Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
രസത്തിന്റെ ആരോഗ്യഗുണങ്ങള്‍
രസം രസമുള്ള ഒരു വിഭവമാണ്. പുളിയും എരിവുമെല്ലാം ഒത്തിണങ്ങിയ ഇതില്‍ കുരുമുളകടക്കമുള്ള മസാലകളുള്ളതുകൊണ്ട് ആരോഗ്യത്തിനും വയറിനുമെല്ലാം ഏറ്റവും ഗുണകരവുമാണ്. ചോറിനൊപ്പം രസം പലരുടേയും പതിവുമാണ്.
രസം സ്വാദില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മികച്ചു നില്ക്കുന്ന ഒന്നാണ്. രസത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വയറിനെ ബാധിയ്ക്കുന്ന പ്രശ്നങ്ങള്‍
വയറിനെ ബാധിയ്ക്കുന്ന പ്രശ്നങ്ങള്‍, വയറിളക്കം, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ് രസം.

ക്യാന്‍സര്‍ സാധ്യത
മഞ്ഞള്‍, കുരുമുളക് തുടങ്ങിയവ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

മലബന്ധം
മലബന്ധം അകറ്റാനുള്ള ഒരു സഹായിയാണ് രസം. ഇതിലെ പുളിയും മറ്റു മസാലകളും കൂടിച്ചേര്‍ന്ന് മലവിസര്‍ജനം എളുപ്പമാക്കുന്നു.

രോഗമുക്തി
രോഗമുക്തി നേടിക്കൊണ്ടിരിയ്ക്കുന്നവര്ക്ക് പെട്ടെന്ന് സുഖം പ്രാപിയ്ക്കാന്‍ രസം നല്ലതാണ്.

ആന്റിഓക്സിഡന്റ്
രസത്തിലെ പുളി നല്ലൊന്നാന്തരം ആന്റിഓക്സിഡന്റാണ്. ഇത് ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരവുമാണ്.

ദഹനം
പെട്ടെന്ന് ദഹിയ്ക്കുന്നതും ദഹനത്തിനു സഹായിക്കുന്നതുമായ ഒന്നാണ് രസം.

ഗര്‍ഭിണികള്‍ക്ക്
ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഒന്നാണിത്. വയറിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കുമെന്നതു മാത്രമല്ല, പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

പനി, കോള്‍ഡ്
പനി, കോള്‍ഡ് പോലുള്ള അസുഖങ്ങളുള്ളപ്പോള്‍ രസം കുടിയ്ക്കുന്നത് രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.

വൈറ്റമിന്‍
റൈബോഫ്ളേവിന്‍, നിയാസിന്, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, തയാമിന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായവയാണ്.

കുഞ്ഞുങ്ങള്‍ക്ക്
കുഞ്ഞുങ്ങള്‍ക്ക് ചേര്‍ന്ന ഒരു ആഹാരപദാര്ത്ഥമാണിത്. ഇത് കുറഞ്ഞ അളവില്‍ കുട്ടികള്‍ക്കു കൊടുക്കുന്നത് വയറിന് നല്ലതാണ്.

ധാതുക്കള്‍
മഗ്നീഷ്യം, സിങ്ക്, സെലേനിയം, കോപ്പര്‍, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ രസം സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും പുറന്തള്ളാന്‍ സഹായിക്കും. സാമ്പാറൊഴിച്ചു കുഴച്ചു കഴിയ്ക്കൂ
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
