Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍
തക്കാളി നാം ധാരാളമുപയോഗിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. പല കറികളുടേയും രുചി വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ചേരുവ. മാത്രമല്ല, എളുപ്പത്തില്‍ കറികള്‍ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഒന്നും. അമിതമായാല്‍ ഉപ്പും വിഷം..
കറിയും രുചിയും മാത്രമല്ല, തക്കാളിയ്ക്ക് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ആസ്തമ
തക്കാളിയില്‍ ലൈകോഫീന്‍, വൈറ്റമിന്‍ എ എന്നിവയുണ്ട്. ഇത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

എല്ലുകളുടെ ബലത്തിന്
ഇതില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് പ്രധാനപ്പെട്ട ഒന്നാണ്. ലൈകോഫീനും എല്ലുകള്‍ക്ക് ഗുണകരം തന്നെ.

ക്യാന്‍സര്‍
ഇതിലെ ലൈകോഫീന്‍ ഒരു ആന്റിഓക്സിഡന്റാണ്. ഇത് ക്യാന്‍സര്‍ കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു. ക്യാന്‍സര്‍ തടയും. ഡിഎന്‍എയ്ക്കുണ്ടാകുന്ന തകരാറുകള്‍ തടയാനും ഇത് നല്ലതാണ്.

സന്ധിവേദന
തക്കാളിയുടെ ജ്യൂസ് കുടിയ്ക്കുന്നത് ശരീരത്തിലെ ടിഎന്‍എഫ് ആല്‍ഫയുടെ തോത് കുറയ്ക്കുന്നു. ഇത് സന്ധിവേദനയില്‍ നിന്നും ആശ്വാസം നല്‍കും.

കണ്ണിന്റെ ആരോഗ്യത്തിന്
വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. തക്കാളിയില്‍ ഇത് അടങ്ങിയിട്ടുമുണ്ട്. ഇത് ചര്‍മത്തിനും കണ്ണിനും എല്ലിനുമെല്ലാം ഗുണകരമാണ്.

പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കുന്നതിനും തക്കാളി സഹായിക്കും. ഇതുവഴി പ്രമേഹം നിയന്ത്രിയ്ക്കും.

പ്രതിരോധശേഷി
ഇതിലെ വൈറ്റമിന്‍ സി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ സഹായിക്കും.

ചര്‍മത്തിന്
കൊളാജന്‍ എന്നൊരു ഘടകമാണ് ചര്‍മത്തിലെ കേടുപാടുകള്‍ പരിഹരിയ്ക്കുന്നത്. തക്കാളി കഴിയ്ക്കുന്നത് ഇതിന് സഹായിക്കും.

ഹൃദയം
രക്തപ്രവാഹം സുഗമമായി നടക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും തക്കാളി കഴിയ്ക്കുന്നത് നല്ലതാണ്.

മസ്തിഷ്കാഘാതം
സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം തടയുന്നതിന് രക്തപ്രവാഹം സുഗമമായി നടത്തുന്നതിലൂടെ തക്കാളി സഹായിക്കും.



Click it and Unblock the Notifications
