Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
തടി കുറയ്ക്കാന്‍ മാത്രമല്ല കൂട്ടാനുമുണ്ട് വഴികള്‍
തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരെ നമുക്കറിയാം. എന്നാല്‍ തടി കൂട്ടാന്‍ അതിലേറെ കഷ്ടപ്പെടുന്നവരെ നമുക്കറിയാം. എന്നാല്‍ പലപ്പോഴും തടി കുറയ്ക്കുന്ന അത്ര എളുപ്പമായിരിക്കില്ല തടി കൂട്ടുന്നതിന്. പ്രത്യേകിച്ച് തടി കൂട്ടാന്‍ ശ്രമിക്കുന്നത് ആണ് പ്രജകളാണ്.
എന്നാല്‍ അതിന് ജിമ്മില്‍ പോയി മസില് പെരുപ്പിച്ചതു കൊണ്ട് മാത്രം കാര്യമില്ല. അതിനായി ചെയ്യേണ്ട മറ്റു പല കാര്യങ്ങളുമുണ്ട്. പക്ഷേ അതത്ര ബാലി കേറാമലയൊന്നുമല്ല. ചില ചെറിയ കാര്യങ്ങള്‍. എന്തൊക്കെയാണ് ഇത്തരത്തില്‍ തടി വര്‍ദ്ധിപ്പിക്കാന്‍ നമ്മള് ചെയ്യേണ്ടതെന്നു നോക്കാം.

ഭക്ഷണം തന്നെ ശരണം
ഭക്ഷണം നന്നായി കഴിയ്ക്കുക എന്നതാണ് ആദ്യ പടി. എന്നാല്‍ കഴിയ്ക്കുമ്പോള്‍ എല്ലാം കൂടി ഒരുമിച്ച് കഴിക്കേണ്ടതില്ല. അഞ്ചോ ആറോ തവണയായി ഭക്ഷണം കഴിയ്ക്കാം. വിശക്കുമ്പോള്‍ മാത്രമല്ല മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഭക്ഷണം കഴിച്ചാല്‍ മതി. ആരും തടിച്ചു പോകും.

വ്യായാമത്തിനായി സമയം കണ്ടെത്തുക
എന്നും വ്യായാമം ചെയ്തില്ലെങ്കിലും ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യയാമത്തിനായി മാറ്റി വെയ്ക്കുക. വ്യായാമം തടി കുറയ്ക്കാന്‍ മാത്രമല്ല കൂട്ടാനുമുള്ളതാണ്.

കലോറി കൂടിയ ഭക്ഷണങ്ങള്‍
കലോറി കൂടിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഉരുളക്കിഴങ്ങ് പോലരുള്ള പച്ചക്കറികള്‍ കൂടുതല്‍ കഴിയ്ക്കാന്‍ ശ്രമിക്കുക.

പ്രോട്ടീന്‍ കൂടുതല്‍
പ്രോട്ടീന്‍ കൂടുതല്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുക. മുട്ട, പാല്, ഇറച്ചി, ചീസ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

കലോറി വീണ്ടും
ഭക്ഷണത്തില്‍ കലോറി ഉള്‍പ്പെടുത്തുന്നതാണ് പ്രധാനം. എന്നാല്‍ കലോറി കൂടുതലുള്ള പാനീയങ്ങളും ഇത്തരത്തില്‍ സ്ഥിരമാക്കാവുന്നതാണ്. ഇത് തടി വര്‍ദ്ധിപ്പിക്കും.

പെട്ടെന്ന് ഭക്ഷണം കഴിയ്ക്കുക
പെട്ടെന്ന് പെട്ടെന്ന് ഭക്ഷണം കഴിയ്ക്കുക. എന്നു വച്ച് വാരിവലിച്ച് കഴിയ്ക്കുക എന്നതല്ല അര്‍ത്ഥം. ശരീരം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഭക്ഷണം കഴിയ്ക്കുക എന്നതാണ് ശ്രദ്ധേയമായ കാര്യം.

ക്ഷമ എല്ലാത്തിനും ആധാരം
എത്ര ഭക്ഷണം കഴിച്ചാലും പാരമ്പര്യമായി പലരും തടിയ്ക്കില്ല. അത് പലപ്പോഴും അവരുടെ ശരീരപ്രകൃതിയായിരിക്കും. എന്നാല്‍ ഇതിനു സ്വയം പഴിച്ചിട്ടു കാര്യമില്ല.



Click it and Unblock the Notifications
