Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
സാമ്പാറൊഴിച്ചു കുഴച്ചു കഴിയ്ക്കൂ
തെക്കേയിന്ത്യന്‍ കറികളില്‍ പ്രധാനപ്പെട്ട ഒന്നാണ് സാമ്പാര്‍. ഉണ്ടാക്കുന്ന രീതിയില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും തെക്കേയിന്ത്യക്കാര്‍ക്ക് സാമ്പാര്‍ പ്രിയപ്പെട്ട ഒരു വിഭവം തന്നെ. ചൂടുചോറില്‍ സാമ്പാറൊഴിച്ചു കുഴച്ച് കഴിയ്ക്കുന്നതൊന്നോര്ത്തു നോക്കൂ, വായില്‍ വെള്ളമൂറും. സദ്യകള്‍ക്കും മറ്റും ഇതേറെ പ്രധാനവുമാണ്.
സാമ്പാറിന്റെ ആരോഗ്യഗുണങ്ങള്‍ പലതാണ്. സാമ്പാര്‍ കൂട്ടും മുന്‍പ് ഇതേക്കുറിച്ചു കൂടുലറിഞ്ഞിരിയ്ക്കൂ,
പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. ഇതു കൊണ്ടുതന്നെ പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാറെന്നു പറയാം. പ്രോട്ടീന്‍ മാത്രമല്ല, മറ്റു പല പോഷകങ്ങളും പരിപ്പില്‍ അടങ്ങിയിട്ടുണ്ട്.

പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്‍. വെണ്ടയ്ക്ക, ഉരുളക്കഴിങ്ങ്, മുരിങ്ങയ്ക്ക, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, സവാള, വഴുതന എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഇതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങള്‍ ശരീരത്തിന് ലഭ്യമാവുകയും ചെയ്യും.
പലതരം പച്ചക്കറികള്‍ ഉള്‍പ്പെടുന്നതു കൊണ്ടുതന്നെ ഇത് നാരുകള്‍ ധാരാളമടങ്ങിയ ഒരു കറിയാണെന്നു പറയാം. ദഹിയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്ന്.

ഇതിന്റെ ഗ്ലൈസമിക് ഇന്ഡെക്ട് തീരെ കുറവാണ്. പ്രമേഹരോഗികള്‍ക്കു ധൈര്യമായി കഴിയ്ക്കാം.
പലര്‍ക്കും പല പച്ചക്കറികളും കഴിയ്ക്കാന്‍ താല്പര്യമുണ്ടാകില്ല. ഇത് സാമ്പാറില്‍ ചേര്‍ത്തു കഴിച്ചാല്‍ ഈ താല്പര്യക്കുറവൊഴിവാക്കാമെന്ന ഗുണമുണ്ട്. ഇവയുടെ പോഷകങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.
സാമ്പാറില്‍ ചിലയിടത്തു കറിവേപ്പില ചേര്‍ക്കും. ചിലയിടത്തു മല്ലിയിലയും. ഇവ രണ്ടും സാമ്പാറിന്റെ പോഷകാംശം വര്‍ദ്ധിപ്പിയ്ക്കും.

ഉലുവ, കായം എന്നിവ സാമ്പാറിന്റെ പ്രധാന ചേരുകളില് പെടും. ഇവയ്ക്ക് ആരോഗ്യസംബന്ധമായ ഗുണങ്ങള്‍ ഏറെയുണ്ടെന്നു മാത്രമല്ല, ഉലുവ തടി കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഗുണകരമാണ്. കായത്തിനും ഇതുപോലെ ആരോഗ്യഗുണങ്ങളേറും.

വളരെക്കുറച്ചു മാത്രം എണ്ണയുപയോഗിച്ചുള്ള കറിയെന്നതിനാല് കൊളസ്ട്രോളിനേയും ഭയക്കേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

