Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ഏറെ അത്യാവശ്യമാണ്. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളം കുടിയ്ക്കണമെന്ന് നാം കേട്ടിരിയ്ക്കുകയും ചെയ്യും. എന്നാല്‍ വെള്ളം ഏതൊക്കെ സമയത്തു കുടിയ്ക്കണമെന്ന കാര്യത്തെക്കുറിച്ച് മിക്കവാറും ആരും പറഞ്ഞു തന്നിരിയ്ക്കുകയുമില്ല.
വെള്ളം കുടിയ്ക്കാനും കുടിയ്ക്കാതിരിയ്ക്കാനും ചില സമയങ്ങളുണ്ട്. ഇത് കൃത്യമായി പാലിയ്ക്കുന്നത് ആരോഗ്യം കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കും. രാവിലെ വ്യായാമം ചെയ്യാനാവുന്നില്ലേ - കാരണങ്ങള്‍!
വെള്ളം ഏതെല്ലാം സമയങ്ങളിലാണ് കുടിയ്ക്കേണ്ടത്, ഏതെല്ലാം സമയത്താണ് ഒഴിവാക്കേണ്ടത് എന്നതിനെക്കുറിച്ചറിയൂ,

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
രാവിലെ ഉണര്‍ന്നെഴുന്നേറ്റയുടനെ ഒന്നു രണ്ടു ഗ്ലാസ് വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കും. ആരോഗ്യത്തിനും ചര്മഭംഗിയ്ക്കും ഉത്തമം.

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെങ്കില്‍ ഭക്ഷണം കഴിയ്ക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. ഇത് വിശപ്പു കുറയാനും ഭക്ഷണം കുറയ്ക്കാനും ഇതുവഴി തടി കുറയാനും സഹായകമാകും.

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
ആഹാരത്തിനു തൊട്ടുമുന്‍പോ കഴിച്ച ശേഷം ഉടനെയോ വെള്ളം കുടിയ്ക്കരുത്.

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
രാവിലെ ചായയ്ക്കും കാപ്പിയ്ക്കും മുന്‍പായി വെള്ളം കുടിയ്ക്കുന്നത് വയറ്റിലെ അസിഡിറ്റി കുറയ്ക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും നല്ലതാണ്.

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
ആഹാരം കഴിയ്ക്കുമ്പോള്‍ വല്ലാതെ വിശപ്പനുഭവപ്പെടുന്നുണ്ടെങ്കില് സംഭാരമോ തൈരോ റെയ്ത്തയോ കഴിയ്ക്കാം. വിശപ്പു കുറയാനും ഭക്ഷണം അമിതമാകാതിരിയ്ക്കാനും ഇത് സഹായിക്കും.

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
വിശപ്പൊരു പ്രശ്നമായിട്ടുള്ളവരുണ്ട്. ഇത് ഭക്ഷണം അമിതമാകാന്‍ ഇടയാക്കും. വിശക്കുമ്പോള്‍ വെള്ളം കുടിയ്ക്കുക. 10 മിനിറ്റു കാക്കുക. എന്നിട്ടും വിശപ്പു ശമിച്ചില്ലെങ്കില്‍ മാത്രം എന്തെങ്കിലും കഴിയ്ക്കാം. അമിത ഭക്ഷണത്തില്‍ നിന്നും ഇതു വരുത്തി വയ്ക്കുന്ന വണ്ണത്തില്‍ നിന്നും അനാരോഗ്യകരമായ സ്നാക്സ് കഴിയ്ക്കുന്നതില്‍ നിന്നും രക്ഷപ്പെടാം.

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
നമ്മുടെ തലച്ചോറിന്റെ 75 ശതമാനവും വെള്ളമാണ്. ക്ഷീണം തോന്നുന്നുവെങ്കില്‍ വെള്ളം കുടിയ്ക്കുക. തലച്ചോര്‍ പ്രവര്‍ത്തിയ്ക്കാനും ശരീരത്തിന് ഉന്മേഷം ലഭിയ്ക്കാനുമെല്ലാം ഇത് നല്ലതാണ്.

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
രാവിലെയുള്ള സമയത്ത് നല്ലപോലെ വെള്ളം കുടിയ്ക്കുക. വൈകീട്ടാകുമ്പോഴേയ്ക്കും, പ്രത്യേകിച്ചു രാത്രിയിലും അളവു കുറയ്ക്കുക. അല്ലെങ്കില്‍ രാത്രിയിലെ മൂത്രശങ്ക ഉറക്കത്തിനു തടസമാകും.

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
കുളിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ബിപി കുറയാന്‍ സഹായകമാകും. പ്രത്യേകിച്ചു ബിപിയുള്ളവര്‍ക്ക്. കുളിയ്ക്കുന്നത് ചൂടുവെള്ളത്തിലെങ്കില് ഇതിനു മുന്‍പ് തണുത്ത വെള്ളം ഒഴിവാക്കുക. ശരീരത്തിന്റെ താപനിലയില്‍ പെട്ടെന്നു വ്യതിയാനങ്ങളുണ്ടാകുന്നത് ആരോഗ്യത്തിനു ദോഷകരമാണ്.

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
വ്യായാമത്തിന് മുന്‍പും ശേഷവും വെള്ളം കുടിയ്ക്കുക. ഇത് ഊര്‍ജം ലഭിയ്ക്കാന്‍ സഹായിക്കും. വ്യായാമത്തിന് ഇടയില്‍ അത്യാവശ്യത്തിനു മാത്രം കുടിയ്ക്കുക.

വെള്ളം കുടിയ്ക്കാനും സമയമുണ്ടെന്നേ....
ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും അസുഖമുള്ളപ്പോഴും ധാരാളം വെള്ളം കുടിയ്ക്കുക. ഇത്തരക്കാര്‍ 10 ഗ്ലാസ് വെള്ളം കുടിയ്ക്കുക. ലിംഗവലിപ്പം ലൈംഗികശേഷിയെ ബാധിയ്ക്കുമോ



Click it and Unblock the Notifications
