Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സ്ട്രെസ് നിങ്ങളെ അടിമയാക്കും...
മാനസിക ബുദ്ധിമുട്ടുകളിലൂടെ രോഗങ്ങളിലേയ്ക്കു വഴി തെളിയ്ക്കുന്ന ഒന്നാണ് സ്ട്രെസ്. പല അസുഖങ്ങള്‍ക്കുമുള്ള മൂലകാരണം.
സ്ട്രെസ് നിങ്ങളെ രോഗിയാക്കുക മാത്രമല്ല, ചെയ്യുന്നത്, പല കാര്യങ്ങള്‍ക്കും നിങ്ങളെ അടിമയാക്കുക കൂടിയാണ്.
ഏതെല്ലാം കാര്യങ്ങള്‍ക്കാണ് സ്ട്രെസ് നിങ്ങളെ അടിമപ്പെടുത്തുകയെന്നു നോക്കൂ,

ജങ്ക് ഫുഡുകള്‍
സ്ട്രെസ് വരുമ്പോള്‍ അമിതഭക്ഷണം കഴിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചു വായ്ക്കു രുചി നല്കുന്ന ജങ്ക് ഫുഡുകള്‍. ഇത് ക്രമേണ ഇവരെ ജങ്ക് ഫുഡിനും അമിതഭക്ഷണശീലത്തിനുമെല്ലാം അടിമപ്പെടുത്തും

പുകവലി
സ്ട്രെസ് കാരണം പുകവലി ശീലത്തിന് അടിമപ്പെടുന്നവരുണ്ട്. ഇതും സാവധാനം അഡിക്ഷനായി മാറും. പല ഗുരുതര രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.

മദ്യപാനം
ചിലര്‍ മദ്യപാനം ശീലമാക്കും. സ്ട്രെസില്‍ നിന്നും ഒളിച്ചോടാന്‍ തുടങ്ങുന്ന ശീലം പിന്നീട് ഒഴിവാക്കാന്‍ പറ്റാത്ത വിധത്തിലാകും.

ചോക്ലേറ്റ്
സ്ട്രെസ് വരുമ്പോള്‍ ചോക്ലേറ്റ് കഴിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഭാവിയില്‍ ഇതും ഒരു അഡിക്ഷനായി മാറിയേക്കാം.

നഖം
സ്ട്രെസ് വരുമ്പോള്‍ നഖം കടിയ്ക്കുന്നവരുണ്ട്. ഇതും ഭാവിയില്‍ ഒരു ശീലമായി മാറിയേക്കാം.

ഉറക്കം
സ്ട്രെസിനെ ഉറക്കത്തിലൂടെ നേരിടുന്നവരുണ്ട്. ചിലര്‍ കൂടുതലുറങ്ങും, മറ്റു ചിലരാകട്ടെ, ആവശ്യത്തിന് ഉറങ്ങില്ല. ഇതും ഭാവിയില്‍ ഒരു അഡിക്ഷനായി മാറും.

വീഡിയോ ഗെയിംസ്
സ്ട്രെസ് അകറ്റാന്‍ വീഡിയോ ഗെയിംസ് കളിയ്ക്കുന്നവരുണ്ട്. ഇതും പിന്നീട് അഡിക്ഷനായി മാറിയേക്കാം.

മരുന്നുകള്‍
സ്ട്രെസ് തലവേദന പോലുളള പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ മരുന്നുകളെ ആശ്രയിക്കുന്നവരുമുണ്ട്. ഇതും പിന്നീട് അഡിക്ഷനായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.



Click it and Unblock the Notifications
