയെ ഏറെ പോഷകപ്രദമാക്കും.

കടും നിറമുള്ള ഭക്ഷണങ്ങള്‍
കടും നിറമുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഇളം നിറത്തിലുള്ളവയേക്കാള് ആരോഗ്യകരമാണ്. കടുംനിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും അന്തോസ്യാനിന്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അവ മറ്റ് സസ്യപോഷകങ്ങളേക്കാള് ആരോഗ്യമേന്മകളുള്ളതാണ്.



Click it and Unblock the Notifications
