Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തടിയാണോ പ്രശ്നം? പരിഹാരം ഫേസ് ബുക്കില്
ഫേസ് ബുക്ക് വഴിയും തടി കുറയ്ക്കാം. എന്താ വിശ്വാസം വരുന്നില്ലേ? ആനത്തടി കൊണ്ടു വലഞ്ഞവര്ക്ക് ശരിക്കും ആശ്വാസകരമായിരിക്കും ഈ വാര്ത്ത. രാത്രിജോലി സ്തനാര്ബുദം വരുത്തും
എന്തെന്നാല് ഫേസ്ബുക്കില് സമയം ചിലവഴിക്കുന്ന ഒരു തലമുറയാണ് ഇപ്പോള് നമുക്കുള്ളത്. അതുകൊണ്ട് തന്നെ ഈ വാര്ത്ത ഫേസ് ബുക്ക് പ്രേമികള്ക്ക് ഒരാശ്വാസമാവുമെന്നതിന് സംശയമില്ല.
ആരോഗ്യത്തിനായി ശീലിക്കാം ഈ മാറ്റങ്ങള്
ഫേസ് ബുക്ക് വഴി എങ്ങനെ തടി കുറയ്ക്കാം എന്നല്ലേ നിങ്ങള് ചിന്തിക്കുന്നത്. അതിനായി ഇതാ ചില എഴുപ്പവഴികള്. അമേരിക്കയിലെ നോര്ത്ത് കരലീന സര്വ്വകലാശാലയിലെ വിദഗ്ധരാണ് ഫേസ്ബുക്ക് സ്ഥിരമായി ഉപയോഗിക്കുന്ന 128 പേരെ ഉപയോഗിച്ച് ഈ കണ്ടു പിടുത്തം നടത്തിയത്.

സൗഹൃദം പങ്കുവെയ്ക്കല്
ഒരാളുടെ സൗഹൃദം മറ്റൊരാളുമായി പങ്കുവെയ്ക്കല് വഴി നിരവധി ഗുണങ്ങളാണ് അയാള്ക്ക് ലഭിക്കുന്നത്. തങ്ങളുടെ ആശയപരമായ കാര്യങ്ങളെല്ലാം ഫേസ്ബുക്കില് കൂടി ചര്ച്ചയാവുമ്പോള് പിന്നെ അതിനു പിന്നാലെ നടക്കാന് മാത്രമായിരിക്കും ഫേസ്ബുക്ക് പ്രേമിയായ ഒരാളുടെ ദിവസം മുഴുവന്.

മാനസിക സന്തോഷം
മാനസിക സന്തോഷത്തിനും മാനസികമായി ഉണ്ടാകുന്ന തകര്ച്ചയ്ക്കും ഫേസ്ബുക്ക് കാരണമാകുന്നുണ്ട്. എന്നാല് അമിത വണ്ണമുള്ളവര് തങ്ങളുടെ ഫേസ്ബുക്ക സുഹൃത്തുക്കള് പങ്കുവെയ്ക്കുന്ന പല ആശയപരമായ കാര്യങ്ങളും ഉള്ക്കൊള്ളാന് തയ്യാറാകുമെന്നാണ് പുതിയ കണ്ടെത്തല്.

ഫേസ്ബുക്കിനു മുന്നില് ഒരു ദിവസം
ദിവസം മുഴുവന് ഫേസ്ബുക്കില് ചിലവഴിക്കുമ്പോള് ചിലപ്പോള് ഭക്ഷണം കഴിക്കാന് പോലും നാം മറന്നു പോകും. ഇതും ഒരു തരത്തില് തടി കുറയ്ക്കുന്നതിന്
സഹായകമാവുമെങ്കിലും പിന്നീട് ചില ദോഷങ്ങള് കൂടി ഇതിന്റെ ഭാഗമായി ഉണ്ടാകും.

താരതമ്യ ചര്ച്ച നല്ലത്
ഫേസ്ബുക്കില് നടക്കുന്ന താരതമ്യ ചര്ച്ച പലതും നല്ലതിനാണ്. കാരണം നമ്മള് മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യുമ്പോള് കുറച്ചെങ്കിലും നാം അവരെപ്പോലെയാകാന് ശ്രമിക്കും. മാത്രമല്ല അവരില് നിന്നും ലഭിക്കുന്ന പല ഉപദേശങ്ങളും ജീവിതത്തില് പ്രാവര്ത്തികമാക്കാന് ശ്രമം തുടങ്ങും.

ജീവിത രീതി
അധികമായാല് അമൃതു പോലും വിഷമാണ്. അതുപോലെ തന്നെ അധിക സമയം ഫേസ്ബുക്ക് ഉപയോഗം എന്നതും ദോഷകരമായി തന്നെ ബാധിക്കും. എന്നാല് കൃത്യമായ ജീവിത സരീതിയും സുഹൃത്തുക്കള് നല്കുന്ന ഉപദേശവും എല്ലാം അനുകൂലമാവുകയാണെങ്കില് തടി കുറയ്ക്കാന് വേറെന്തു വഴി വേണം?

മാനസികോല്ലാസം പ്രധാനം
എപ്പോഴും സന്തോഷവാനായ ഒരു സുഹൃത്ത് ഉണ്ടാവുക എന്നത് ഏറ്റവും പ്രധാനമാണ്. അതുകൊണ്ടു തന്നെ സോഷ്യല് മീഡിയകളില് കൂടി ഇത്തരത്തിലുള്ള സുഹൃത്തുക്കളുടെ പ്രാധാന്യം നമ്മളെയും പോസിറ്റീവായി ചിന്തിപ്പിക്കും.

സമയം പ്രധാനം
ഫേസ്ബുക്കിനു മുന്നില് നമ്മള് ചിലവഴിക്കുന്നസമയം പ്രധാനമാണ്. ഇവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം നമ്മുടെ ഡയറ്റിഗും മറ്റു കാര്യങ്ങളുമെല്ലാം. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല് സമയം ഫേസ്ബുക്കിനായി മാറ്റി വെയ്ക്കാതെ അതില് നിന്നു കിട്ടുന്ന സാമൂഹിക പിന്തുണയ്ക്കായി മാറ്റിവെയ്ക്കുക.

ഇടനേര ഭക്ഷണത്തിന് വിട
ടി വി കാണുമ്പോഴോ ഫേസ്ബുക്കിനു മുന്പിലോ ഉള്ള ഇടനേര ഭക്ഷണത്തിന് വിട നല്കുക. കൃത്യമായ സമയങ്ങളില് മാത്രം ഭക്ഷണം കഴിച്ച് ഫേസ്ബുക്ക് ഉപദേശത്തിനായി കാതോര്ക്കുക.

സ്ത്രീകള്ക്ക് കൂടുതല് ശ്രദ്ധ
തടി കൂടിയതിന്റെ പേരില് ഏറ്റവും കൂടുതല് വിഷമിക്കുന്നത് സ്ത്രീകളായിരിക്കും. എന്തെന്നാല് അവര്ക്ക് പുറത്തിറങ്ങാനുള്ള ഭയവും അതില് നിന്നുണ്ടാകുന്ന ആത്മവിശ്വാസക്കുറവും അവരെ വീട്ടിനുള്ളില് തളച്ചിടും. എന്നാല് പരിഹാരത്തിനായി ഫേസ്ബുക്ക് സുഹൃത്തുക്കളുമായുള്ള ആശയവിനിമയം ഇവരെ വീണ്ടും ആത്മവിശ്വാസമുള്ളവരാക്കി മാറ്റും.

ഭക്ഷണക്രമം കൃത്യമായിരിക്കണം
കോളജിലെ സുഹൃത്ത് പോസ്റ്റ് ചെയ്യുന്ന ചിത്രത്തില് സുഹൃത്തിന്റെ തടി കണ്ട് അതുപോലെ ആവണമെന്നുള്ള അമിത ആഗ്രഹം നമ്മളേയും തടി കുറഞ്ഞ് സ്ലിം ബ്യൂട്ടി ആവാന് സകഹായിക്കും. ചില ബ്യൂട്ടി ടിപ്സ് ഷെയര് ചെയ്യുന്നത് തികച്ചും നമ്മള് പ്രാവര്ത്തികമാക്കിയാല് ദിവസങ്ങള്ക്കുള്ളില് നമുക്കും മെലിഞ്ഞ് സുന്ദരിയാകാം.



Click it and Unblock the Notifications
