Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുറഞ്ഞ തടി കൂടാതിരിയ്ക്കാന്‍......
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് ബുദ്ധിമുട്ടുള്ള ചില ജീവിത ശൈലികള്‍ പിന്തുടരേണ്ടതുണ്ട്. ശരീരഭാരം കുറച്ചതിന് ശേഷം വീണ്ടും വര്‍ദ്ധിക്കാതിരിക്കുന്നതിനും ചില ശീലങ്ങള്‍ പിന്തുടരേണ്ടതുണ്ട്. കൈകള്‍ പറയും രോഗങ്ങള്‍
ഇവ സമയം അല്പം കൂടുതല്‍ വേണ്ടി വരുന്നതാണെങ്കിലും നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരഭാരം കുറച്ച് നിര്‍ത്താന്‍ സഹായിക്കുന്ന ഏഴ് ജീവിത ശൈലികള്‍ മനസിലാക്കുക.

കലോറി ഒഴിവാക്കരുത്
പൊതുവെ ആളുകള്‍ കലോറി കര്‍ശനമായി നിയന്ത്രിക്കുകയും കഠിനമായി വ്യായാമം ചെയ്യുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാനായി ഈ രീതി പിന്തുടരുന്നുവെങ്കില് ഇത് തുടര്‍ന്ന് പോകണം. എന്നാല്‍ ശരീരത്തിന് അതിന്റെ മെറ്റബോളിസത്തിന്റെ തോത് ഉയര്‍ത്തി നിര്‍ത്തുന്നതിന് കലോറി ഒരു നിശ്ചിത അളവില്‍ ആവശ്യമാണ്.

8 മണിക്കൂര്‍ ഉറക്കം
ശരീരഭാരം കുറയ്ക്കാന്‍ നിര്‍ബന്ധമായും പിന്തുടരേണ്ടുന്ന ഒരു കാര്യമാണ് എല്ലാ ദിവസവും 8 മണിക്കൂര്‍ ഉറങ്ങുന്നത്. ഇത് അവഗണിക്കുന്നത് ക്ഷീണവും അലസതയുമുണ്ടാക്കും. കൂടാതെ നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജസ്വലതയെ ബാധിക്കുകയും ചെയ്യും.

സജീവമായി ഇരിക്കുക
ശരീരഭാരം കുറഞ്ഞ ശേഷം ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി ഇരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അത് വഴി ഭക്ഷണം വഴി ശരീരത്തിലെത്തുന്ന കലോറി എരിക്കപ്പെടും. ഉയര്‍ന്ന അളവില്‍ പ്രോട്ടീനുകളും, ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ശരീരത്തിന്റെ കരുത്ത് വീണ്ടെടുക്കാന്‍ സഹായിക്കും.

ചെറിയ അളവിലുള്ള ഭക്ഷണം
സമയബന്ധിതമായി ചെറിയ അളവുകളില്‍ ഇടക്കിടെ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറച്ചതിന് ശേഷം പിന്തുടരേണ്ടുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് നല്ല ദഹനവും, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കരുത്തും നല്‍കും.

വെള്ളം
ദിവസം 8-9 ഗ്ലാസ്സ് ചൂടുള്ള അല്ലെങ്കില്‍ അന്തരീക്ഷ താപനിലയിലുള്ള വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വെള്ളം ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുകയും മികച്ച രക്തചംക്രമണം നല്കി ശരീരത്തെ ആരോഗ്യമുള്ളതും ഊര്‍ജ്ജസ്വലവുമാക്കി നിലനിര്‍ത്തുകയും ചെയ്യും.

വ്യായാമം
ശരീരഭാരം കുറയ്ക്കാന്‍ ദിവസം 30 മിനുട്ടോ അതില്‍ കൂടുതലോ വ്യായാമം ചെയ്യണം. വീട്ടിലോ ജിംനേഷ്യത്തിലോ വ്യായാമം ചെയ്യുന്നത് അവയവങ്ങള്‍ ഊര്‍ജ്ജസ്വലമായിരിക്കാനും കലോറി എരിച്ച് കളയാനും അങ്ങനെ ശരീരം ഫിറ്റായിരിക്കാനും സഹായിക്കും.

മാനസികസമ്മര്‍ദ്ദം അകറ്റുക
മാനസിക സമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. ശരീരം ഉയര്‍ന്ന സമ്മര്‍ദ്ദത്തിന് വിധേയമാകുന്നില്ലെങ്കില്‍ ശരീരഭാരം നിലനിര്‍ത്താനാവും. മാനസിക സമ്മര്‍ദ്ദം ഭക്ഷണം അമിതമായി കഴിക്കാന്‍ കാരണമാകും.



Click it and Unblock the Notifications
