Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വയര്‍ മസ്സാജ് ചെയ്യുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
വയര്‍ മസ്സാജ് ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരു പോലെ ഗുണകരമാണ്.വയര്‍ തടവുകയെന്നു പറയും.
പല സന്ദര്‍ഭങ്ങളിലും ഇതു ചെയ്യാറുണ്ട്. വയറ്റില്‍ വേദന വരുമ്പോള്‍, ഊണു കഴിഞ്ഞാല്‍. നഗ്നതയുടെ ആരോഗ്യരഹസ്യങ്ങള്‍ !
ഇത് ചിലപ്പോള്‍ യാന്ത്രികമായി ചെയ്യുന്ന പ്രവൃത്തിയാണെങ്കിലും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.
വയര്‍ മസ്സാജ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങളാണിവിടെ പറയുന്നത്.

ശരീര ഭാരം കുറയും
വയര്‍ മസ്സാജ് ചെയ്യുന്നത് വയറിന് മാത്രമല്ല മൊത്തം ആരോഗ്യത്തിനും ഗുണകരമാണ്. ശരീരിത്തിന്റെ പ്രവര്‍ത്തന നിരക്ക് ഉയര്‍ത്തുകയും അങ്ങനെ ദഹനം മെച്ചപ്പെടുത്തി ശരീര ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും.

വായു പ്രശ്നങ്ങള്‍
ഭക്ഷണം ശരിയായി ദഹിക്കാത്തതാണ് വായുവിനും വയര്‍ വീര്‍ക്കലിനും പ്രധാന കാരണം. വയര്‍ മസ്സാജ് ചെയ്യുന്നതിലൂടെ ദഹനം നന്നായി നടക്കുകയും വായു പ്രശ്നങ്ങള്‍ കുറയുകയും ചെയ്യും. വയറ്റില്‍ അടിഞ്ഞിട്ടുള്ള വായു നീക്കം ചെയ്യാനും ഇത് സഹായിക്കും.

മലബന്ധം പരിഹരിക്കും
മലബന്ധവും അതുമായി ബന്ധപ്പെട്ട് വയറിന് ഉണ്ടാകുന്ന വേദനകളും ഭേദമാക്കാന്‍ വയര്‍ മസ്സാജ് ചെയ്യുന്നത് സഹായിക്കുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

വയര്‍ വേദന
വയറിന് മുകളില്‍ മസ്സാജ് ചെയ്യുന്നതിലൂടെ എല്ലാത്തരം വയര്‍ വേദനയ്ക്കും പരിഹാരം കാണാന്‍ കഴിയും. വയറ്റിലെ രക്തയോട്ടം മെച്ചപ്പെടുന്നതാണ് ഇതിന് കാരണം. ഇത് ചൂട് നല്കുന്നതിനാലും വയര്‍ വേദന കുറയും.

വയറിന്റെ ആരോഗ്യം
പതിവായി വയര്‍ മസ്സാജ് ചെയ്യുന്നത് വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് മലബന്ധവും വയര്‍ വീര്‍ക്കലും അനുഭവപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. വയറ്റിലെ പേശികള്‍ ബലപ്പെടുകയും വേദന ഉണ്ടാവാതിരിക്കുകയും ചെയ്യും.മസ്സാജ് ചെയ്യുന്നതിലൂടെ വയറ്റിലെ രക്തയോട്ടം ഉയരുകയും ദഹനം മെച്ചപ്പെടുകയും ചെയ്യും.

സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റും
വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ മാത്രമല്ല മനസ്സ് ശാന്തമാക്കാനും വയര്‍ മസ്സാജ് ചെയ്യുന്നത് സഹായിക്കും. മനസ്സിന് ആശ്വാസം നല്‍കുന്നതിന് പുറമെ സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.

അരവണ്ണം കുറയ്ക്കും
വയര്‍ മസ്സാജ് ചെയ്യുന്നതിലൂടെ വയറ്റിലെ പേശികളെ അമര്‍ത്തി അവയ്ക്ക് ബലം നല്‍കും. വയറ്റിലെ കൊഴുപ്പ് കുറച്ച് അരവണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും.

ആര്‍ത്തവകാല വേദന കുറയ്ക്കും
കര്‍പ്പൂരതൈലം, ഗ്രാമ്പു , കറുവപ്പെട്ട പോലുള്ള എണ്ണകള്‍ ഉപയോഗിച്ച് വയര്‍ മസ്സാജ് ചെയ്യുന്നത് ആര്‍ത്തവ കാല വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തകാലത്ത് വലുതും ചെറുതുമായ വേദന അനുഭവിക്കുന്നവര്‍ക്കും ഇത് വളരെ ഫലപ്രദമാണ്.

വയര്‍ മസ്സാജ് ചെയ്യാന്‍ പാടില്ലാത്തത് എപ്പോള്‍??
താഴെ പറയുന്ന ഏതെങ്കിലും അവസ്ഥയിലാണെങ്കില്‍ വയര്‍ മസ്സാജ് ചെയ്യുന്നത് ഒഴിവാക്കുക
ഗര്‍ഭാവസ്ഥ, കരള്‍സഞ്ചിയില്‍ കല്ല്,
വൃക്കയില്‍ കല്ല് , ജനനേന്ദ്രിയങ്ങളില്‍ വ്രണം , വയറ്റില്‍ അള്‍സര്‍, ആന്തരിക രക്ത സ്രാവം എന്നിവ ഉണ്ടെങ്കില്‍ വയര്‍ മസ്സാജ് ചെയ്യരുത്.



Click it and Unblock the Notifications
