Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നഗ്നതയുടെ ആരോഗ്യരഹസ്യങ്ങള്‍ !
ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തുമ്പോള്‍ നിങ്ങളുടെ ഒരേയൊരു ലക്ഷ്യം ഉടുത്തിരിക്കുന്ന വസ്ത്രങ്ങള്‍ അഴിച്ച് കളഞ്ഞ് ഒരു കുളി നടത്തുകയാവും. ശരീരത്തില്‍ വസ്ത്രങ്ങളൊന്നുമില്ലാതെ നില്ക്കുന്ന ചിന്ത തന്നെ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. പിറന്ന പടി തുണിയൊന്നുമില്ലാതെ നടക്കുന്നതിന് പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. അഥവാ നഗ്നത പൂര്‍ണ്ണമായി സ്വീകാര്യമല്ലെങ്കില്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാം. നഗ്നത ജാള്യതയുണ്ടാക്കുമെങ്കിലും അത് മോശമെന്ന് പറയാനാവില്ല. പലരും നഗ്നരായി ഉറങ്ങാനിഷ്ടപ്പെടുന്നവരാണ്.
ചില സമയത്ത് നഗ്നരായിരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളാണ് ഇവിടെ പറയുന്നത്. അത് മനസിലാക്കുമ്പോളേ ഈ ആശയത്തിന് പിന്നിലെ പ്രാധാന്യം മനസിലാവൂ.

വിറ്റാമിന്‍ ഡി
സൂര്യപ്രകാശത്തെ ഭയന്ന് സണ്‍സ്ക്രീനും മറ്റ് പല ആവരണങ്ങളും കൂടെക്കൊണ്ടു നടക്കുന്നവരാണ് നമ്മള്. ഏറെ നേരം സുര്യപ്രകാശമേറ്റ് നിന്നെങ്കിലേ അത് മാരകമാവുകയുള്ളൂ. രാവിലെ 10-15 മിനുട്ട് നേരം ഇളവെയില് കൊള്ളുക. ഇത് നിങ്ങളുടെ ശരീരത്തിലേക്ക് വിറ്റാമിന്‍ ഡി ഏറെ സംഭാവന ചെയ്യും. ഇതിന് പുറമേ മാനസിക നിലയിലും മാറ്റം വരും.

ആരോഗ്യമുള്ള ചര്‍മ്മം
ചര്‍മ്മവും ശ്വസിക്കാന്‍ വായു ആവശ്യപ്പെടുന്നുണ്ട്. ശരീരം മുഴുവന്‍ ആവരണം ചെയ്ത വസ്ത്രങ്ങള്‍ ഇത് തടസപ്പെടുത്തുകയും വിയര്‍പ്പിലൂടെ പുറന്തള്ളപ്പെടുന്ന ടോക്സിനുകളെ വീണ്ടും ആഗിരണം ചെയ്യേണ്ടുന്ന സാഹചര്യത്തിലെത്തുകയും ചെയ്യുന്നു. നഗ്നരായിരിക്കുന്നത് വഴി ചര്‍മ്മത്തിന് ശ്വസനം സാധ്യമാവുകയും ടോക്സിനുകളെ നീക്കം ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

പാടുകളെ മറക്കുക
ശരീരത്തില്‍ മുറുകി കിടക്കുന്ന ബ്രായുടെയും പാന്റിയുടെയും വള്ളികള്‍ ശരീരത്തില്‍ പാടുകള്‍ വീഴ്ത്തുന്നത് സാധാരണമാണ്. വരിഞ്ഞ് മുറുകി കിടക്കുന്ന വസ്ത്രങ്ങളില്‍ നിന്ന് മുക്തി നേടിയാല്‍ ശരീരത്തിലാകെയുള്ള രക്തയോട്ടവും വര്‍ദ്ധിപ്പിക്കാം.

ആരോഗ്യമുള്ള തലച്ചോര്‍
പഠനങ്ങളനുസരിച്ച് നഗ്നപാദങ്ങളോടെ നടക്കുന്നത് പ്രായപൂര്‍ത്തിയായവരിലെ അല്‍ഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ നടക്കുന്നത് തലച്ചോറിനെ ഉദ്ദീപിപ്പിക്കും. മുംബൈയിലെ ജനറല്‍ ഫിസിഷ്യനായ ഡോ. സുനെസാരയുടെ അഭിപ്രായത്തില്‍ നഗ്നപാദങ്ങളോടെ നടക്കുന്നത് തലച്ചോറിലെ ഞരമ്പുകളെ ശക്തിപ്പെടുത്തും. ഇതോടൊപ്പം തലച്ചോറിന് കൂടുതല്‍ സംവേദനത്വവും ലഭിക്കും.

വിശ്രാന്തി
മാനസിക സമ്മര്‍ദ്ധത്തിനും,സ്വയം ബഹുമാനക്കുറവിനും, മനശാസ്ത്രപരമായ പ്രശ്നങ്ങള്‍ക്കും നല്കാവുന്ന ചികിത്സാപരമായ ഒരു നടപടിയാണ് നഗ്നത. നഗ്നരായി കിടക്കുന്നത് വഴി ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിക്കുകയും, ശരീരം വിഷമുക്തമാക്കുകയും, അതുവഴി ഉണര്‍വ്വും, സ്വാതന്ത്ര്യവും ലഭിക്കുകയും ചെയ്യും.

അണുബാധ കുറയ്ക്കുന്നു
വസ്ത്രങ്ങള്‍ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുമ്പോള്‍ അവയില്‍ ബാക്ടീരിയ പെരുകുകയും അണുബാധ ഉണ്ടാവുകയും ചെയ്യാനിടയുണ്ട്. ഇത്തരം സാധ്യതകളെ ഇല്ലാതാക്കി വ്യക്തിപരമായ ശുചിത്വം സാധ്യമാക്കാന്‍ നഗ്നതക്കാവും.

പ്രത്യുദ്പാദനശേഷി
ഇറുകിയ അടിവസ്ത്രം ധരിക്കുന്നത് മൂലം പുരുഷന്മാരുടെ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയും. ഇറുകിയ അടിവസ്ത്രവും, ലോ വെയ്സ്റ്റ് ജീന്‍സും ലിംഗത്തില്‍ നേരിട്ട് സമ്മര്ദ്ധമേല്പ്പിക്കുന്നു. ഇത് ഞരമ്പുകളുടെ ശേഷി കുറയ്ക്കുകയും, ബീജത്തിന്റെ അളവ് കുറയാനിടയാവുകയും ചെയ്യും.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും, അടിവയറിന്റെ ഭാഗത്തെ സമ്മര്‍ദ്ധം കുറയ്ക്കാനും വസ്ത്രങ്ങളില്ലാതിരുന്നാല് സാധിക്കും. ഇറുകിയ അടിവസ്ത്രങ്ങള്‍ രക്തയോട്ടം തടസപ്പെടുത്തുകയും തിണര്പ്പുകളുണ്ടാവാന് കാരണമാവുകയും ചെയ്യും. ആരോഗ്യമുള്ള ചര്‍മ്മവും, ശരീരവും ഉണ്ടാകാന്‍ നഗനരായി ഉറങ്ങുക. ഇറുകിയ വസ്ത്രങ്ങളെല്ലാം ഉപേക്ഷിക്കുക. അഥവാ അതുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അയവുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

ലൈംഗികശേഷി കൂട്ടാം
നഗ്നത ലൈംഗികാഭിനിവേശം വര്‍ദ്ധിപ്പിക്കും. നഗ്നമായ ശരീരം കിടക്കയില്‍ സ്പര്‍ശിക്കുമ്പോള്‍ വികാരങ്ങള്‍ക്ക് ഉണര്‍വ്വ് ലഭിക്കും. ഇത് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കും. അതുപോലെ ഇണയെ നഗ്നരായി കാണുമ്പോള്‍ പങ്കാളിക്കും ലൈംഗികാഭിനിവേശമുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ.

ഗാഡമായ ഉറക്കം
രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാന്‍ നഗ്നരായി കിടക്കുക. വസ്ത്രങ്ങളില്ലാത്ത അവസ്ഥയില്‍ ശാരീരികമായും, മാനസികമായും ഏറെ അയവ് ലഭിക്കുന്നതിനാല്‍ നല്ല ഉറക്കം ലഭിക്കും.



Click it and Unblock the Notifications
