Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
റംസാന് വ്രതത്തിലൂടെ ആരോഗ്യം
റംസാന് വ്രതാനുഷ്ഠാനം ഭക്ഷണവും പാനീയവും ഉപേക്ഷിച്ചിട്ടുള്ളതായതിനാല് ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം.
മനസിന്റെ ശുദ്ധിയ്ക്കു വേണ്ടി മാത്രമല്ല, ശരീരം മെലിനായും സഹായിക്കുന്ന നല്ലൊരു വേളയാണ് റംസാന് വ്രതാനുഷ്ഠാനം. കൃത്യമായ ഭക്ഷണ, ആരോഗ്യശീലങ്ങളിലൂടെ റംസാന് വ്രതാനുഷ്ഠാനത്തിന്റെ ആരോഗ്യഗുണങ്ങള്‍, തടി കുറയുന്നതും ആരോഗ്യകരമായ ശരീരവും നേടാനുമാകും. റംസാന് വ്രതം, ഒഴിവാക്കേണ്ട കാര്യങ്ങള്‍
റംസാന് വ്രതത്തിന്റെ ആരോഗ്യഗുണങ്ങള്‍ ഏതെല്ലാം വിധത്തിലാണ് ലഭ്യമാക്കാനാവുകയെന്നറിയൂ,

മധുരം
ഭക്ഷണം കഴിയ്ക്കാതിരുന്നു കഴിയ്ക്കുമ്പോള്‍ ശരീരം മധുരക്കൊതി കാണിയ്ക്കുന്നതു സ്വാഭാവികം. എന്നാല്‍ ഇത് നിയന്ത്രിയ്ക്കുക. കാരണം മധുരം തടിയും പ്രമേഹവുമെല്ലാം കൂട്ടും. നിയന്ത്രിയ്ക്കാന്‍ കഴിയാത്ത മധുരക്കൊതിയ്ക്ക് ഈന്തപ്പഴം ആരോഗ്യകരമായ പരിഹാരമാണ്.

നാരുകളടങ്ങിയ ഭക്ഷണം
ധാരാളം നാരുകളടങ്ങിയ ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് സഹായകമാണ്. ആരോഗ്യത്തിനും നല്ലത്.

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, ഫാസ്റ്റ്ഫുഡ് എന്നിവ കഴിവതും ഒഴിവാക്കുക. ഇത് ആരോഗ്യത്തിന് ദോഷം വരുത്തുകയേയുള്ളൂ.

ഇഫ്താര്‍
ഇഫ്താര്‍ സമയത്ത് എല്ലാം കൂടി വാരി വലിച്ചു കഴിയ്ക്കാതിരിയ്ക്കുക. അല്പം വീതം ഇടവേളകളെടുത്തു കഴിയ്ക്കാം. ധാരാളം വെള്ളം കുടിയ്ക്കാം. ഇത് അമിതഭക്ഷണവും ദഹനപ്രശ്നങ്ങളുമെല്ലാം ഒഴിവാക്കാന്‍ സഹായിക്കും.

സോഹര്‍ സമയത്ത്
ഇഫ്താര്‍ സമയത്ത് ഭക്ഷണം ഒരുമിച്ചു കഴിയ്ക്കുകയും സോഹര്‍ സമയത്ത് വിശപ്പില്ലാതിരിയ്ക്കുകയും ചെയ്യുന്ന ശീലമാണ് പലര്‍ക്കും. ഇത് നല്ലതല്ല. ഇരു വേളകളിലുമായി പാകത്തിനു മാത്രം ഭക്ഷണം കഴിയ്ക്കുക.

അത്താഴം
നോയമ്പു വീടിയ ശേഷം അത്താഴം അധികം വൈകിക്കാതിരിയ്ക്കുക. ഇത് തടി കൂടാനും വയര്‍ ചാടാനുമെല്ലാം ഇട വരുത്തും.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യം. ഇത് ആരോഗ്യകരമായ ശരീരത്തിനും തടി കുറയാനുമെല്ലാം ഏറെ പ്രധാനം.

അമിതമായ വ്യായാമം
റംസാന് കാലത്ത് അമിതമായ വ്യായാമം ഒഴിവാക്കാമെങ്കിലും നടക്കുക പോലുള്ള വ്യായായമങ്ങളാകാം. ഇത് ശരീരത്തിനും മനസിനും ഊര്‍ജം നല്‍കും.



Click it and Unblock the Notifications
