Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മൈഗ്രേന് ലക്ഷണങ്ങള്‍ തിരിച്ചറിയൂ
തലവേദന പല കാരണങ്ങളാലുമുണ്ടാകാം. പല തരത്തിലുമുണ്ടാകാം. പല തരത്തില്‍ പെട്ട തലവേദനകളില്‍ ഒന്നാണ് മൈഗ്രേന്. ചെന്നികുത്തെന്നു മലയാളം.
തലവേദനയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഇത് മൈഗ്രേനാണോയെന്നു തിരിച്ചറിയാം.

വലയങ്ങള്‍
മൈഗ്രേനെങ്കില് നിങ്ങള്‍ക്ക് കണ്ണുകള്‍ക്കുള്ളിലോ തലയിലോ വലയങ്ങള്‍ കാണുന്ന പോലുള്ള അനുഭവപ്പെടും. ഇത് ഇടയ്ക്കിടെയുണ്ടാവുകയും ചെയ്യും. കണ്ണടച്ചാലും കണ്ണു തുറക്കുമ്പോഴുമെല്ലാം ഇവയുണ്ടാകാം. തലവേദന മാ്റുമ്പോള് ഇതും മാറും.

മൂഡ്
മൈഗ്രേന് പൊതുവെ ഒരാളുടെ മൂഡ് പെട്ടെന്നു തന്നെ മാറ്റും. ചിലപ്പോള്‍ ദേഷ്യവും അടുത്ത നിമിഷം സമാധാനവുമെല്ലാം തോന്നിയേക്കാം.

ഉറക്കം
സാധാരണ തലവേദന ഒന്നുറങ്ങിയാല്‍ മാറിയെന്നിരിയ്ക്കും. എന്നാല്‍ മൈഗ്രേയ്ന് നിങ്ങളെ സുഖമായി ഉറങ്ങാന്‍ സമ്മതിയ്ക്കില്ല. നല്ല ഉറക്കം കിട്ടാത്തതും മൈഗ്രേനുള്ള കാരണമാകാറുണ്ട്.

സൈനസ് ലക്ഷണങ്ങള്‍
ചിലര്‍ക്ക് മൈഗ്രേന് സൈനസ് ലക്ഷണങ്ങള്‍ കാണിയ്ക്കും. കണ്ണില്‍ നിന്നും വെള്ളം വരിക, മൂക്കടയുക എന്നിവയും തലവേദനയ്ക്കൊപ്പം ഉണ്ടാകും.

ചോക്കലേറ്റ്
മൈഗ്രേനുള്ള ചിലര്‍ക്ക് ചോക്കലേറ്റിനോട് അമിത താല്പര്യമുണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാധാരണ തലവേദനയുള്ളപ്പോള്‍ നമുക്കു ഭക്ഷണങ്ങളോടു താല്പര്യം തോന്നില്ല. എന്നാല്‍ തലവേദനയുള്ളപ്പോള്‍ ചോക്കലേറ്റു തിന്നാല്‍ താല്പര്യമുണ്ടാവുകയെങ്കില് ഇത് ചിലപ്പോള്‍ മൈഗ്രേനായിരിയ്ക്കാം.

മൈഗ്രേയ്ന് വേദന
വശങ്ങളില് നിന്നും തുടങ്ങി തലയുടെ പുറകുവശത്തേയ്ക്കു വ്യാപിയ്ക്കുന്ന വിധത്തിലാണ് മൈഗ്രേയ്ന് വേദന ചിലര്‍ക്കുണ്ടാവുക. ഇത് കൂടിക്കൂടി വരികയും ചെയ്യും.

മൂത്രശങ്ക
മൈഗ്രേയ്ന് ചിലര്‍ക്ക് ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാക്കും. തലവേദനയ്ക്കൊപ്പം ഇത്തരം ലക്ഷണം കൂടിയുണ്ടെങ്കില്‍ ഇത് മൈഗ്രേനാകാന് സാധ്യതയുണ്ട്.

കോട്ടുവാ
ചിലര്‍ക്ക് മൈഗ്രേയ്ന് ഇടയ്ക്കിടെ കോട്ടുവാ ഇടാനുള്ള തോന്നലുണ്ടാക്കാം. തലവേദനയക്കൊപ്പം ഇത്തരം തോന്നലുണ്ടെങ്കില്‍ മൈഗ്രേനാകാം.

കണ്ണുകളില്‍ വേദന
ചിലര്‍ക്ക് മൈഗ്രേന് കണ്ണുകളില്‍ വേദനയുണ്ടാക്കാം.

പിന്കഴുത്തിലേയ്ക്കു വേദന
ചിലര്‍ക്ക തലയിലെ വേദന പിന്കഴുത്തിലേയ്ക്കു കൂടി വ്യാപിയ്ക്കും.



Click it and Unblock the Notifications
