Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കറ്റാര്‍വാഴ നല്‍കും ആരോഗ്യവും സൗന്ദര്യവും
കറ്റാര്‍വാഴ നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചവസ്തുവാണ്. ഇതിന്റെ ഉപയോഗങ്ങളാകട്ടെ പറഞ്ഞറിയിക്കാനാവാത്തതും. ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഉപയോഗങ്ങളാണ് കറ്റാര്‍വാഴ കൊണ്ടുള്ളത്. താരനകറ്റാന്‍ കറ്റാര്‍വാഴ
ആയുര്‍വ്വേദത്തിലും കറ്റാര്‍വാഴയ്ക്ക് നല്കുന്ന പ്രാധാന്യം ചില്ലറയല്ല. അതുകൊണ്ടു തന്നെ എല്ലാ തരത്തിലും കറ്റാര്‍വാഴ പ്രാധാന്യമര്‍ഹിക്കുന്നു. ആയുര്‍വ്വേദത്തിലും അലോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നു. പലപ്പോഴും ഇത്തരത്തില്‍ കറ്റാര്‍വാഴ നല്കുന്ന ഔഷധഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എന്തൊക്കെയെന്ന് നോക്കാം. കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയ്ക്കൂ

ചൊറിച്ചിലും തടിച്ചിലും മാറും
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്കുന്നു.

ചുമയും ജലദോഷവും
ചുമയും ജലദോഷവും മാറ്റാന്‍ ഉത്തമൗഷധമാണ് കറ്റാര്‍വാഴ. ഇതില്‍ ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. കറ്റാര്‍വാഴ നീരിനോടൊപ്പം അല്പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ജലദോഷവും ഉടന്‍ മാറും.

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. പ്രത്യേകിച്ച് ശൈത്യകാലത്താണ് ദഹനപ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്. എന്നാല്‍ എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കറ്റാര്‍വാഴയിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

ആര്‍ത്രൈറ്റിസ്
ആര്‍ത്രൈറ്റിസ് ഇന്ന് ചെറുപ്പക്കാരിലും കണ്ടു വരുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ പരിഹാരം കറ്റാര്‍വാഴയിലുണ്ട്. കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിയ്ക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കും.

നഖം പൊട്ടല്‍
നഖം പൊട്ടുന്നത് നമ്മളില്‍ സ്ഥിരമുള്ള കാഴ്ചയാണ്. എന്നാല്‍ പലപ്പോഴും ഇതിനു പ്രതിവിധി നമുക്കറിയില്ല. പക്ഷേ ഇനിമുതല്‍ അല്പം കറ്റാര്‍വാഴ ജ്യൂസ് ഒലീവ് ഓയില്‍ തേന്‍ എന്നിവ മിക്സ് ചെയ്ത് നഖത്തില്‍ തേച്ചു പിടിപ്പിച്ചാല്‍ മതി. മാത്രമല്ല ശരീരം വരളുന്നതിനും ഈ മിശ്രിതം പരിഹാരം നല്‍കും.

താരന് പരിഹാരം
താരന് പരിഹാരമാണ് കറ്റാര്‍ വാഴ. താരന് മാത്രമല്ല മുടിസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കറ്റാര്‍വാഴയ്ക്ക് കഴിയും. കറ്റാര്‍വാഴ നീര് മുടിയില്‍ തേച്ചു പിടിപ്പിച്ച് അല്പസമയം കഴിഞ്ഞ് കഴുകിക്കളയുക.

വരണ്ട മുടി മിനുസമുള്ളതാക്കാന്‍
വരണ്ട മുടി മിനുസമുള്ളതാക്കാന്‍ ഏറ്റവും നല്ല പ്രകൃതി ദത്ത ഔഷധമാണ് കറ്റാര്‍വാഴയുടെ നീര്. വെളിച്ചെണ്ണയും തൈരും കറ്റാര്‍വാഴ നീരില്‍ മിക്സ് ചെയ്ത് പുരട്ടുക. ഇത് മുടി മിനുസമുള്ളതാക്കും.



Click it and Unblock the Notifications
