Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ദഹനപ്രശ്നമുണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം
ദഹനപ്രശ്നമനുഭവിക്കാത്തവര് ആരുമുണ്ടാവില്ല. പലപ്പോഴും ഏറ്റവും കൂടുതല്‍ പേര് ബുദ്ധിമുട്ടനുഭവിച്ചിട്ടുള്ളതും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ മൂലമാണ്. എന്നാല്‍ ഇതിനു കാരണവും പരിഹാരവും എന്താണെന്ന് ഇന്നും പലര്‍ക്കും അറിയില്ല.
എന്തായാലും വെറുതെയൊന്നും ആര്‍ക്കും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധയാണ് ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നാം അനുഭവിക്കണം എന്നു നോക്കാം. അല്പം ശ്രദ്ധ ഭക്ഷണ കാര്യത്തില്‍ നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. നല്ല ദഹനത്തിന് 20 കാര്യങ്ങള്‍
ദഹനപ്രശ്നമുണ്ടാക്കാതിരിക്കാന് എന്തൊക്കെ കാര്യങ്ങള്‍ നാം ഭക്ഷണത്തില്‍ ശ്രദ്ധിക്കണമെന്നു നോക്കാം.

ഭക്ഷണം കൂടുതല്‍ നേരം ചവയ്ക്കാതിരിക്കുക
നമ്മളില്‍ പലരുടേയും ശീലമാണ് ഭക്ഷണം കൂടുതല്‍ സമയം ചവച്ചരച്ച് കഴിയ്ക്കുന്നത്. ഭക്ഷണം ചവയ്ക്കുന്നത് നല്ലതാണ് എന്നാല്‍ പലപ്പോഴും ഇതിന് കൂടുതല്‍ സമയം എടുക്കുന്നതും കൂടുതല്‍ ചവച്ചരയ്ക്കുന്നതും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഭക്ഷണസമയം ഭക്ഷണത്തിനു മാത്രം
ഭക്ഷണം കഴിക്കുന്ന സമയം ഭക്ഷണത്തിനു വേണ്ടി മാത്രം നീക്കിവെയ്ക്കുക. ആ സമയം കുടുബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ മറ്റു സൈഡ് ബിസിനസ്സുകള്‍ക്കോ വേണ്ട നീക്കി വെയ്ക്കരുത്.

ഭക്ഷണത്തിന്റെ അളവ്
നമ്മള് കഴിയ്ക്കുന്ന ഭക്ഷണത്തിന് കൃത്യമായ അളവും കൃത്യമായ ഇടവേളകളും ഉണ്ടായിരിക്കണം. അതുപോലെ തന്നെ വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിയ്ക്കുക. ഏത് സമയവും വെറുതേ ചവച്ചിരിയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് തുടക്കമിടും.

ഭക്ഷണത്തിനു ശേഷം ഉറങ്ങുക
ഭക്ഷണത്തിനു ശേഷം ഉറങ്ങുകയെന്നത് ഏറ്റവും നല്ല കാര്യമാണ്. ഇത് ഭക്ഷണം ദഹിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് ഉറങ്ങുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

ഭക്ഷണ ശേഷം ഇവ
ഭക്ഷണ ശേഷം നാരങ്ങാവെള്ളമോ, പൈനാപ്പിള്‍ ജ്യൂസോ കഴിയ്ക്കുന്നത് ദഹനം സുഗമമാക്കും.

പുകവലി, മദ്യപാനം
പുകവലിയും മദ്യപാനവും ആണ് ഏറ്റവും കൂടുതല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. എന്നാല്‍ എത്രയായിട്ടും ഇതൊന്നും നിര്‍ത്താനും പലരും തയ്യാറല്ല.



Click it and Unblock the Notifications
