Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
കണങ്കൈ വേദനയാണോ നിങ്ങളുടെ പ്രശ്നം?
കൈ വേദനയും മുട്ടു വേദനയും ഇപ്പോള്‍ സാധാരണയായി കണ്ടു വരുന്ന പ്രശ്നമാണ്. യുവതലമുറയ്ക്കാണ് ഇപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍. കൈ, കണങ്കൈ, വിരലുകള്‍ എന്നിവിടങ്ങളിലൊക്കെയുള്ള വേദന പിന്നീട് പല രോഗങ്ങള്‍ക്കും കാരണമായേക്കാം. അതുകൊണ്ട് പെട്ടെന്ന് വരുന്ന വേദനയെ പെയിന്‍ കില്ലര്‍ ഗുളിക കുടിച്ച് മാറ്റാം എന്ന് ചിന്തിക്കരുത്.
ഇതിന് വീട്ടില്‍ നിന്നും നല്ല മരുന്നുകള്‍ തിരഞ്ഞെടുക്കാം. ചില ഭക്ഷണങ്ങള്‍ ഇത്തരം വേദനകള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. ഇത്തരം പെയിന്‍ കില്ലറുകള്‍ പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കിയേക്കാം. വാര്‍ദ്ധക്യം, കാത്സ്യത്തിന്റെ കുറവ്, പ്രമേഹം, തൈറോയ്ഡ്, സന്ധിവേദന ഇങ്ങനെ രോഗങ്ങള്‍ക്കും ഈ കണങ്കൈ വേദന കാരണമായേക്കാം.
ചില പ്രകൃതിദത്തമായ വഴികളാണ് ഇതിന് അനുയോജ്യം. കണങ്കൈ വേദന അകറ്റാനുള്ള ചില വീട്ടുവൈദ്യങ്ങള്‍ ഒന്നു നോക്കാം...

ചണയെണ്ണ
പുതിയ പഠനങ്ങള്‍ പറയുന്നത് ചണയെണ്ണ വേദനയകറ്റുന്ന മാര്‍ഗമാണെന്നാണ്. നിങ്ങളുടെ രാവിലത്തെ ഭക്ഷണത്തില്‍ ഒരു ടീസ്പൂണ്‍ ചണയെണ്ണ ചേര്‍ക്കുക. ഒമേഗ-3 ആസിഡ് അടങ്ങിയ ഇവ ഒരു ആന്റി ഇന്ഫഌമേറ്ററിയാണ്.

ഒമേഗ-3
കൈ വേദനയ്ക്കും കണങ്കൈ വേദനയ്ക്കും മികച്ച പരിഹാരം ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങളാണ്. മത്സ്യങ്ങളില്‍ ധാരാളം ഇവ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ദിവസവും ഡയറ്റില്‍ നല്ല മത്സ്യങ്ങള്‍ ഉള്‍പ്പെടുത്തുക.

ചെറിപ്പഴം
ഓസ്റ്റിയോ ആര്‍ത്രൈറ്റീസ് സന്ധികളുടെ വേദനകള്‍ക്കും മുട്ടു വേദനകള്‍ക്കും ചെറിപ്പഴം നല്ല മരുന്നാണ്.

വൈറ്റമിന്‍ ബി-6
വൈറ്റമിന്‍ ബി-6 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഏത്തപ്പഴം, ഓട്സ്, ചിക്കന്‍, പന്നിയിറച്ചി, ചൂര മീന്‍, പച്ചിലകള്‍ എന്നിവയിലൊക്കെ ഇത് അടങ്ങിയിട്ടുണ്ട്. വേദനകള്‍ക്ക് ആശ്വാസകരമാകും ഇതൊക്കെ

ഉലുവ
ഉലുവ കണങ്കൈ വേദനയ്ക്ക് നല്ല മരുന്നാണ്. ഉലുവ കുതിര്‍ത്തുവെക്കുക. എന്നിട്ട് അടുത്ത ദിവസം രാവിലെ കഴിക്കുക. ഇത് എല്ലാ വേദനയ്ക്കും പരിഹാരം തരും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ ആന്റിയോക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് വേദനകള്‍ക്ക് ആശ്വാസം തരും. സന്ധിവേദനകള്‍ക്ക് മികച്ച മരുന്നാണ്. ഇത് എല്ലുകള്‍ക്ക് നല്ല ശക്തി തരുന്നതാണ്. രണ്ടോ മൂന്നോ ഗ്ലാസ് ഗ്രീന്‍ ടി ദിവസവും കുടിക്കുക.

കറുവാപ്പട്ട
കറുവാപ്പട്ട പൊടിയും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. വെറും വയറ്റില്‍ വേണം കുടിക്കാന്‍. ഇത് നിങ്ങളുടെ കൈ, കണങ്കൈ, കാല്‍മുട്ട് എന്നീ വേദനങ്ങളെയൊക്കെ ശമിപ്പിക്കും.ഇത് പേശികളെ റിലാക്സാക്കി നിര്‍ത്തും.



Click it and Unblock the Notifications
