Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ജോഗിങ്ങിന് മുമ്പ് കഴിക്കേണ്ട ഭക്ഷണം
ജോഗിങ്ങിന് പോകും മുമ്പ് എന്ത് കഴിക്കാം? എത്ര കഴിക്കാം? പ്രഭാത ഭക്ഷണം കഴിക്കാതെ ജോഗിങ്ങിന് പോകാമോ? ജോഗിങ്ങിന് പോകും മുമ്പ് കാപ്പി കുടിക്കണോ? രാവിലെ നേരത്തെ ഏഴുനേല്റ്റാല് ജോഗിങ്ങ് എപ്പോള്‍ തുടങ്ങാം. രാവിലെ ജോഗിങ് ചെയ്തു തുടങ്ങാന്‍ തീരുമാനിക്കുന്ന പലരുടെയും മനസ്സില്‍ ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്.

ജോഗിങ് ദിനചര്യയാക്കുക
നിങ്ങള്‍ ഒരു മത്സരഓട്ടക്കാരനാണെങ്കില് പതിവായി രാവിലെ എഴുനേല്‍ക്കുകയും ഉച്ചയ്ക്ക് മുമ്പ് ജോഗ്ഗിങ് ചെയ്യുകയും വേണം. ഓട്ടങ്ങള്‍ രാവിലെ പത്ത് മണിക്ക് മുമ്പ് തുടങ്ങണമെന്നത് ഒരു നിയമം പോലെയാണ്. വ്യായാമത്തിന് ശേഷം ജോഗ്ഗിങിന് പോകുന്നവര്‍ക്കും വൈകുന്നേരം ചെയ്യുന്നവര്‍ക്കും ഇതൊരു പ്രശ്നമാണ്. അതിനാല്‍ പരിശീലനത്തിന് മുമ്പ് പ്രഭാത ഭക്ഷണം കഴിക്കാനും ബാത്റൂമില്‍ പോകാനും ശരീരത്തെ തയ്യാറാക്കണം . അങ്ങനെയങ്കില്‍ ഓടുമ്പോഴും പരിശീലനം നടത്തുമ്പോഴും പ്രശ്നം ഉണ്ടാകില്ല.
ജോഗിങ്ങിന് മുമ്പ് പ്രഭാത ഭക്ഷണം
രാവിലെ ജോഗ്ഗിങ്ങിന് മുമ്പ് വളരെ നേരത്തെ ഭക്ഷണം കഴിക്കുന്നതാണോ നല്ലത്? രാവിലെ ആറ് മണി, ഏഴ് മണി, എട്ട് മണി ഏതാണ് മികച്ച സമയം?
ഇത് വളരെ നല്ലൊരു ചോദ്യമാണ്, ഓടുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഓടുമ്പോള്‍ മികച്ച ഫലം നല്‍കും. എന്നാല്‍, ഭക്ഷണ ശേഷം ഓടുമ്പോള്‍ ചിലപ്പോള്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം.അമിത ഭക്ഷണം ഒഴിവാക്കുക.ദഹിക്കാന്‍ പ്രയാസമുള്ളവയും കഴിക്കരുത്. എന്നാല്‍ ഭക്ഷണം കഴിക്കുന്നത് ഊര്‍ജം ലഭിക്കാനും,ഹൈപ്പര്‍ഗ്ലൈസീമിയ, ക്ഷീണം എന്നിവ തടയാനും സഹായിക്കും.
വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഇത് സംബന്ധിച്ചിട്ടുണ്ട്. അതിനാല്‍ 100 ശതമാനം ശരിയായ മാര്‍ഗം ഉണ്ടായെന്ന് വരില്ല. ഓടുന്നതിന് മുമ്പ് പല തരത്തിലുള്ള ഭക്ഷണങ്ങള്‍ പരീക്ഷിച്ച് നോക്കുക.

പ്രഭാത ഭക്ഷണം കഴിക്കാതെ ജോഗിങ്ങ്
നിങ്ങള്‍ മനപ്പൂര്‍വം ഭക്ഷണം കഴിക്കേണ്ട എന്ന് തീരുമാനിച്ച് ഓടുകയാണെങ്കില്‍ ചിലപ്പോള്‍ നല്ലതാണ്. തലേദിവസം ശരീരത്തില്‍ കരുതലായി സൂക്ഷിച്ചിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ് ഉപയോഗിക്കാന്‍ ഇത് സഹായിക്കും. ഒഴിഞ്ഞ വയറുമായി ഓടിയാല്‍ കൊഴുപ്പിന്റെ ദഹനം വേഗത്തിലാകും . ഇത് ഇന്ധനമായി ഉപയോഗിക്കും. ഭക്ഷണമില്ലാതെയുള്ള രാവിലത്തെ പരിശീലനം 45 മിനുട്ടു വരെ ആകാം. പരിശീലനം ചെയ്ത് തുടങ്ങും മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക.
അല്പം ഭക്ഷണം കഴിച്ചിട്ട് ഓടുകയാണെങ്കില്‍ വയറിനെ കബളിപ്പിക്കാന്‍ കഴിയും. വയറിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും വിശപ്പ് തോന്നുകയാണെങ്കിലും തേന്‍, ബ്രഡ് പോലെ അല്പം ഭക്ഷണം എന്തെങ്കിലും കഴിച്ച് വയറിനെ പറ്റിക്കാം. കുക്കീസ്, പഴം പോലുള്ളവ കഴിക്കുന്നതിലൂടെ വയറിന് തൃപ്തി തോന്നും.

ജ്യൂസ്
എഴുനേറ്റതിന് ശേഷം ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളമോ തേന്‍ ചേര്‍ത്ത ചായയോ കുടിക്കാം. ഇവ രണ്ടും വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയിലൂടെ ഊര്‍ജം ലഭ്യമാക്കും.
കാപ്പി
കാപ്പി വിരേചന ഔഷധം പോലെ പ്രവര്‍ത്തിക്കും, അതിനാല്‍ ആദ്യമായി ഓടി തുടങ്ങുമ്പോള്‍ കാപ്പി കുടിച്ചിട്ട് അധിക ദൂരം പോകരുത്. തിമിരം തടയാന്‍ വീട്ടുവൈദ്യങ്ങള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
