Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇളനീര് കുടിക്കണമെന്ന് പറയുന്നത്..
തേങ്ങാവെള്ളം അല്ലെങ്കില്‍ ഇളനീര് കുടിക്കണമെന്ന് പറയുന്നതിന് പല കാരണങ്ങളുണ്ട്. ഇളനീര് കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് എന്തൊക്കെ ഗുണങ്ങള്‍ കിട്ടുന്നുണ്ടെന്ന് അറിയാമോ? പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയിട്ടുണ്ട് ഇളനീരില്‍. ആരോഗ്യകരമായ പല പ്രശ്നങ്ങള്‍ക്കും എളുപ്പം പരിഹാരം നല്കാന് ഇവയ്ക്ക് ആകും.
ദഹനേന്ദ്രിയം വൃത്തിയാക്കാന്‍, വൈറസിനെ നശിപ്പിക്കാന്‍, മൂത്രാശയപരമായ പ്രശ്നം, ശാരീരിക ആസ്വസ്ഥതകള്‍, രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇളനീര് മികച്ചതാണ്. ഇളനീര് കുടിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദഹനേന്ദ്രിയം
ഇളനീര് കുടിക്കുന്നതിലൂടെ നിങ്ങളുടെ ദഹനേന്ദ്രിയം വൃത്തിയായി കിടക്കുമെന്നാണ് പറയുന്നത്.

രക്തചംക്രമണം
രക്തചംക്രമണം മെച്ചപ്പെടുത്താനും ഇളനീര് സഹായിക്കും.

പ്രതിരോധശേഷി
ഇളനീര് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിക്കും. ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍ സാധിക്കും.

വൈറസ്
ശരീരത്തിനെ കാര്‍ന്നു തിന്നുന്ന വൈറസിനെ നശിപ്പിക്കാനും ഇളനീരിന് കഴിയും.

കിഡ്നി സ്റ്റോണ്‍
കിഡ്നി സ്റ്റോണ്‍ പോലുള്ള രോഗത്തിന് മികച്ച മരുന്നാണ് തേങ്ങാവെള്ളം. നിങ്ങളുടെ ഡയറ്റില്‍ തേങ്ങാവെള്ളം ഉള്‍പ്പെടുത്തുക. എന്നും ഇളനീര് കുടിക്കുന്നതു വഴി വൃക്കയിലുണ്ടാകുന്ന കല്ല് ഇല്ലാതാകും.

മൂത്രത്തിലെ പ്രശ്നങ്ങള്‍ക്ക്
നിങ്ങള്‍ക്ക് മൂത്രത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? ഒരു ഗ്ലാസ് ഇളനീര് കുടിച്ചാല്‍ മതി. നല്ല ആശ്വാസം കിട്ടും.

ഹാങ് ഓവര്‍
നിങ്ങള്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടോ? ഇളനീര് നിങ്ങളുടെ ഹാങ് ഓവര്‍ മാറ്റാന്‍ സഹായിക്കും.

രക്തസമ്മര്‍ദ്ദം
ഇളം തേങ്ങാവെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റ്സും പൊട്ടാസിയവും അടങ്ങിയിട്ടുണ്ട്. പൊട്ടാസിയം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

ഹൃദയത്തിന്
ഹൃദയം ശുദ്ധമാക്കി നിര്‍ത്താനും ഹൃദയ പ്രവര്‍ത്തനം നല്ല രീതിയിലാക്കാനും ഇളനീര് സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കും
പോഷകങ്ങള്‍ കൂടിയ തോതില്‍ അടങ്ങിയ ഇളനീര് കൊളസ്ട്രോള്‍ കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.



Click it and Unblock the Notifications
