Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
പുരുഷന്മാരുടെ ലൈംഗിക രഹസ്യങ്ങള്‍ !
പുരുഷന്മാരുടെ ലൈംഗിക പ്രതികരണങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ അവ വളരെ ലളിതവും വേഗത്തില്‍ സാധ്യമാക്കാനാവുന്നതാണെന്നും മനസിലാക്കാനാവും.
പുരുഷനെക്കുറിച്ചും അവരുടെ സെക്സിനെക്കുറിച്ചും നിങ്ങള്‍ക്ക് അറിയാത്ത പത്ത് കാര്യങ്ങള്‍ ഫോക്സ് ന്യൂസ് പ്രസിദ്ധീകരിക്കുകയുണ്ടായി. അവ അറിയാന്‍ തുടര്‍ന്ന് വായിക്കുക.

തടസ്സപ്പെടുന്ന ബീജം
ബീജം മുഴുവന്‍ അണ്ഡത്തെ തേടി പോകില്ല. ബീജം യോനിനാളത്തില്‍ നിക്ഷേപിക്കപ്പെട്ടാല്‍ കുറച്ച് ഭാഗം താല്കാലികമായി കട്ടിയാകും. അന്തിമമായി എന്‍സൈമുകളാല്‍ അവ ദ്രാവകരൂപത്തിലാവുകയും ഗര്‍ഭപാത്രത്തിലേക്ക് പോവുകയും ചെയ്യും. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഈ കട്ടപിടിക്കല്‍ ബീജത്തെ ഗര്‍ഭപാത്രത്തിലെത്തുന്നതിനും ഗര്‍ഭധാരണത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ഓക്സിടോസിന്‍ പുരുഷന്മാരെയും ബാധിക്കും
ഓക്സിടോസിന്‍ സെക്സിനിടെ സ്ത്രീകളെ ബാധിക്കും(മുലയൂട്ടുമ്പോളും). പക്ഷേ ഈ ഹോര്‍മോണ്‍ അടുത്തിടപഴകുമ്പോള്‍ സ്ത്രീയില്‍ നിന്നും പുരുഷനില്‍ നിന്നും പുറപ്പെടുവിക്കപ്പെടും. ഇത് പുരുഷന്മാരെ സ്വാധീനിക്കുകയും ചെയ്യും. സ്വിറ്റ്സര്‍ലണ്ടില്‍ നടത്തിയ ഗവേഷണത്തില്‍ പുരുഷന്മാരുടെ വികാരമൂര്ച്ഛയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുന്നു.

ഉയര്‍ന്ന ടെസ്റ്റോസ്റ്റീറോണ്‍
ടെസ്റ്റോസ്റ്റീറോണിന്റെ ഉയര്‍ന്ന അളവ് പുരുഷന്മാരെ സംബന്ധിച്ച് നല്ലതായാണ് കണക്കാക്കുന്നതെങ്കിലും സെക്സിന്റെ കാര്യത്തില്‍ വരുമ്പോള്‍, ഉയര്‍ന്ന ടെസ്റ്റോറ്റീറോണുള്ള പുരുഷന്മാര് കുറഞ്ഞ തോതിലേ വിവാഹം കഴിക്കുന്നുള്ളൂ എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ വിവാഹബന്ധങ്ങളില്‍ മര്യാദയില്ലാതെ പെരുമാറുകയും വിവാഹമോചനങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുന്നു.

സെക്സിനിടെയുള്ള മരണത്തിന്റെ പ്രോട്ടോടൈപ്പ്
സെക്സിനിടെ മരണപ്പെടുന്ന കാര്യം പരിശോധിക്കുമ്പോള്‍, 1975 ലെ ഒരു പഠനം കണ്ടെത്തിയതനുസരിച്ച് ഒരു പാറ്റേണ്‍ പുരുഷന്മാരിലുണ്ട്. "മരിച്ചയാള്‍ വിവാഹിതനാണ്, അയാള്‍ തന്റെ പങ്കാളിക്കൊപ്പമല്ലാതെ, അപരിചിതമായ ചുറ്റുപാടിലായിരുന്നു". കൂടാതെ മരണം സാധാരണയായി സംഭവിക്കുന്നത് മദ്യത്തോടൊപ്പം ധാരാളം ഭക്ഷണം കഴിച്ചതിന് ശേഷമായിരുന്നു. 1989 ലെ മറ്റൊരു പഠനം അനുസരിച്ച് ഇതിന് വിവാഹേതര ബന്ധങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തി. 20 ല്‍ പതിനാല് മരണവും ഇത്തരം സെക്സിനിടെ സംഭവിച്ചതായിരുന്നു.

രതിമൂര്‍ച്ഛ പുരുഷന്മാരിലെ സ്തനാര്‍ബുദം തടയും
ഗ്രീസില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത് രതിമൂര്ച്ഛയുടെ ആവൃത്തി പുരുഷന്മാരിലെ സ്തനാര്‍ബുദത്തില്‍ സ്വാധീനം ചെലുത്തുന്നതായാണ്. യഥാര്‍ത്ഥത്തില്‍, സ്തനാര്‍ബുദമുള്ള പുരുഷന്മാര് രോഗമില്ലാത്ത പുരുഷന്മാരേക്കാള് കുറച്ച് മാത്രം രതിമൂര്‍ച്ഛ അനുഭവിച്ചവരാണ്.

ഒരാളുടെ വലുപ്പം വിരലില്‍ നോക്കിയറിയാം
ലിവര്‍പൂളിലെ ഒരു യൂണിവേഴ്സിറ്റി കണ്ടെത്തിയതനുസരിച്ച് ഒരു പുരുഷന്റെ മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍ ഗര്‍ഭപാത്രത്തില്‍ ആരോഗ്യകരമായ നിലയില്‍ ടെസ്റ്റോസ്റ്റീറോണ്‍ ഉണ്ടായിരുന്നു എന്നാണ് കാണിക്കുന്നത്. മോതിരവിരല്‍ ചൂണ്ടുവിരലിന്റെ അതേ വലുപ്പമോ അതില്‍ ചെറുതോ ആണെങ്കില്‍ അയാള്‍ക്ക് കുറഞ്ഞ അളവിലേ ടെസ്റ്റോസ്റ്റീറോണ്‍ ലഭ്യമായുള്ളൂ. ഇത് സൂചിപ്പിക്കുന്നത് ഒരാളുടെ അവയവത്തിന്റെ വലുപ്പം മോതിരവിരലിന്റെ നീളം നോക്കി മനസിലാക്കാം എന്നാണ്.

പുരുഷന് സ്ത്രീയേക്കാള്‍ വേഗത്തില്‍ പ്രണയത്തിലാവും
സ്ത്രീയല്ല പുരുഷനാണ് ആകര്‍ഷകമായ ഒരു മുഖം കണ്ടാലുടന്‍ പ്രണയത്തിലാവുക. ഗവേഷകനായ ഡോ. ഹെലന് ഫിഷറാണ് ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നത്.

കുടുംബം ടെസ്റ്റോസ്റ്റീറോണിനെ സ്വാധീനിക്കുന്നു
ഒരു പുരുഷന് തന്റെ കുടുംബവുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് താഴ്ന്നിരിക്കുമെന്ന് 2001 ലെ മേയോ ക്ലിനിക്കിന്റെ പഠനത്തില്‍ പറയുന്നു. ഒരു കുട്ടി ജനിക്കുമ്പോള്‍, പ്രത്യേകിച്ച് അതിനെ കയ്യിലെടുക്കുമ്പോള്‍ പിതാവിന്റെ ടെസ്റ്റോസ്റ്റീറോണ്‍ അളവ് വര്‍ദ്ധിച്ച തോതില്‍ താഴും.

മലവിസര്‍ജ്ജനം ആനന്ദം നല്‍കുമോ?
2002 ല്‍ നടന്ന ഒരു പഠനത്തില്‍ ബാത്തറൂമില്‍ പോകുമ്പോള്‍ രതിമൂര്‍ച്ഛക്ക് സമാനമായ അനുഭവം ഉണ്ടാകുന്നതായി കണ്ടെത്തി. മലവിസര്‍ജ്ജനം നടത്തിക്കഴിയുമ്പോള്‍ ശരീരം ലൈംഗിക പ്രതികരണ ചക്രങ്ങളിലൂടെ കടന്ന് പോകുന്നു. ക്ലൈമാക്സ് ഘട്ടത്തിലെത്തുമ്പോള്‍, റിലാക്സ് ചെയ്യുന്നതിനൊപ്പം അയാളുടെ പള്‍സ് റേറ്റ് കൂടുകയും തുടര്‍ന്ന് കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.

പുരുഷന്മാര് അസാധാരണമായ സെക്സ് ഇഷ്ടപ്പെടുന്നു
പുരുഷന്മാര് സ്ത്രീകളില്‍ നിന്ന് അസാധാരണമായ ലൈംഗിക പെരുമാറ്റം ഇഷ്ടപ്പെടുന്നു. കൂടാതെ സാമൂഹികമായി അസ്വീകാര്യവും, നിയവിരുദ്ധവുമായ പെരുമാറ്റവും ഇവര്‍ ഇഷ്ടപ്പെടുന്നു. ഉദാഹരണമായി എക്സിബിഷനിസം പോലുള്ള കാര്യങ്ങള്‍.



Click it and Unblock the Notifications
