Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ഇടതു വശം തിരിഞ്ഞുറങ്ങുന്നത് നന്നോ?
ഉറങ്ങുമ്പോള്‍ പലര്‍ക്കും പല പൊസിഷനുകളായിരിയ്ക്കും പ്രിയം. ചിലര്‍ മലര്‍ന്ന്, മറ്റു ചിലര്‍ കമഴ്ന്ന്, ചിലരാകട്ടെ, ഇടതുവശമോ വലതു വശമോ ചെരിഞ്ഞു കിടന്നുറങ്ങും.
ഇതിലിത്ര കാര്യമെന്തെന്നു ചിന്തിയ്ക്കാന്‍ വരട്ടെ, കിടന്നുറങ്ങുന്ന പൊസിഷനും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. തടി കുറയാന്‍ വെള്ളം എങ്ങനെ കുടിക്കണം?
ഉദാഹരണത്തിന് ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നത് പല ആരോഗ്യഗുണങ്ങളും നല്കുമെന്നു പറയും. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഇടതു വശം തിരിഞ്ഞുറങ്ങുന്നത് നന്നോ??
ഇടതുവശം ചരിഞ്ഞുറങ്ങുന്നത് അസുഖസാധ്യത കുറയ്ക്കും. കാരണം ലിംഫിലൂടെ ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാന്‍ ഈ പൊസിഷന്‍ സഹായിക്കും.

ലിവര്‍, കിഡ്നി
ലിവര്‍, കിഡ്നി എന്നിവയുടെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിന് ഇടതുവശം ചരിഞ്ഞുറങ്ങുന്നത് നല്ലതാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടുന്നതു കൊണ്ടുതന്നെ. ഈ അവയവങ്ങളാണ് ശരീരത്തിലെ ക്ലീനിംഗ ജോലികള്‍ കൂടുതലായി ചെയ്യുന്നത്.

ദഹനപ്രക്രിയ
ദഹനപ്രക്രിയ നല്ലപോലെ നടക്കും. ഈ രീതിയില്‍ കിടക്കുമ്പോള്‍ പാന്‍ക്രിയാസ് ദഹനരസങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിയ്ക്കും. ഭക്ഷണം വേഗത്തില്‍ കുടലിലൂടെ നീങ്ങും.

ശോധന
ഭക്ഷണം വേഗത്തില്‍ ചെറുകുടലിലൂടെ വന്‍കുടലില്‍ എത്തുന്നതു കൊണ്ടുതന്നെ നല്ല ശോധന ലഭിയ്ക്കാനും ഇതേ രീതിയില്‍ കിടന്നുറങ്ങുന്നത് നല്ലതാണ്.

ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം
ഇങ്ങനെ കിടക്കുന്നത് ഹൃദയത്തിനും നല്ലതാണ്. ഗ്രാവിറ്റി കൊണ്ട് രക്തക്കുഴലുകളിലൂടെ അധികം പ്രയത്നമില്ലാതെ രക്തം പ്രവഹിയ്ക്കപ്പെടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കും.

ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍
ഇടതുവശം ചരിഞ്ഞു കിടക്കുമ്പോള്‍ ഗ്യാസ്ട്രിക് ആസിഡ് ഈസോഫാഗസിലേയ്ക്കു തള്ളപ്പെടില്ല. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കും.

ക്ഷീണം കുറയ്ക്കും
ഇങ്ങനെ ഉറങ്ങുമ്പോള്‍ ഗോള്‍ ബ്ലാഡര്‍, ലിവര്‍ എന്നിവയ്ക്കുള്ള സമ്മര്‍ദം കുറയും. കൂടുതല്‍ പിത്തരസം ഉല്പാദിപ്പിയ്ക്കപ്പെടു.ം ദഹനം നല്ല രീതിയില്‍ നടക്കും. ഇതെല്ലാം രാവിലെ എഴുന്നേല്ക്കുമ്പോള് ക്ഷീണം കുറയ്ക്കും.

ഫാറ്റി ലിവര്‍ സിന്‍ഡ്രോം
പിത്തരസം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത് കൊഴുപ്പ് എളുപ്പത്തില്‍ ദഹിയ്ക്കാന്‍ ഇടയാക്കും. ഇത് ഫാറ്റി ലിവര്‍ സിന്‍ഡ്രോം പോലെയുള്ള അവസ്ഥകള്‍ തടയും.



Click it and Unblock the Notifications
