Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
ചൊറിച്ചില്‍ അകറ്റാന്‍ വീട്ടുവൈദ്യം..
ശരീര ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചലിന് മെഡിക്കലില്‍ പ്രൂരിറ്റസ് എന്നാണ് പറയുന്നത്. സ്കിന്‍ അലര്‍ജി, ചുണങ്ങ്, ഭക്ഷ്യവിഷബാധ, ലഹരി പദാര്‍ത്ഥങ്ങളിലൂടെ ഉണ്ടാകുന്ന അലര്‍ജി, കീടാണുക്കള്‍ എന്നിവയൊക്കെ കാരണം ചൊറിച്ചല് ഉണ്ടാകാം. നിങ്ങളുടെ ചര്‍മത്തെ വൃത്തികേടാക്കി മാറ്റാന്‍ ഈ ഒറ്റൊരു കാര്യം മാതി.
മൃദുലമായ ചര്‍മത്തിലാണ് സാധാരണ ഇത്തരം ചൊറിച്ചല് പെട്ടെന്ന് പിടിപ്പെടുന്നത്. അണുക്കള്‍ ചര്‍മത്തില്‍ കയറി പറ്റുകയും ഇത് ചര്‍മ രോഗത്തിന് ഇടയാക്കുകയും ചെയ്യുന്നു. ചൊറിച്ചല് തുടങ്ങിയാല്‍ നില്ക്കാന് പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാം. ഇത്തരം പ്രശ്നം പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് വലിയ പ്രശ്നമായി വരാം.
ചൊറിച്ചല് നിങ്ങള്‍ പല രീതിയില്‍ അസ്വസ്ഥമാക്കാറില്ലേ. ഇത് കര്ള്വീക്കത്തിനും, ഗാള്സ്റ്റോണിനും, പ്രമേഹത്തിനും, കിഡ്നി രോഗം എന്നിവയ്ക്കൊക്കെ ചൊറിച്ചല് സാധ്യതയുണ്ടാക്കുന്നു. എന്നാല്‍ ഇത്തരം പ്രശ്നമുള്ളവര്‍ പേടിക്കേണ്ടാവശ്യമില്ല. വീട്ടുവൈദ്യങ്ങള്‍ നിങ്ങളെ സഹായിക്കും...

വെളിച്ചെണ്ണ
ചൊറിച്ചലിനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. ഇത് ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരും. ചൊറിച്ചലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട് ചൂടുവെള്ളത്തില്‍ കുളിക്കുക. ദിവസവും ഇങ്ങനെ ചെയ്താല്‍ ചൊറിച്ചലിന് ഒരു ശമനമുണ്ടാകും.

ബസില്‍
ഒരിനം തുളസിയാണ് ബസില്‍. ഔഷധഗുണങ്ങളുള്ള ഇവ ചൊറിച്ചലിനുള്ള നല്ല മരുന്നാണ്. ബസില്‍ ചെടിയുടെ ഇല പേസ്റ്റാക്കി പുരട്ടുക. ചര്‍മത്തില്‍ കയറി കൂടുന്ന അണുക്കളെയെല്ലാം ഇത് നശിപ്പിക്കും.

വേപ്പില
ചൊറിച്ചലിനുള്ള മികച്ച ഔഷധ മരുന്നാണ് വേപ്പ്. ഇത് ഫംഗസിനെയും അണുക്കളെയും കൊല്ലും. ചര്‍മത്തിന് തണുപ്പേക്കാനും സഹായിക്കും. വേപ്പിലയുടെ ഓയില്‍ ശരീരത്തില്‍ പുരട്ടാം.

എള്ളെണ്ണ
എള്ളെണ്ണയും നിങ്ങളുടെ ചൊറിച്ചില്‍ അകറ്റും. ത്വക്ക് രോഗങ്ങള്‍ക്ക് മികച്ച മരുന്നാണിത്. ചൊറിച്ചലുള്ള ഭാഗത്ത് ഒയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുക.

കര്‍പ്പൂരതുളസി
ഒരു ആന്റി-സ്പെറ്റിക് ആണ് കര്‍പ്പൂരതുളസി. ഇത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും. കര്‍പ്പൂരതുളസിയുടെ ഇല പേസ്റ്റാക്കിയെടുത്ത് പുരട്ടാം.

ചെറുനാരങ്ങ
വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ ചൊറിച്ചലിന് ശമനമുണ്ടാക്കും. ചൊറിച്ചല് മൂലമുണ്ടാകുന്ന വേദനകള്‍ക്ക് ആശ്വാസം പകരും. ചെറുനാരങ്ങ നീര് ചര്‍മത്തില്‍ പുരട്ടുക.

ഉലുവ
ബ്ക്ടീരിയകളെ നശിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണിത്. ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ മറ്റാനുള്ള നല്ല മരുന്നാണ് ഉലുവ. ഉലുവ പേസ്റ്റാക്കി എടുത്ത് അതിലേക്ക് അല്പം തൈരും ചേര്‍ക്കുക. ചൊറിച്ചലുള്ള ഭാഗത്ത് പുരട്ടുക.

ബദാം ഓയില്‍
വരണ്ട ചര്‍മ്മത്തിലാണ് ഈ ചൊറിച്ചല് കൂടുതല്‍ ഉണ്ടാകുന്നത്. ഇതിന് ബദാം ഓയില്‍ ഉപയോഗിക്കാം. ഇത് ചര്‍മത്തെ മൃദുവാക്കി മാറ്റാന്‍ സഹായിക്കും.

തേന്‍
ആന്റി-സെപ്റ്റിക്കായി തേന്‍ പ്രവര്‍ത്തിക്കും. ബാക്ടീരിയകളെയും ഫംഗസിനെയും നശിപ്പിക്കും. തേനിന്റെ കൂടെ ചെറുനാരങ്ങ നീരും ഓലിവ് ഓയിലും ചേര്‍ക്കുക. ഇത് പുരട്ടാം.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴയുടെ പശ ചൊറിച്ചല് അകറ്റുന്ന മറ്റൊരു ഉപാധിയാണ്. ഇത് ചര്‍മത്തില്‍ തണുപ്പ് നിലനിര്‍ത്തുന്നു. സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന കുരുക്കളൊക്കെ മാറ്റും. ഇതുമൂലമുണ്ടാകുന്ന ചൊറിച്ചലുകളും മാറ്റാം.

ഒലിവ് ഓയില്‍
ചര്‍മത്തില്‍ പിടിപ്പെടുന്ന മാലിന്യങ്ങളും കുരുക്കളും മാറ്റാന്‍ ഒലിവ് ഓയില്‍ സഹായിക്കും. ചൊറിച്ചല് ഉള്ള ഭാഗത്ത് പുരട്ടുക.

ബേക്കിംഗ് സോഡ
ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുന്ന ബോക്കിംഗ് സോഡയും ചൊറിച്ചലിന് നല്ല മരുന്നാണ്. ബേക്കിംഗ് പൗണ്ടര്‍ പേസ്റ്റാക്കി പുരട്ടുക.

പെട്രോളിയം ജെല്ലി
വരണ്ട ചര്‍മത്തെ മൃദുവാക്കിയും അസ്വസ്ഥതകള്‍ മാറ്റാനും ഉപയോഗിക്കാവുന്നതാണിത്. വരണ്ട ഭാഗത്തും ചൊറിച്ചലുള്ള ഭാഗത്തും ജെല്‍ പുരട്ടാം.



Click it and Unblock the Notifications