Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കൈകള്‍ പറയും രോഗങ്ങള്‍
നമ്മുടെ ശരീരം തന്നെ പലപ്പോഴും നമ്മുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന പ്രധാന ഘടകമാകാറുണ്ട. പല അസുഖങ്ങളും ആദ്യം വെളിപ്പെടുത്തുന്നത് നമ്മുടെ ശരീരം തന്നെയായിരിയ്ക്കും.
ശരീരത്തിന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്നതില്‍ നമ്മുടെ കൈകള്‍ക്കും പ്രധാന പങ്കുണ്ട്. കൈ നോക്കി ഫലം ചൊല്ലാമെന്നു പറയും. ഇതുപോലെ കൈ നോക്കി ആരോഗ്യവും പറയാം. കണങ്കൈ വേദനയാണോ നിങ്ങളുടെ പ്രശ്നം?
നമ്മുടെ കൈകള്‍ വെളിപ്പെടുത്തുന്ന ആരോഗ്യരഹസ്യങ്ങള്‍ അറിയൂ,

കൈകള്‍ പറയും രോഗങ്ങള്‍
കൈകള്‍ക്കുള്ളില്‍ എപ്പോഴും കടുത്ത ചുവപ്പു രാശിയാണെങ്കില്‍ ഇത് പാല്‍മര്‍ എറിത്തീമ എന്നൊരു അവസ്ഥയാണ്. ഇത് ലിവര്‍ പ്രശ്നങ്ങളുടെ ലക്ഷണവുമാണ്. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങളിലേതെങ്കിലുമാകും. എന്നാല്‍ ഗര്‍ഭകാലത്ത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കൊണ്ട് കൈത്തലത്തിലെ ചുവപ്പു നിറം സാധാരണമാണ്.

കൈകള്‍ പറയും രോഗങ്ങള്‍
സ്ത്രീകളില്‍ മോതിരവിരലിന്റെ നീളം ചൂണ്ടുവിരലിനേക്കാള്‍ കൂടുതലെങ്കില്‍ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുരുഷന്മാരില് മോതിരവിരല്‍ നീളം കൂടുന്നത് സാധാരണയാണ്.

കൈകള്‍ പറയും രോഗങ്ങള്‍
വിരലുകള്‍ ഉരുണ്ട് മാര്ദവില്ലാത്തവയാണെങ്കില് ഹൈപ്പോതൈറോയ്ഡ് ലക്ഷണമാകാം.

കൈകള്‍ പറയും രോഗങ്ങള്‍
നഖങ്ങള്‍ക്ക് വിളറിയ നിറവും അമര്‍ത്തിയാല്‍ ഇവ ഒരു നിമിഷത്തേയ്ക്കു വെള്ളയാകുകയും ചെയ്യുകയാണെങ്കില്‍ ഇത് അനീമിയയുടെ ലക്ഷണമാണ്. അനീമിയ കൂടുതലെങ്കില്‍ നഖങ്ങള്‍ കോണ്‍കേവ് ഷേപ്പിലാകും.

കൈകള്‍ പറയും രോഗങ്ങള്‍
നഖങ്ങള്‍ക്കടിയില്‍ ചുവപ്പ്, ബ്രൗണ്‍ സ്പോട്ടുകളുണ്ടെങ്കില് ഇത് രക്തത്തിലെ അണുബാധയോ ഹൃദയപ്രശ്നങ്ങളോ കാണിയ്ക്കുന്നു. ഹൃദയവാല്‍വുകളെ ബാധിയ്ക്കുന്ന ബാക്ടീരിയല്‍ എന്ഡോകാര്ഡ്രൈറ്റിസ് കാരണവുമാകാം ഇത്.

കൈകള്‍ പറയും രോഗങ്ങള്‍
വിരലുകളുടെ അറ്റങ്ങള്‍ കട്ടി കൂടി പുറത്തേയ്ക്കു തള്ളി നില്‍ക്കുന്നത് ലംഗ്സ്, ഹൃദയപ്രശ്നങ്ങള്‍ കാരണമാകാം.

കൈകള്‍ പറയും രോഗങ്ങള്‍
വിരല്‍ത്തുമ്പുകള്‍ക്ക് നീല, തവിടു നിറമെങ്കില്‍ രക്തപ്രവാഹം തടസപ്പെടുന്നതിന്റെ ലക്ഷണമാകാം. ഇത് റെയ്നോയ്ഡ്സ് ഡിസീസ് എന്നാണ് അറിയപ്പെടുന്നത്. കൈകള്‍ക്കു തണുപ്പും വിരല്ത്തുമ്പുകളില് സ്പര്‍ശനശേഷിക്കുറവും ഇതിന്റെ ലക്ഷണങ്ങളാണ്.

കൈകള്‍ പറയും രോഗങ്ങള്‍
കൈകളുടെ മുകളില്‍ ബ്രൗണ്‍, ചുവപ്പു കുത്തുകള്‍ കൂടിയ പ്രമേഹത്തിന്റെ ലക്ഷണമാണ്. പ്രമേഹം നാഡികളേയും രക്തക്കുഴലുകളേയും ദുര്‍ബലമാക്കും.



Click it and Unblock the Notifications
