Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഉത്കണ്ഠയകറ്റാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
അനുദിന ജീവിതത്തില്‍ ഏറെ സമ്മര്‍ദ്ദം അനുഭവിക്കുന്ന പുരുഷന്മാരിലും, സ്ത്രീകളിലും, ചെറുപ്പക്കാരിലുമൊക്കെ ചെറിയ തോതിലുള്ള ഉത്കണ്ഠ സാധാരണമാണ്. ഇത് ആവര്‍ത്തിച്ച് വരുകയോ അല്ലെങ്കില്‍ ഉയര്‍ന്ന തോതിലാവുകയോ ചെയ്താല്‍ സാധാരണ ജീവിതത്തിനും, സുഖജീവിതത്തിനും തടസ്സം സൃഷ്ടിക്കുകയും ചെയ്യും. വിദഗ്ദരുടെ അഭിപ്രായത്തില്‍ മാനസിക സമ്മര്‍ദ്ദം മുതല്‍ മരുന്നുകളുടെ ദോഷഫലം വരെയും നിരോധിക്കപ്പെട്ട മരുന്നുകള്‍ കഴിക്കുന്നത് വഴിയും ഉത്കണ്ഠയുണ്ടാവാം.
ഭയവും ആശങ്കയുമാണ് ഉത്കണ്ഠയുടെ ആദ്യ ലക്ഷണങ്ങള്‍. വായുടെ വരള്‍ച്ച, വിയര്‍ക്കല്‍, ഹൃദയമിടിപ്പിലെ വര്‍ദ്ദനവ് എന്നിവ അനുഭവപ്പെടും. വയറ്റില്‍ അനുഭവപ്പെടുന്ന ഒരു അസ്വസ്ഥത ഉത്കണ്ഠയുടെ സൂചനയാണ്. ഉത്കണ്ഠയുടെ ദൈര്‍ഘ്യം നിങ്ങള്‍ ഉത്കണ്ഠപ്പെടുന്ന വിഷയത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കും. ഉദാഹരണമായി നിങ്ങള്‍ക്ക് ഒരു പ്രസന്റേഷന് മുമ്പായി ഉത്കണ്ഠ അനുഭവപ്പെട്ടാലും അത് പൂര്‍ത്തിയാകുന്നതോടെ ഉത്കണ്ഠയും അവസാനിക്കും. എന്നാല്‍ ഉത്കണ്ഠ അവസാനിക്കാതെ തുടരുകയാണെങ്കില്‍ സന്തുഷ്ടമായ ജീവിതത്തിന് വേണ്ടി നിങ്ങള്‍ ചികിത്സ തേടണം.
ഉത്കണ്ഠക്ക് ചില സ്വഭാവികമായ പ്രതിവിധികള്‍
നിങ്ങളുടെ അനുദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ശക്തമായ ഉത്കണ്ഠ അനുഭവപ്പെടുന്നുവെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ദനെ സമീപിക്കുക. ചെറിയ തോതിലുള്ള ഉത്കണ്ഠ മാത്രമാണെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള ചില വഴികള്‍ ഇവിടെ പരിചയപ്പെടുക.

1. ശ്വസനവിദ്യ - ഉത്കണ്ഠയെ അതിജീവിക്കാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് ശ്വസനവിദ്യ. ആഴത്തിലുള്ള ശ്വസനം ശരീരത്തെ റിലാക്സ് ചെയ്യുകയും പരിഭ്രമം അകറ്റുകയും ചെയ്യും. സൗകര്യപ്രദമായ ഒരു കസേരയിലിരുന്ന് നാലുവരെ എണ്ണുന്ന സമയം കൊണ്ട് ശ്വാസമെടുക്കുകയും നാലു വരെ എണ്ണുന്ന സമയത്തേക്ക് ശ്വാസം പിടിച്ച് നിര്‍ത്തുകയും സാവധാനം നിശ്വസിക്കുകയും ചെയ്യുക. ശ്വസിക്കുമ്പോള്‍ ചുറ്റുപാടുകളിലും നിങ്ങളുടെ ശ്വാസകോശത്തിലേക്ക് നിറയുന്നതും പുറത്തേക്ക് പോകുന്നതുമായ വായുവിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്വസനവിദ്യ ശാന്തത നേടാനും സമ്മര്‍ദ്ദം കുറയാനും സഹായിക്കും.
2. ചമോമൈല്‍ ടീ - ഉത്കണ്ഠ കുറയ്ക്കാന്‍ ചമോമൈല്‍ ടീ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇതിലെ ആപിജെനിന്‍, ലൂട്ടിയോലിന്‍, ബിസാബോലോള്‍ എന്നീ മൂന്ന് ഘടകങ്ങള്‍ റിലാക്സ് ചെയ്യാന്‍ സഹായിക്കും. ചമോമൈല്‍ ടീ പതിവായി കുടിക്കുന്നവരില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉയര്‍ന്ന തോതില്‍ കുറയുന്നതായി കാണുന്നു.
3. ലാവെണ്ടര്‍ ശ്വസിക്കുക - ലാവെണ്ടറിന്റെ ഗന്ധം മനസിന് സുഖം പകരും. ലാവെണ്ടര്‍ ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും, ഏതാനും തുള്ളി ലാവെണ്ടര്‍ തൈലം കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുന്നതും റിലാക്സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ രാത്രിയില്‍ നല്ല ഉറക്കം കിട്ടുന്നതിന് അല്പം ലാവെണ്ടര്‍ തൈലം തലയിണയിലും തേക്കുക.
4. യോഗ - മെയില്‍ഓണ്‍ലൈന്‍ അനുസരിച്ച് മനസിനെ ശാന്തമാക്കാനും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാനും സഹായിക്കും. നിങ്ങളുടെ സൗഖ്യത്തിന് വേണ്ടി ഏതാനും യോഗ മുറകള്‍ പഠിക്കുകയും ഉത്കണ്ഠയെ ചെറുക്കുകയും ചെയ്യുക.
5. കുളിക്കാനുള്ള വെള്ളത്തില്‍ ഇന്തുപ്പ് ചേര്‍ക്കുക - ഇന്തുപ്പില് മഗ്നീഷ്യം സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദവും, മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ കഴിവുള്ളതാണ്. ഇന്തുപ്പ് ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുകയും മാനസിക നില മെച്ചപ്പെടുത്തുകയും ചെയ്യും. ശാന്തത ലഭിക്കുന്നതിന് കുളിക്കാനുള്ള ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി സുഗന്ധതൈലവും ചേര്‍ക്കുക. ഉലുവ അപകടകാരിയാണോ..?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications