Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പാത്രം ആരോഗ്യം കളയാതിരിയ്ക്കാന്‍
ആരോഗ്യത്തിന് ഭക്ഷണം മാത്രമല്ല, ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളും രീതികളുമെല്ലാം വളരെ പ്രധാനമാണ്.
സാധാരണ പാത്രങ്ങളേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് നോണ്‍ സ്റ്റിക് പാത്രങ്ങളാണ്. എന്നാല്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇവയും ആരോഗ്യത്തിനു ദോഷം വരുത്തും.മൈഗ്രേന് ലക്ഷണങ്ങള്‍ തിരിച്ചറിയൂ
പാചകത്തിന് ഉപയോഗിയ്ക്കുന്ന പാത്രങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് ദോഷകരമാകാതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയൂ,

നോണ്‍സ്റ്റിക് പാത്രങ്ങള്‍
നോണ്‍സ്റ്റിക് പാത്രങ്ങള്‍ നിര്മിയ്ക്കാന് കെമിക്കലുകള്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇവ കൂടുതല്‍ ചൂടാക്കുമ്പോള്‍ ഈ കെമിക്കലുകള്‍ പുറത്തു വരാന്‍ ഇട വരുത്തും. ഇത് ക്യാന്‍സര്‍ കാരണമാവുകയും ചെയ്യും

കാസ്റ്റ് അയേണ്‍
കാസ്റ്റ് അയേണ്‍ കൊണ്ടു നിര്‍മിയ്ക്കുന്ന പാത്രങ്ങള്‍ പൊതുവെ ആരോഗ്യകരമാണെന്നു പറയാം. ഇവ കൂടുതല്‍ ചൂടിലും ദോഷം ചെയ്യാത്തവയാണ്. ഇവയിലെ അയേണ്‍ ഭക്ഷണങ്ങളിലേയ്ക്കു വരുന്നതും ഗുണം ചെയ്യും. ഇനാമല്‍ കോട്ടുള്ള അയേണ്‍ പാത്രം നോക്കി വാങ്ങണം.

സ്റ്റീല്‍ പാത്രങ്ങള്‍
സ്റ്റീല്‍ പാത്രങ്ങള്‍ പാചകത്തിന് ഉത്തമമാണ്. ഇവ ചൂടാക്കി എണ്ണയൊഴിയ്്ക്കുമ്പോള് പാത്രത്തിനൊപ്പം ചേര്‍ന്ന് ഓക്സിഡൈസ്ഡാകാത്ത എണ്ണയൊഴിയ്ക്കാന് ശ്രദ്ധിയ്ക്കുക. വെളിച്ചെണ്ണ സ്റ്റീല്‍ പാത്രത്തിലെ പാചകത്തിന് മികച്ചതാണ്.

ചെമ്പുപാത്രങ്ങള്‍
ചെമ്പുപാത്രങ്ങള്‍ പാചകത്തിനുപയോഗിയ്ക്കുകകയാണെങ്കില് ഇവ ടിന് അല്ലെങ്കില്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവ കൊണ്ട് കോട്ട് ചെയ്തതാകണം. അല്ലെങ്കില്‍ ഭക്ഷണവുമായി ചേര്‍ന്ന് ദോഷകരമായ പ്രതിപ്രവര്‍ത്തനമുണ്ടാകും.

അലുമിനിയം
അലുമിനിയവും മിതമായ ചൂടില്‍ ഉപയോഗിയ്ക്കാവുന്ന പാത്രമാണ്. എന്നാല്‍ ഉയര്‍ന്ന ചൂടില്‍ ഇവ ഭക്ഷണവുമായി പ്രവര്‍ത്തിച്ചു പ്രതിപ്രവര്‍ത്തനമുണ്ടാകും.

ഗ്ലാസ്, സെറാമിക് പാത്രങ്ങള്‍
ഗ്ലാസ്, സെറാമിക് പാത്രങ്ങള്‍ ഭക്ഷണം സൂക്ഷിയ്ക്കാന്‍ കുഴപ്പമില്ല. സെറാമിക് കോട്ടുള്ള കാസ്റ്റ് അയേണ്‍ പാത്രങ്ങള്‍ മൈക്രോവേവില്‍ ഉപയോഗിയ്ക്കരുത്. ഇത് ആരോഗ്യത്തിനു നല്ലതല്ല.



Click it and Unblock the Notifications
