Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പുരുഷന്മാര്ക്ക് ചില ഹെല്‍ത്ത് ടിപ്സ്
സ്ത്രീയുടേയും പുരുഷന്റേയും ശരീരപ്രകൃതി വ്യത്യസ്തമാണ്. ഇതുകൊണ്ടുതന്നെ ആരോഗ്യസംരക്ഷണത്തില്‍ പൊതുവായ കാര്യങ്ങളുണ്ടെങ്കിലും ചില കാര്യങ്ങള്‍ വ്യത്യസ്തവുമായിരിയ്ക്കും.
സ്ത്രീകളേക്കാള്‍ പുരുഷന്മാരെയാണ് ഹൃദയപ്രശ്നങ്ങള്‍ പോലുള്ളവ ഒരു പരിധി വരെ ബാധിയ്ക്കുക. ഇതില്‍ നിന്നും സംരക്ഷണം നേടാന്‍ ആരോഗ്യകരമായ പല കാര്യങ്ങളും പാലിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതുപോലെത്തന്നെ പുരുഷവന്ധ്യതയും വര്‍ദ്ധിയ്ക്കുന്ന കാലഘട്ടമാണിത്. ഇതില്‍ നിന്നും വിടുത്ല് നേടേണ്ടതും അത്യാവശ്യം. മുട്ടവെള്ളയുടെ ദോഷവശങ്ങള്‍
പുരുഷന്മാര്ക്ക് ആരോഗ്യം സംരക്ഷിയ്ക്കാനുള്ള ചില ടിപ്സിനെക്കുറിച്ചറിയൂ,

ചൂടുവെള്ളത്തിലെ കുളി
ചൂടുവെള്ളത്തിലെ കുളി പുരുഷന്മാര്ക്ക് അത്ര ആരോഗ്യകരമല്ല. ലൈംഗികശേഷിയ്ക്ക് ഇത് കുറവു വരുത്തുമെന്നതാണ് കാര്യം. തണുത്ത വെള്ളമാണ് കൂടുതല്‍ അഭികാമ്യം.

ശരീരഭാരം
ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിയ്ക്കേണ്ടത് അത്യാവശ്യം. ഇത് അസുഖങ്ങള്‍ തടയുന്നതിനും വന്ധ്യത തടയുന്നതിനും വളരെ പ്രധാനമാണ്.

ലാപ്ടോപ്പ്
മടിയില്‍ ലാപ്ടോപ്പ് വയ്ക്കരുത്. വന്ധ്യതയ്ക്ക് ഇത് കാരണമാകുമെന്നു മാത്രമല്ല, ഇതില്‍ നിന്നുള്ള വികിരണങ്ങള്‍ ശരീരത്തില്‍ അടുത്തേല്ക്കുന്നത് പല തരത്തിലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും.

സൈക്കിള്‍, ബൈക്ക്
സൈക്കിള്‍, ബൈക്ക് എന്നിവ കൂടുതല്‍ സമയം ഓടിയ്ക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.

ഉറക്കം
നല്ല ഉറക്കവും പ്രധാനം. അല്ലെങ്കില്‍ ആരോഗ്യത്തിനു കേടാണ്. ലൈംഗികശേഷിയേയും ഇതു ബാധിയ്ക്കും.

പുകവലി
പുകവലി അസുഖങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം കൂടിയാണ്. ക്യാന്‍സറിന്റെ മുഖ്യഹേതു. ഈ ശീലം വേണ്ടെന്നു വയ്ക്കൂ.

വ്യായാമം
വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുക. ഒരുവിധം ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇതുകൊണ്ടു കഴിയും.

ഹെല്‍ത് ചെക്കപ്പ്
കൃത്യമായ ചെക്കപ്പ് ഒഴിവാക്കുന്നവരാണ് പലരും. ഇത് നല്ലതല്ല. ഹെല്‍ത് ചെക്കപ്പ് കൃത്യമായി നടത്തുന്നത് പല ആരോഗ്യപ്രശ്നങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിയ്ക്കാന്‍ സഹായിക്കും.

വേവിയ്ക്കാത്ത പച്ചക്കറികള്‍
വേവിയ്ക്കാത്ത പച്ചക്കറികള്‍ നല്ലപോലെ വൃത്തിയാക്കിയ ശേഷം കഴിയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

സ്ട്രെസ്
സ്ട്രെസ് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ തേടുക. സ്ട്രെസാണ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള മുഖ്യകാരണം.



Click it and Unblock the Notifications
