Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഛര്‍ദ്ദി നിര്‍ത്താനുള്ള വീട്ടുവൈദ്യം..
ചര്‍ദ്ദി എന്ന രോഗത്തെ പറയുന്നത് എമിസിസ് എന്നാണ്. വയറിന് ഇഷ്ടപ്പെടാത്ത അല്ലെങ്കില്‍ ദഹിക്കാത്ത ഭക്ഷണങ്ങളാണ് പിന്നീട് വയറ്റില്‍ നിന്നും ശക്തമായി വായില്‍ കൂടി പുറത്തേക്ക് വരുന്നത്. വയറ്റില്‍ വിഷാംശങ്ങള്‍ കടന്നു കൂടുമ്പോഴും ഇത്തരം പ്രവണത ഉണ്ടാകാറുണ്ട്. ഇത് തലച്ചോര്‍ തിരിച്ചറിയുകയും ആമാശത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുകയും ഒടുവില്‍ ഛര്‍ദ്ദിക്കുകയും ചെയ്യുന്നു.
ചില ആളുകള്‍ക്ക് ഛര്‍ദ്ദി തുടങ്ങിയാല്‍ അത് നിര്‍ത്തില്ല, ഛര്ദ്ദിച്ചുക്കൊണ്ടേയിരിക്കും. ഇത് ശരീരത്തിന് വളരെ മോശമാണ്, ശരീരത്തെ തളര്‍ത്തികൊണ്ടിരിക്കുകയാണ്. ദഹനക്കേട്, അതിസാരം, ഭക്ഷ്യവിഷബാധ,ഗര്‍ഭാവസ്ഥ, അസിഡിറ്റിയുടെ കുറവ് എന്നിവയൊക്കെ ഛര്‍ദ്ദിക്ക് കാരണമാകാം. ദൂര യാത്രകള്‍ പോകുന്നവര്‍ക്കും ഛര്‍ദ്ദി ഉണ്ടാകാറുണ്ട്.
ശരീരത്തിന് ശക്തിക്കുറവ്, ജലാംശം ഇല്ലാത്തത്, ഇലക്ട്രോലൈറ്റ്സിന്റെ കുറവ് എന്നിവയാണ് ഇത്തരം ഛര്‍ദ്ദിക്ക് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഇത്തരം രോഗം ചികിത്സിച്ചു മാറ്റേണ്ടതാണ്. പ്രകൃതിദത്തമായ വഴികളാണ് ഇതിന് നല്ലത്. വീട്ടുവൈദ്യങ്ങള്‍ തിരഞ്ഞെടുക്കാം..

ഇഞ്ചി
ഒരു ആന്റി എമിറ്റിങാണ് ഇഞ്ചി. ഇത് ദഹനപ്രക്രിയ നല്ല രീതിയിലാക്കുന്നു. യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഛര്‍ദ്ദിക്കാന്‍ വരുമ്പോള്‍ ഇഞ്ചി ടീ കുടിക്കുക.

കര്‍പ്പൂരത്തുളസി
കര്‍പ്പൂരത്തുളസിയുടെ ടീയും ഛര്‍ദ്ദിക്ക് നല്ല മരുന്നാണ്. കര്പ്പൂരത്തുളസിയിട്ട വെള്ളം കുടിക്കുക. നിങ്ങളുടെ ഛര്‍ദ്ദി നില്ക്കും.

ആപ്പിള്‍ വിനാഗിരി
ഛര്‍ദ്ദി നിര്‍ത്താനുള്ള മറ്റൊരു മികച്ച മരുന്നാണിത്. വെള്ളത്തില്‍ അല്പം ആപ്പിള്‍ വിനാഗിരി ചേര്‍ക്കുക. ഛര്‍ദ്ദി വരുമ്പോള്‍ ഇത് ഉപയോഗിച്ച് വായ കഴുകുക.

കറുവാപ്പട്ട
സുരക്ഷിതമായ ആന്റി എമിറ്റിങ് അടങ്ങിയതാണ് കറുവാപ്പട്ട. ഗര്‍ഭിണികള്‍ക്കും ഇത് സ്വീകരിക്കാം. കറുവാപ്പട്ട ചേര്‍ത്ത ടീ കുടിച്ചാല്‍ മതി.

കഞ്ഞി വെള്ളം
ഛര്‍ദ്ദിക്ക് മികച്ച വീട്ടു പരിഹാര മാര്‍ഗമാണ് കഞ്ഞിവെള്ളം. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്നങ്ങളെയും നീക്കം ചെയ്യും.

ഉള്ളി ജ്യൂസ്
ഛര്‍ദ്ദി നിര്‍ത്താന്‍ ഇവനാണ് മറ്റൊരു കേമന്‍. ഉള്ളി കൊണ്ടുള്ള ജ്യൂസ് കുടിച്ചാല്‍ മതി.

ഗ്രാമ്പു
നിങ്ങളുടെ വയറ്റിന് മികച്ച മരുന്നാണ് ഗ്രാമ്പു. ഇത് ദഹനക്കേടിന് പരിഹാരം തരും. ഗ്രാമ്പു ചവച്ചരച്ച് തിന്നുന്നത് ഓക്കാനം വരുന്നതിനെ നിര്‍ത്തും.

പാല്
പാലും ടോസ്റ്റ് ചെയ്ത വിഭവമോ ഛര്‍ദ്ദി വരുമ്പോള്‍ ഉപയോഗിക്കാം. ഗര്‍ഭിണികള്‍ക്കും ഇത് ഉപയോഗിക്കാം.

ഏലയ്ക്ക
സുഗന്ധവൃജ്ഞനമായ ഏലയ്ക്കയും ഛര്‍ദ്ദി നിര്‍ത്താനുള്ള മരുന്നാണ്. ഛര്‍ദ്ദി വരുമ്പോള്‍ ഏലയ്ക്ക ചവയ്ക്കുക. ഇത് ദഹനക്കേടും മാറ്റി തരും. ഏലയ്ക്ക ചേര്‍ത്ത ടീ കുടിച്ചാല്‍ മതി.

ജീരകം
ഛര്‍ദ്ദിക്ക് അത്യുത്തമ വഴിയാണ് ജീരകം. വെള്ളത്തില്‍ ജീരകം ചേര്‍ത്ത് കുടിക്കുക.

പെരുംജീരകം
ഒരു ആന്റി എമിറ്റിങ് ആണ് പെരുംജീരകം. ഛര്‍ദ്ദിക്കാന്‍ തോന്നുമ്പോള്‍ പെട്ടെന്ന് തന്നെ പെരുംജീരകം ചവയ്ക്കുക.



Click it and Unblock the Notifications
