Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ലൈംഗികത കെടുത്തും ഇത്തരം കാര്യങ്ങള്‍
ലൈംഗികതാല്പര്യത്തെ കെടുത്തിക്കളയുന്ന പല കാര്യങ്ങളും നിങ്ങള്‍ ദിവസവും ചെയ്യാറുണ്ടാവും. സ്നേഹം തങ്ങളുടെ ജീവിതാവസാനത്തോളം നിലനില്‍ക്കുമെന്ന് പ്രണയികള്‍ വിശ്വസിക്കുന്നു. അതിനെ ഊര്‍ജ്ജം പകര്‍ന്ന് നിലനിര്‍ത്തുന്നതില്‍ സെക്സിന് ഒരു പ്രധാന സ്ഥാനമാണുള്ളത്.
നഗരജീവിതത്തില്‍ ധനം സമ്പാദിക്കാനായുള്ള ഓട്ടം നമ്മളില്‍ ജോലിയുടെ അമിതഭാരം അടിച്ചേല്പിക്കും. ഈ അമിതഭാരം നമ്മളിലെ പ്രണയവും, ലൈംഗികദാഹവും കെടുത്താനിടയാക്കുന്നതുമാണ്.
അറിവില്ലായ്മ നിങ്ങളുടെ ഒരു ശത്രുവാണ്. ലൈംഗികതാല്പര്യങ്ങളെ കുറയ്ക്കുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ പതിവായി ചെയ്ത് പോരുന്നുണ്ടാവും. ജീവിതത്തിലെ ലൈംഗികതയെ കെടുത്തിക്കളയുന്ന അത്തരം കാര്യങ്ങളിലേക്ക് വെളിച്ചം പകരുകയാണ് ലൈംഗികചികിത്സാ വിദഗ്ദനായ ഡോ. മഹീന്ദ്ര വാട്സ.

മുടി വളരാനുള്ള ലേപനങ്ങള്‍
മുടികൊഴിച്ചില്‍ മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ്. എന്നാല്‍ മുടികൊഴിച്ചിലിനും, കഷണ്ടിക്കും പരിഹാരമായി ഉപയോഗിക്കുന്ന ചില ഔഷധങ്ങള്‍ നിങ്ങളുടെ ലൈംഗികതയെ കുറയ്ക്കാനിടയാക്കുന്നവയാണ്. ഈ ആവശ്യത്തിനായുള്ള അനേകം ഔഷധങ്ങളില്‍ ചിലത് ഉദ്ധാരണ തകരാറുകളുണ്ടാക്കുന്നവയാണ്. ജോര്‍ജ്ജ് വാഷിഗ്ടണ്‍ യൂണിവേഴ്സിറ്റി, സ്കൂള്‍ ഓഫ് മെഡിസിന് നടത്തിയ ഒരു പഠനമനുസരിച്ച് ഇതിന് കാരണമാകുന്ന ഒരു മരുന്ന് ഫിനാസ്റ്റെറൈഡാണ്.
പഠനമനുസരിച്ച് ഈ മരുന്ന് ഉപയോഗിക്കുന്ന 92 ശതമാനം പുരുഷന്മാരിലും ലൈംഗികതാല്പര്യങ്ങളില് കുറവ് അനുഭവപ്പെടുന്നു. 92 ശതമാനത്തിന് ഉദ്ധാരണ തകരാറുകളും, 69 ശതമാനത്തിന് രതിമൂര്‍ച്ഛ നേടാനാവാത്ത പ്രശ്നവും ഉണ്ടാകുന്നുണ്ട്. മൂഡിനെയും, മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന രാസവസ്തുക്കളായ ന്യൂറോട്രാന്‍സ്മിറ്ററുകളെ ഇത് ബാധിക്കുന്നതായാണ് വിദഗ്ദര്‍ നിരീക്ഷിക്കുന്നത്.

ഗര്‍ഭനിരോധന ഗുളികകള്‍
നിയന്ത്രണമില്ലാത്ത ലൈംഗികത നല്‍കുന്നതാണ് ഗര്‍ഭനിരോധന ഗുളികള്‍ എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില് അത് തെറ്റാണ്. ഈ ഗുളികകള്‍ ഗര്‍ഭിണിയാണെന്ന തോന്നല്‍ തലച്ചോറിലുണ്ടാക്കുകയും അത് വഴി ഗര്‍ഭധാരണം സാധ്യമാകാതെ വരുകയും ചെയ്യുന്നു. ചില സ്ത്രീകളില്‍ ഇത് ലൈംഗിക താല്പര്യത്തെ ഇല്ലാതാക്കും. ജര്‍മ്മനിയിലെ ഒരു ആശുപത്രിയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന 1000 സ്ത്രീകളെ പഠനവിധേയമാക്കിയതില്‍ അവരില്‍ ഏറിയ പങ്ക് ആളുകള്‍ക്കും ലൈംഗികോത്തേജനം കുറഞ്ഞതായി കണ്ടു. ആളുകളെ പല തരത്തിലാവും ഇത് ബാധിക്കുകയെന്ന് വാട്സ് പറയുന്നു.

കുഞ്ഞുങ്ങള്‍
ആശയപരമായി ശരിയാണെങ്കിലും, പുനരുദ്പാദനത്തിന് വേണ്ടി മാത്രമല്ല മനുഷ്യര്‍ ലൈംഗികതയിലേര്‍പ്പെടുന്നത്. എന്നാല്‍ കുഞ്ഞുള്ളത് ലൈംഗിക താല്പര്യത്തെ കുറയ്ക്കാനുമിടയാക്കും.

കാര്‍ഡിയാക് ക്ലബ്ബ്
മാനസികസമ്മര്ദ്ധമുള്ള ആളുകള്‍ അമിതമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യാറുണ്ടാവും. ഇതിന്റെ ദീര്‍ഘകാല ആഘാതത്താല്‍ ഇവര്‍ കാര്‍ഡിയാക് ക്ലബ്ബിലെ അംഗമായിത്തീരും. ഇത്തരം ദുശീലങ്ങള്‍ രസകരമാകാമെങ്കിലും ഉപദ്രവകരമായിത്തീരുന്നവയാണ്. പുകവലിയും മദ്യപാനവും ലൈംഗികശേഷിക്കുറവിനും ഉദ്ധാരണ തകരാറിനും കാരണമാകും. സ്റ്റോക്ക് മാര്‍ക്കറ്റിലെ ഇടിവും, ജോലിയില്‍ മോശമായ ഒരു ദിവസവും കിടക്കയില്‍ മോശം പ്രകടനത്തിനാകും ഇടയാക്കുക.

ഗുളികകള്‍
പ്രമേഹം ഞരമ്പുകളെ ബാധിക്കുകയും സ്പര്‍ശന ശേഷി കുറയ്ക്കുകയും ചെയ്യും. ഇത് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കുകയും ധമനികളെ ഇടുങ്ങിയതാക്കുകയും ഉദ്ധാരണ തകരാറുണ്ടാക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ധത്തിന് കഴിക്കുന്ന ഗുളികകള്‍ ലൈംഗികജീവിതത്തെ ബാധിക്കും. ഉയര്‍ന്ന രക്തസമ്മര്ദ്ധത്തിനുള്ള മരുന്ന് ഹൃദയമിടിപ്പ് കുറയ്ക്കുകയും അതുവഴി ശരീരത്തിലെ രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. ഇത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുകയും അത് വഴി ഉദ്ധാരണ വൈഷമ്യങ്ങളുണ്ടാവുകയും ചെയ്യും.

ജീവിത ശൈലിയിലെ മാറ്റം
ലൈംഗിക ജീവിതത്തിന്റെ പഴയ ട്രാക്കിലേക്ക് തിരികെയെത്താനുള്ള ആദ്യ ഘട്ടം നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുകയാണ്. പഞ്ചസാര, കഫീന്‍, മദ്യം, പ്രൊസസ് ചെയ്ത ഭക്ഷണങ്ങള്‍, പുകവലി എന്നിവ ഒഴിവാക്കുന്നത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ ഉപയോഗിക്കുന്ന മരുന്ന് സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം തേടുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും അരമണിക്കൂര്‍ വീതം വ്യായാമം ചെയ്യുക. ഇത് നങ്ങളുടെ ലൈംഗികോര്‍ജ്ജത്തെ സജീവമാക്കും.

ഓര്‍ഗാനിക് സെക്സ് ബൂസ്റ്ററുകള്‍
വെളുത്തുള്ളി വായ്നാറ്റം ഉണ്ടാക്കുമെങ്കിലും ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ്. ജിന്‍സെങ്ങ്, ഇഞ്ചി എന്നിവയും ആഹാരത്തിലുള്‍പ്പെടുത്തുക. കൊക്കോ ഉയര്‍ന്ന തോതില്‍ അടങ്ങിയ ചോക്കലേറ്റും ഫലപ്രദമാണ്. സിങ്കിന്റെ അളവ് കുറവ് ലൈംഗികതയെ തളര്‍ത്തും. ഹോള്‍വീറ്റ് ബ്രെഡ്, ഉണക്കലരി, ഇലക്കറികള്‍, ചുവന്ന മാംസം, ടര്‍ക്കി, കക്ക എന്നിവ സിങ്ക് ധാരാളമായി അടങ്ങിയവയാണ്.

ഉത്തേജനങ്ങള്‍
സെക്സ് ടോയ്സ് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടവയാണ്. എന്നാല്‍ ഇവ ലഭ്യമാകുന്ന രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടാവും. സെക്സ് ഗെയിമുകള്‍ ഉപയോഗിക്കുകയും, നിങ്ങളുടെ ലൈംഗിക ഭാവനകള്‍ പങ്കുവെയ്ക്കുകയും ചെയ്യുക. അവയെ വിധിക്കേണ്ടതില്ല. മനശാസ്ത്രപരമായ ഉത്തേജനവും ലൈംഗികതാല്പര്യത്തെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലൈംഗിക സ്വപ്നങ്ങളും വ്യാഖ്യാനവും



Click it and Unblock the Notifications
