Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
കിടപ്പുമുറിയിലെ നിങ്ങളുടെ താല്പര്യം
സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്പര്യമില്ലാത്ത അവസ്ഥയുണ്ടാകുകയോ, ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്തല് ലൈംഗിക പ്രശ്നമായി കരുതാം. വ്യത്യസ്ഥ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കാണ് ഇത്തരം അവസ്ഥകള്‍ കൂടുതലായി ഉണ്ടാകുന്നത്. പുറത്തുപറയാന്‍ മടിക്കുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ അസംതൃപ്തമായ ജീവിതം നയിക്കാന്‍ ചില നിര്‍ബന്ധിതരാകുന്നു.
തടിയും സെക്സും തമ്മില്‍..
കിടപ്പുമുറിയിലെ നിങ്ങളുടെ താല്പര്യം അസ്തമിക്കുന്നുണ്ടോ..? ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകും. ലൈംഗികതാല്പര്യം കുറക്കുന്ന സാധാരണ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം...

ശാരീരികം
പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ലൈംഗിക താല്പര്യത്തിന് തടസമാകാം.

ശാരീരികം
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ആര്‍ത്തവവിരാമം, കരള്‍ രോഗങ്ങള്‍, വൃക്ക തകരാര്‍ എന്നിവയും ലൈംഗിക പ്രവ ര്‍ത്തനത്തെ ബാധിച്ചേക്കാം.

ശാരീരികം
മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയും ലൈംഗിക താല്പര്യത്തെയും പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം.

മാനസികം
ജോലിയുടെ സമ്മര്‍ദ്ദം, ഉത്കണ്ഠ, ടെന്‍ഷന്‍ എന്നിവയും താത്പര്യം കെടുത്തും.

മാനസികം
വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍, വിഷാദം, കുറ്റബോധം എന്നിവയും ലൈംഗികതയെ ബാധിക്കാം.

ബന്ധം
പരസ്പരം ആശയവിനിമയമില്ലായ്മ, അവിശ്വസ്തത എന്നിവയും സുഖകരമായ ബന്ധത്തിന് തടസ്സമാകും.

ഉറക്കക്കുറവ്
നേരം വൈകി ഉറങ്ങുന്നതും വൈകി എഴുന്നേല്ക്കുന്നതും ലൈംഗിക താല്പര്യത്തെ ബാധിക്കും.

സ്ത്രീകള്‍ക്ക്
താല്പര്യമില്ലായ്മ, ഉത്തേജനം ലഭിക്കാത്ത അവസ്ഥ, രതിമൂര്ച്ചയുടെ അഭാവം, വേദനയോടെയുള്ള ലൈംഗികബന്ധം തുടങ്ങിയവയാണ് സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങള്‍.

രൂപഭംഗി
പങ്കാളിയുടെ ആകര്‍ഷമല്ലാത്ത രൂപം ലൈംഗിക വിരക്തി ഉണ്ടാക്കാം. പൊണ്ണത്തടിയും തടിച്ചവീര്ത്ത വയറും ആകര്‍ഷണീയത തകര്‍ക്കും.

ഉത്തേജനക്കുറവ്
ഉത്കണ്ഠയും ഉത്തേജനത്തെ ബാധിക്കാം. രക്തചംക്രമണ വ്യവസ്ഥയിലുള്ള പ്രശ്നങ്ങള്‍ യോനിയിലേക്കും ക്ലിറ്റോറിസിലേക്കും ആവശ്യത്തിന് രക്തം പ്രവഹിക്കുന്നതിന് തടസ്സമാകുന്നു. ഇത് ഉത്തേജനം ഇല്ലാതാക്കുന്നു.

രതിമൂര്‍ച്ച
താല്പര്യമില്ലായ്മ, അറിവില്ലായ്മ, കുറ്റബോധം എന്നിവ രതിമൂര്‍ച്ചയെ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജനം ലഭിക്കാത്തതും കഴിക്കുന്ന മരുന്നുകളും ഇതിന് കാരണമാകുന്നു.

വേദനകള്‍
ഗര്‍ഭാശയമുഴകള്‍, യോനീസങ്കോചം, ലൂബ്രിക്കേഷന്റെ കുറവ്, യോനിയിലെ വരള്‍ച്ച, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയവ ലൈംഗിക ബന്ധം വേദനാജനകമാക്കും.

ചികിത്സ
ലൈംഗികതയോടുള്ള മനോഭാവം, ഭയം, ഉത്കണ്ഠ, മുമ്പുണ്ടായ പ്രശ്നങ്ങള്‍ എന്നിവയൊക്കെ ചോദിച്ചറിയുന്നതിലൂടെ ഏതുതരത്തിലുള്ള ചികിത്സയാണ് ആവശ്യമെന്ന നിഗമനത്തിലെത്താം.



Click it and Unblock the Notifications