Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കുക്കുമ്പറിട്ട വെള്ളം കുടിയ്ക്കൂ
വെള്ളം ധാരാളമടങ്ങിയ ഒന്നാണ് കുക്കുമ്പര്‍. സാലഡുകളിലെ ഒരു പ്രധാന കൂട്ട്. പലതരം ആരോഗ്യഗുണങ്ങളുള്ള ഒന്ന്.
കുക്കുമ്പര്‍ കഷ്ണങ്ങളാക്കി മുറിച്ച് 12 മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു വച്ച് ആ വെള്ളം കുടിയ്ക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണിത്.
കുക്കുമ്പറിട്ട വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

എല്ലുകളുടെ ബലം
ഈ വെള്ളം കണക്ടീവ് ടിഷ്യൂവിനെ കൂടുതല്‍ ബലമുള്ളതാക്കും. ഇതുവഴി എല്ലുകളുടെ ബലം വര്‍ദ്ധിപ്പിയ്ക്കും. ഇതില്‍ രൂപപ്പെടുന്ന സിലിക്കയാണ് ഈ ഗുണം നല്‍കുന്നത്.

വീര്‍മത കുറയ്ക്കാന്‍
ഈ വെള്ളം മൂത്രവിസര്‍ജനം സുഗമമായി നടക്കാന്‍ സഹായിക്കും. ശരീരത്തില്‍ വെള്ളം കെട്ടി നില്ക്കുന്നതു കാരണമുള്ള വീര്‍മത കുറയ്ക്കാന്‍ സഹായിക്കും.

പ്രതിരോധശേഷി
ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്സുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

ടോക്സിനുകള്‍
കുക്കുമ്പര്‍ വെള്ളത്തിന് ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനുള്ള ശേഷിയുണ്ട്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേണ്ടപോലെ നടക്കാന്‍ സഹായിക്കും.

ചീത്ത കൊളസ്ട്രോള്‍
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുക്കുമ്പര്‍ വെള്ളം സഹായിക്കും. ഇത് ബിപി, ഹൃദയപ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും.

ക്യാന്‍സര്‍
കുക്കുമ്പര്‍ വെള്ളത്തിലെ പൈനോറെസിനോള് പോലുള്ള ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഫലപ്രദമാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യാന്‍ ഇതിനു സാധിയ്ക്കും.

കിഡ്നി
ശരീരത്തിലെ യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ കുക്കുമ്പര്‍ ഇട്ട വെള്ളത്തിനു സാധിയ്ക്കും. ഇത് ഗൗട്ട് പോലുള്ള രോഗങ്ങള്‍ക്കുള്ള പരിഹാരമാണ്. ക്രിയാറ്റിനിന്‍, യൂറിക് ആസിഡ് പോലുള്ളവ കിഡ്നിയില്‍ നിന്നും നീക്കം ചെയ്യാന്‍ സഹായിക്കുന്നതു കൊണ്ട് കിഡ്നി ആരോഗ്യത്തിനും ഇത് നല്ലതാണ്.

വായ്നാറ്റം
വായിലെ ചീത്ത ബാക്ടീരിയയാണ് വായനാറ്റത്തിനു കാരണമാകുന്നത്. കുക്കുമ്പറിലെ ഫൈറ്റോകെമിക്കലുകള്‍ ഈ ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും.

തലച്ചോര്‍
കുക്കുമ്പര്‍ വെള്ളത്തില്‍ ഫിസെറ്റിന്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കും. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.പുരുഷന്മാരുടെ ലൈംഗിക രഹസ്യങ്ങള്‍ !

മുടി, ചര്‍മം
ഇതിലെ സിലിക്കോണ്‍, സള്‍ഫര്‍ എന്നിവ മുടി വളര്‍ച്ചയ്ക്കു സഹായിക്കും. നല്ല ചര്‍മത്തിനും ഇത് ഏറെ സഹായകമാണ്. വ്യത്യസ്തങ്ങളായ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് ഫോളോ ചെയ്യൂ



Click it and Unblock the Notifications
