Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ആരോഗ്യ സംരക്ഷണത്തിന് ഫ്ലോസിങ്ങ്
ഫ്ലോസിങ്ങിന്റെ ഗുണങ്ങള്‍ അറിയാമോ എന്ന് ദന്തഡോക്ടര്‍ നിങ്ങളോട് ചോദിക്കാറുണ്ടാവാം. എന്നാല്‍ ഭൂരിപക്ഷം പേരും ദന്തശുചിത്വത്തിന്റെ കാര്യത്തില്‍ ഇതിനെ അവഗണിക്കുകയാണ് ചെയ്യുക. സ്തനദൃഢത നല്‍കും എണ്ണകള്‍
ആരോഗ്യമുള്ള പല്ലും, തിളക്കമുള്ള ചിരിയും വേണമെങ്കില്‍ ഫ്ലോസിങ്ങ് നിര്‍ബന്ധമാണ്. ദന്തരോഗങ്ങളെ തടയുന്നതിന് പല്ല് ശുചിയാക്കി നിര്‍ത്തുന്നതില്‍ ഫ്ലോസിങ്ങിന് പ്രധാന പങ്കുണ്ട്.

മോണ
ഭക്ഷണാവശിഷ്ടങ്ങള്‍ മോണയ്ക്കരികില് അടിഞ്ഞ് കൂടുമ്പോള്‍ അവ പല രോഗങ്ങള്‍ക്കും കാരണമാകും. ടാര്‍ടാര്‍ രൂപം കൊള്ളുമ്പോള്‍ മോണപഴുപ്പുണ്ടാകും. ഈ സാഹചര്യത്തെ തടയാന്‍ ഫ്ലോസിങ്ങിന് മാത്രമേ സാധിക്കൂ.

വായ്നാറ്റം
വായ്നാറ്റം നിങ്ങളുടെ സാമൂഹിക ജീവിതവും എതിര്‍ലിംഗത്തില്‍ പെട്ടവരോടൊപ്പമുള്ള ഇടപെടലുകളും ഇല്ലാതാക്കും. ഫ്ലോസിങ്ങ് ചെയ്യുന്നത് വഴി അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാവും.

പല്ല് തേക്കല്‍
ഫ്ലോസിങ്ങ് നടത്താതെ ദിവസത്തില്‍ പല തവണ പല്ല് തേക്കുന്നത് കൊണ്ട് നിങ്ങളുടെ വായുടെ ശുചിത്വം പൂര്‍ത്തിയാവില്ല. ടൂത്ത് ബ്രഷിന്റെ പ്രശ്നം എന്നത് അത് മോണയുടെ താഴ്ഭാഗങ്ങളിലെത്തില്ല എന്നതാണ്.

ടാര്‍ടാര്‍
നിങ്ങള്‍ ഫ്ലോസ് ചെയ്യുമ്പോള്‍ ടാര്ടാറിന് ഇടയാക്കുന്ന കറുത്ത അവശിഷ്ടങ്ങളെ(പ്ലേക്ക്) ഫലപ്രദമായി നീക്കം ചെയ്യാനാവും. പതിവായി പല്ല് തേക്കുകയും ഫ്ലോസ്സ് ചെയ്യുകയും വഴി ഇവ രണ്ടിന്റെയും ഗുണം നേടാനാവും.

പണം ലാഭിക്കാം
നിങ്ങളുടെ പല്ല് ആരോഗ്യത്തോടെയും തിളക്കത്തോടെയും നില നിന്നാല്‍ ഒരു ദന്തചികിത്സകന്റെ സഹായം നിങ്ങള്‍ക്ക് വേണ്ടി വരില്ല. അങ്ങനെ പണവും ലാഭിക്കാം. ഫ്ലോസിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണിത്.



Click it and Unblock the Notifications
