Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ഉലുവ അപകടകാരിയാണോ..?
നമ്മുടെ അടുക്കളയില്‍ ഏറ്റവും ആവശ്യമായിവരുന്ന ഭക്ഷ്യവസ്തുവാണ് ഉലുവ. ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ ഉലുവയുടെ ഔഷധഗുണങ്ങളെപ്പറ്റി വായിച്ചിട്ടുണ്ട്. എന്നാല്‍ അമിതമായാല്‍ എല്ലാം വിഷമാണെന്ന് പറയുന്നതുപോലെ ഇതും അപകടകാരി തന്നെ.
പോഷകങ്ങളെ കൂടാതെ ഉലുവയില്‍ ചെറിയ അളവില്‍ നാകം, ചെമ്പ്, മാംഗനീസ്, സെലനീയം എന്നിവയും അടങ്ങിയിട്ടുണ്ട്. മറ്റ് അപകടകാരികളായ സംയുക്തങ്ങളും ഉലുവയിലുണ്ട്. അതുകൊണ്ടുതന്നെ ഉലുവ മിതമായ കഴിക്കാന്‍ പാടുള്ളൂ. ഒരു തരത്തില്‍ ഇവ നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

ഗര്‍ഭിണികള്‍ക്ക്
ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുന്നതാണ് നല്ലത്. മാസം തികയുന്നതിന് മുന്‍പ് പ്രസവിക്കുന്നതിന് കാരണമാകാം.

ദഹനേന്ദ്രിയ വ്യൂഹം
കൂടുതല്‍ ഉലുവ കഴിക്കുകയാണെങ്കില്‍ ദഹനേന്ദ്രിയ വ്യൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം.

മരുന്നുകള്‍ കഴിക്കുന്നവര്‍
ചില അസുഖങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉലുവ കഴിക്കാതിരിക്കുക. ഇത് മരുന്നുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

അലര്‍ജി
ചിലരില്‍ കൂടുതലായി ഉലുവ കഴിക്കുന്നത് അലര്‍ജി വരാന്‍ കാരണമാകാം.

വയറിളക്കം
കൂടിയ തോതില്‍ വയറ്റില്‍ ഉലുവ എത്തുന്നത് വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം.

മിതമായി കഴിക്കുന്നത്
ഉലുവ മിതമായി കഴിക്കുന്നതിലൂടെ ഒട്ടേറെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും.

കൊളസ്ട്രോള്‍
കൊളസ്ട്രോളിന്റെ നില കുറയ്ക്കാന്‍ ശേഷിയുള്ളതുകൊണ്ട് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കുറവാണ്.

തൊണ്ടവേദന,ചുമ
തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്ന് മോചനം നേടാനും കഴിയും.

ദഹനശേഷി
ഒരു അളവില്‍ ഉലുവ ഭക്ഷണങ്ങളില്‍ ചേര്‍ത്താന്‍ ദഹനപ്രക്രിയ തടസ്സമുണ്ടാകാതെ നോക്കും.

രക്തക്കുറവ്
ഉലുവയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നത് കൊണ്ട് രക്തക്കുറവുള്ളവര്‍ക്ക് പ്രയോജനം ചെയ്യും.



Click it and Unblock the Notifications
