Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങള്‍ എത്ര കാലം ജീവിയ്ക്കും??
എല്ലാവര്ക്കും അറിയാന്‍ താല്പര്യമുള്ള ഒരു ചോദ്യമായിരിയ്ക്കുമിത്. ജനിച്ചാല്‍ ഒരു ദിവസം മരിയ്ക്കുമെന്നറിയുമെങ്കിലും ഇതെന്ന് എന്നത് വ്യക്തമല്ല.
ചിലര്‍ ദീര്‍ഘകാലം ജീവിയ്ക്കും. ചിലരാകട്ടെ, അല്പായുസായിരിയ്ക്കും .ഇളനീര് കുടിക്കണമെന്ന് പറയുന്നത്..
പല ഘടകങ്ങളാണ് ഒരാളുടെ ആയുസിന്റെ നീളം തീരുമാനിയ്ക്കുന്നത്. ഇത്തരം ചില ഘടകങ്ങളെക്കുറിച്ചറിയൂ,

25ല്‍ താഴെ പ്രായമുള്ള അമ്മ
25ല്‍ താഴെ പ്രായമുള്ള അമ്മയ്ക്കു ജനിയ്ക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ദീര്ഘായുസാരിയിക്കാന് സാധ്യതയേറെയന്നു പഠനങ്ങള്‍ പറയുന്നു.

കട്ടന്‍ ചായ, ഗ്രീന്‍ ടീ
കട്ടന്‍ ചായ, ഗ്രീന്‍ ടീ എന്നിവ ഹൃദയാരോഗ്യത്തിനു ഗുണകരമാമ്. ഇവ രക്തക്കുഴലുകളെ റിലാക്സ് ചെയ്യിക്കുന്നു. ഇവയില്‍ തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണകരമാണ്. എന്നാല്‍ പാല് ചേര്‍ത്താല്‍ ഈ ഗുണം ഇല്ലാതാക്കും.

നടക്കുന്നവര്‍
ദിവസവും അര മണിക്കൂര്‍ നടക്കുന്നവര്‍ നടക്കാത്തവരേക്കാള്‍ കൂടുതല്‍ കാലം ജീവിയ്ക്കാനുള്ള സാധ്യത നാലു മടങ്ങാണ്. അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും. ഇത് ഹൃദയത്തിന് ഗുണകരമാണ്.

സോഫ്റ്റ് ഡ്രിങ്ക്സ്, സോഡ ഒഴിവാക്കുന്നവര്‍
സോഫ്റ്റ് ഡ്രിങ്ക്സ്, സോഡ എന്നിവ പ്രമേഹം, ബിപി കാരണങ്ങളാണ്. ഹൃദയത്തിന് ദോഷം വരുത്തുന്ന അസുഖങ്ങള്‍. ഇവ ഒഴിവാക്കുന്നവര്‍ കൂടുതല്‍ ജീവിയ്ക്കുമെന്നര്ത്ഥം.

ആരോഗ്യകരമായ ടീനേജെങ്കില്
ഇന്നത്തെ ജീവിത, ഭക്ഷണശീലങ്ങള്‍ ടീനേജിനെയും കുഴപ്പത്തിലാക്കുകയാണ്. ആരോഗ്യകരമായ, അമിതവണ്ണമില്ലാതെ ആക്ടീവായ ടീനേജെങ്കില് ദീര്‍ഘായുസു വര്‍ദ്ധിയ്ക്കും.

റെഡ് മീറ്റ്, ഹോട്ട് ഡോഗ് ഉപയോഗിയ്ക്കാത്തവര്‍
റെഡ് മീറ്റ്, ഹോട്ട് ഡോഗ് തുടങ്ങിയവ ഉപയോഗിയ്ക്കാത്തവര്‍ ആരോഗ്യവാന്മാര്. ദീര്‍ഘായുസു കൂടും. കാരണം ഇവ കൊളസ്ട്രോള്‍, ക്യാന്‍സര്‍ തുടങ്ങിയ പല സാധ്യതകളിലേയ്ക്കും വഴിയൊരുക്കും.

പര്‍പിള്‍ കളര്‍
പര്‍പിള്‍ കളര്‍ ഭക്ഷണങ്ങളില്‍ പോളിഫിനോളുകള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കും. ദീര്‍ഘായുസു നല്‍കും.

കരുത്തുള്ള കാലുകള്‍
കരുത്തുള്ള കാലുകള്‍ ആകെ ശരീരത്തെ താങ്ങും ആരോഗ്യപ്രശ്നങ്ങള്‍ കഴിവതും ഒഴിവാക്കും. ഇതും ദീര്‍ഘായുസു നല്കുന്ന ഘടകമാണ്.

പഠിക്കുന്നവര്‍
12 വര്‍ഷത്തില്‍ കൂടുതല്‍ പഠിക്കുന്നവര്‍ കൂടുതല്‍ കാലം ജീവിയ്ക്കുമെന്ന് റിസര്‍ച്ച് തെളിയിക്കുന്നു. ഇതാകെ നല്കുന്ന ഗുണങ്ങളാകാം കാരണം.

നല്ല ബന്ധങ്ങള്‍
നല്ല ബന്ധങ്ങള്‍ മനസിന് സന്തോഷവും സമാധാനവും നല്‍കും. ദീര്‍ഘായുസിന് കാരണമാകും.

കൂട്ടുകാര്‍ ആരോഗ്യവാന്മാരെങ്കില്,
കൂട്ടുകാര്‍ ആരോഗ്യവാന്മാരെങ്കില്, ഇതില്‍ ശ്രദ്ധിയ്ക്കുന്നവരെങ്കില് നിങ്ങളും സ്വാഭാവികമായും ഈ രീതിയിലേക്കും വരുമെന്നു പഠനങ്ങള്‍ പറയുന്നു.

ജീവിതത്തെ ജിജ്ഞാസയോടെ കാണുന്നവര്‍
ജീവിതത്തെ ജിജ്ഞാസയോടെ കാണുന്നവര്‍, പുതിയ ചലഞ്ചുകള്‍ ഏറ്റെടുക്കുന്നവര്‍ തുടങ്ങിയവരെല്ലാം ആയുസിന് നീളമുള്ളവരത്രെ. ശരീരത്തിനും മനസിലും ഉണര്‍വു നല്‍കുന്നതാണ് ഇവയെല്ലാം.

വീട്ടുജോലികള്‍
ദിവസവും ഒരു മണിക്കൂറെങ്കിലും വീട്ടുജോലികള്‍ ചെയ്യുന്നവര്‍ ദീര്ഘായുസോടെയിരിയ്ക്കുമെന്നു പറയുന്നു. ഇതുവഴി 300 കലോറി കൊഴുപ്പു കുറയും. ഇത് മരണസാധ്യത 30 ശതമാനം കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.



Click it and Unblock the Notifications
