Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കല്യാണം കഴിഞ്ഞ ആണുങ്ങള് കഴിയ്ക്കേണ്ടവ
വിവാഹശേഷം ആരോഗ്യകരവും സംതൃപ്തവുമായ സെക്സ് ജീവിതം വേണമെങ്കില്‍ പുരുഷന്മാര് ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ വയ്ക്കണം. കാരണം പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ലൈംഗികജീവിതത്തിനും ഏറെ പ്രധാനമാണ്.
സിങ്ക്, വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ തുടങ്ങിയവയെല്ലാം പുരുഷലൈംഗിക ശേഷിയ്ക്കു പ്രധാനമാണ്. ഇവയുടെ മുഖ്യ ഉറവിടങ്ങളാകട്ടെ, ഭക്ഷണങ്ങളും. വെറും വയറ്റില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
ഇതുകൊണ്ടു തന്നെ വിവാഹം കഴിച്ച പുരുഷന്മാര് നിര്‍ബന്ധമായും കഴിച്ചിരിയ്ക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പഴം
പഴം ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതില്‍ വൈറ്റമിന്‍ ബി 6, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ലവ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇവ സഹായിക്കും.

മാട്ടിറച്ചി
മാട്ടിറച്ചിയില്‍ എല്‍-കാര്‍നിറ്റൈന്‍ എന്നൊരു ഘടകമുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ മാട്ടിറച്ചി മിതമായ അളവില്‍ മാത്രം ഉപയോഗിയ്ക്കുക.

ഡാര്‍ക് ചോക്ലേറ്റ്
ചോക്കലേറ്റില്‍ ഫീനൈല്‍ ഈഥൈല്‍ അമീന് അടങ്ങിയിട്ടുണ്ട്. ഇത ഡോപമൈന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ഇത് നല്ല മൂഡു നല്‍കും. ലൈംഗിക ഉത്തേജനത്തിന് സഹായിക്കും.

വെളുത്തുള്ളി
വെളുത്തുള്ളിയിലെ അലിസിന് ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് സെക്സ് ജീവിതത്തെ സുഖകരമാക്കും.

വാനില
വാനില അടങ്ങിയ ഭക്ഷണങ്ങള്‍ സെക്സ് നന്നാക്കാന്‍ സഹായിക്കുന്നവയാണ്.

കക്കയിറച്ചി
സിങ്കിന്റെ ഉറവിടമായ കക്കയിറച്ചി പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് സഹായിക്കുന്നു.

ചീര
ചീര വയാഗ്രയുടെ ഗുണം ചെയ്യുമെന്നു പറയപ്പെടുന്നു. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ബീജം, ചില ആരോഗ്യവസ്തുതകള്‍



Click it and Unblock the Notifications
