Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചില വെള്ളം കുടി വാസ്തവങ്ങള്‍
വെള്ളം ഭക്ഷണത്തെപ്പോലെത്തന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും പല അസുഖങ്ങളും ഒഴിവാക്കാനും വെള്ളം വളരെ പ്രധാനം.
വെള്ളം വെറുതെ കുടിച്ചാല്‍ പോരാ, കൃത്യസമയത്തു തന്നെ കുടിയ്ക്കണമെന്നതാണ് വാസ്തവം. ഒരു ദിവസം കുറേ വെള്ളം കുടിച്ചു, അടുത്ത ദിവസം കുടിച്ചില്ല. അല്ലെങ്കില്‍ കുറേ നേരം കുടിയ്ക്കാതിരുന്ന് ഒരുമിച്ചു കുടിയ്ക്കുക ഇവയെല്ലാം തെറ്റായ പ്രവണതകളാണ്. നെഞ്ചുറപ്പുള്ള ആണാകണോ?
വെള്ളം കുടിയ്ക്കുന്നതിനെപ്പറ്റിയുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

കാപ്പി, ചായ
കാപ്പി, ചായ എന്നിവയ്ക്കു യഥാക്രമം 5, 6 എന്നിങ്ങനെ പിഎച്ച് വാല്യൂവുണ്ട്. ഇവ അസിഡിറ്റിയുണ്ടാക്കുമെന്നതര്ത്ഥം. ഇവ കുടിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നതു ഗുണം ചെയ്യും.

കുളിയ്ക്കുന്നതിനു മുന്‍പ്
തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുക. ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ഉപേക്ഷിയ്ക്കുക.

ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ്
ഭക്ഷണം കഴിയ്ക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കും. ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു വെള്ളം കുടിയ്ക്കുന്നത് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.

കിടക്കുന്നതിന് മുന്‍പ്
കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്നും രാത്രിയിലുള്ള ജലനഷ്ടം ഒഴിവാക്കും. സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക് എന്നിവ തടയാനും ഇതു സഹായിക്കും.

വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്
വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്നുള്ള ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കും.

ഉണര്‍ന്ന ശേഷം വെള്ളം
രാവിലെ ഉണര്‍ന്ന ശേഷം വെള്ളം കുടിയ്ക്കാന്‍ മറക്കരുത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആന്തരികാവയവങ്ങളെ സജ്ജമാക്കാന്‍ ഇത് പ്രധാനമാണ്.

സ്നാക്സ്
സ്നാക്സ്, പ്രത്യേകിച്ചു വറുത്തവ കഴിയ്ക്കുമ്പോള്‍ ഇതിനൊപ്പം വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത് ദഹനപ്രക്രിയ എളുപ്പമാക്കും. സ്നാക്സിന്റെ ദോഷങ്ങള്‍ ഒരു പരിധി വരെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.

വ്യായാമത്തിനു മുന്‍പും പിന്‍പും
വ്യായാമത്തിനു മുന്‍പും പിന്‍പും ഇടയിലും അല്പം വെള്ളം കുടിയ്ക്കണം. ഇത് ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ പ്രധാനമാണ്.

ദിവസവും 8 ഗ്ലാസ് വെള്ളം
ദിവസവും 8 ഗ്ലാസ് വെള്ളം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ മതിയാകും. അമിതമായ വെള്ളംകുടി ശരീരത്തിലെ സോഡിയം അളവു വളരെ കുറയ്ക്കും. രണ്ടു മണിക്കൂര്‍ ഇടവിട്ടു വെള്ളം കുടിയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
