Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചില കൊഴുപ്പുകള്‍ സാധാരണക്കാരല്ല
പലപ്പോഴും കൊഴുപ്പ് നമ്മുടെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടതാണ്. എന്നാല്‍ പലപ്പോഴും കൊഴുപ്പുകള്‍ ശരീരത്തിന് നല്‍കുന്നത് ആരോഗ്യമാണ്. എന്നാല്‍ എല്ലാ കൊഴുപ്പുകളും ഇത്തരത്തില്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്.
കൊഴുപ്പുകളുടെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അനാരോഗ്യം എന്നത് ആരോഗ്യമാക്കി മാറ്റാം. എന്നാല്‍ എന്തൊക്കെയാണ് ആരോഗ്യപരമായി കൊഴുപ്പ് നമുക്ക് നല്കുന്നതെന്നറിയാമോ?
പല കൊഴുപ്പുകളും അനാരോഗ്യത്തിന് കാരണമാകുമ്പോള്‍ നമ്മുടെ ശരീരത്തിനാവശ്യമായ കൊഴുപ്പുകളുണ്ട്. ഇതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍

അല്‍ഷിമേഴ്സിനെ പിടിച്ചു കെട്ടും
പല കൊഴുപ്പുകള്‍ക്കും അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്. ലോകത്ത് നല്ലൊരു ശതമാനം ആളുകളും അല്‍ഷിമേഴ്സ് എന്ന മാരക രോഗത്തിന്റെ പിടിയിലാണ്. ഇതിനെ ഇല്ലാതാക്കാന്‍ കൊഴുപ്പിന് കഴിയുമെന്നാണ് പ്രാഥമിക പഠനം.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം
അല്‍ഷിമേഴ്സ് അല്ലാതെ തന്നെ ഓര്‍മ്മശക്തി കുറവുള്ളവരുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ കൂട്ടത്തില്‍ പെടും. ഇവര്‍ക്ക് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യകരമായ കൊഴുപ്പ് സഹായിക്കുന്നു.

ഊര്ജ്ജസ്വലത നല്കുന്നു
പല കൊഴുപ്പുകളും കൊളസ്ട്രോള്‍ ഹൃദയാഘാതം എന്നിവ സമ്മാനിയ്ക്കുമ്പോള് ആരോഗ്യകരമായ കൊഴുപ്പ് നല്‍കുന്നത് ഊര്‍ജ്ജമാണ്.തലച്ചോറിലെ കോശങ്ങളെ ഉദ്ദീപിപ്പി്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ദഹനവ്യവസ്ഥയെ സഹായിക്കുന്നു
പലപ്പോഴും ദഹനവ്യവസ്ഥയെ സഹായിക്കുന്നതിനും കൊഴുപ്പിന് കഴിയും. എല്ലാ തരത്തിലുള്ള ദഹന പ്രശ്നങ്ങളേയും ഇല്ലാതാക്കാനാണ് ആരോഗ്യകരമായ കൊഴുപ്പ് ശ്രമിക്കുന്നതും.

വളര്‍ച്ചയെ സഹായിക്കുന്നു
കുട്ടികളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ കൊഴുപ്പിന് പ്രത്യേക പങ്കാണുള്ളത്. ഇത് പലപ്പോഴും കുട്ടികളില്‍ ഉണര്‍വ്വും ഉന്മേഷവും നല്കുന്നു.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞു വരുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ രോഗപ്രതിരോധ ശേഷി ഒട്ടും കുറയാതെ ശരീരത്തെ സംരക്ഷിക്കാന്‍ ആരോഗ്യകരമായ കൊഴുപ്പിന് കഴിയുന്നു.



Click it and Unblock the Notifications
