Latest Updates
-
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
വണ്ണം കുറയ്ക്കാൻ സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ; അശ്രദ്ധമായി ഉപയോഗിച്ചാൽ പണി പാളും, അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
നാളെ സൂര്യൻ മാറുന്നു; നിങ്ങളുടെ രാശിയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നുണ്ടോ? -
കാൻ റെഡ് കാർപെറ്റിൽ ആലിയ ഭട്ടിന്റെ തിളക്കം; വയർ കുറയ്ക്കാൻ താരങ്ങൾ പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് ഇതാണ്! -
മെയ് 13 ഗ്രഹമാറ്റം: കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക കാര്യങ്ങളിൽ ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക ദിനം! -
ഇന്ന് ആകാശത്ത് അപൂർവ്വ മാറ്റം! ഗജകേസരി രാജയോഗം വഴി സാമ്പത്തിക നേട്ടം കൊയ്യാം, ഈ സമയം ശ്രദ്ധിക്കൂ -
ബുധൻ ഇടവം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും!
നിങ്ങള്‍ക്കറിയാമോ വിചിത്രമായ ഈ രഹസ്യങ്ങള്‍?
നമ്മുടെ ശരീരത്തെക്കുറിച്ച് എത്ര പേര്‍ക്ക് കൃത്യമായി അറിയാം. ഇങ്ങനെ ഇരിക്കുന്നു എന്നു കരുതി പാവമൊന്നുമല്ല നമ്മുടെ ശരീരം. എന്തൊക്കെ വിചിത്രമായ കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്ന് അറിയാമോ. നിരവധി പ്രതിഭാസങ്ങളുടെ കൂടിച്ചേരല്‍ ആണ് അവിടെ നടക്കുന്നത്. കുറച്ചൊക്കെ വെയിലാകാം, കാരണം.....
അഗ്നിപര്‍വ്വത സ്ഫോടനം വരെ നമ്മുടെ ശരീരത്തില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നും. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. മനുഷ്യ ശരീരം എന്നു പറയുന്നത് ഒരു അത്ഭുതമാണ്. അല്പം മധുരം കുറയ്ക്കാം
മനുഷ്യ ശരീരത്തില്‍ എന്തൊക്കെ അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്. അതിനെക്കുറിച്ച് നിങ്ങള്‍ക്കറിയേണ്ടേ. ഒരല്പസമയം മാറ്റിവെച്ചാല്‍ ഈ അത്ഭുതങ്ങളെല്ലാം നിങ്ങള്‍ക്കുമറിയാം. ഇതൊന്നു വായിക്കൂ...

കൈയ്യിനും മനസ്സോ?
നമ്മുടെ കൈയ്യിനു സ്വന്തമായി മനസ്സുണ്ടെന്നാണ് പറയുന്നത്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്. എന്തു ചെയ്യണം എങ്ങനെ ചെയ്യണം ആരെ അടിയ്ക്കണം എന്നൊക്കെ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവ് നമ്മുടെ കൈയ്യിനുണ്ടു പോലും.

അവയവം മാറ്റിയാലും നമുക്ക് ജീവിക്കാം
നമ്മുടെ ശരീരത്തിലെ ഏതെങ്കിലും അവയവം ഇല്ലെങ്കിലും നമുക്ക് സുഖമായി ജീവിക്കാം. വയര്‍, ഒരു കിഡ്നി, കരളിന്റെ 75 ശതമാനം എന്നിവയൊന്നുമില്ലെങ്കിലും നമുക്ക് സുഖമായി തന്നെ ജീവിക്കാം.

രക്ത കോശത്തിന്റെ ആയുസ്സ്
നമ്മുടെ ശരീരത്തിലെ ചുവന്ന രക്തകോശത്തിന്റെ ആയുസ്സ് 120 ദിവസമാണ്. വിശ്വസിക്കാന്‍ അല്പം പ്രയാസമാണല്ലേ.

ഹൃദയമിടിപ്പ്
നമ്മുടെ ഹൃദയമിടിപ്പ് ഒരു ദിവസം ഏകദേശം 10000 തവണയാണെങ്കില്‍ ഇത് 30 മില്ല്യണ്‍ ആണ് ഒരു വര്‍ഷം.

ഇത്രയും ദൂരമോ
നമ്മുടെ രക്തം ഒരു ദിവസം സഞ്ചരിക്കുന്ന ദൂരം അറിയണോ ഏകദേശം 60000 മൈല്‍ ആണ്.

കണ്ണിനുമുണ്ട് പ്രത്യേകത
നമ്മുടെ കണ്ണിന് പത്ത് മില്ല്യണ്‍ കളറുകളേയും വേര്‍തിരിച്ചറിയാന്‍ കഴിയും. അതായത് ഒരു വലിയ ടെലസ്കോപ്പിനേക്കാള്‍ കൂടുതല്‍.

മരണശേഷം നിവരും
മരണശേഷവും നമ്മടെ ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും. അതായത് മരണശേഷം നമ്മുടെ കാല് ചിലപ്പോള്‍ നിവരും

ഹൃദയാഘാതം തിങ്കളാഴ്ച
പത്ത് വര്‍ഷമായി നടത്തി വരുന്ന പഠനത്തില്‍ നിന്നുമാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ഹൃദയാഘാതം മിക്കവാറും വരുന്നത് തിങ്കളാഴ്ചയായിരിക്കും. അതിനു കാരണം ഞായറാഴ്ച അവധിയായതിനാല്‍ നമ്മള് ശരിക്കും ആഘോഷിക്കും ഇതിന്റെയെല്ലാം പ്രതിഫലനം എന്ന നിലയിലാണ് തിങ്കളാഴ്ച ഹൃദയം പണിമുടക്കുന്നത്.

കോശങ്ങള്‍ മരിക്കുന്നു
ഒരോ മിനുട്ടിലും മുന്നൂറിലധികം കോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ മരിക്കുന്നതായാണ് കണക്ക്. എന്നാല്‍ അതിനിരട്ടി കോശങ്ങള്‍ പുതിയതായി ഉണ്ടാവുന്നുമുണ്ട്.

കുട്ടികള്‍ക്ക് അല്ലെങ്കിലും എല്ല് കൂടുതല്‍
കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ എല്ല് കൂടുതലാണെന്നാണ് പറയുന്നത്. ഒരു കുട്ടി ജനിക്കുമ്പോള്‍ 300 എല്ലുകളാണ് അവരുടെ ശരീരത്തില്‍ ഉണ്ടാവുന്നത്. പിന്നീട് ചെറിയ എല്ലുകളെല്ലാം കൂടിച്ചേര്‍ന്ന് ഒന്നാവും.

മുടി നശിക്കാന്‍ പാടാണ്
നമ്മുടെ ശരീരത്തില്‍ പെട്ടെന്ന് നശിച്ചു പോവാത്ത സാധനമാണ് മുടി. ഈജിപ്തിലെ മമ്മികളുടെ മുടി വരെ ഇപ്പോഴും നശിച്ചിട്ടില്ലാത്തതാണ് ചരിത്ര ഗവേഷകര്‍ ഉദാഹരണമായി പറയുന്നത്.

ഭക്ഷണമില്ലാതെ ജീവിക്കാം പക്ഷേ ഉറക്കം
ഭക്ഷണത്തേക്കാള്‍ നമുക്ക് പ്രധാനമാണ് ഉറക്കം. ഭക്ഷണമില്ലാതെ നമുക്ക് കുറച്ചധികം ദിവസം ജീവിക്കാം എന്നാല്‍ ഉറക്കം കളഞ്ഞ് ഒരു പണിയും നടക്കില്ലെന്നതാണ് സത്യം.

വെള്ളമാണ് എല്ലാം
നമ്മുടെ ശരീരത്തില്‍ 70 ശതമാനത്തോളം വെള്ളമാണെന്ന സത്യം നിങ്ങള്‍ക്കറിയാമോ. അതായത് ഭൂമിയുടെ മൂന്ന് ഭാഗവും വെള്ളമെന്ന പോലെ.

ചിരിക്കുന്നത് ഉഗ്രന്‍ വ്യായാമം
നമുക്കൊന്ന് ചിരിക്കണമെങ്കില്‍ എന്തു പാടാണെന്നറിയാമോ. അതായത് ഒന്നു ചിരിക്കണമെങ്കില്‍ ഏകദേശം 36 മസിലുകളുടെ അധ്വാനം വേണം. അതായത് നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഏറ്റവും വലിയ വ്യായാമം.

സലൈവ ഏറ്റവും കൂടുതല്‍
നമ്മള് ഒരു ദിവസം 1.5 ലിറ്ററിലധികം സലൈവ ഉല്പ്പാദിപ്പിക്കുന്നുണ്ടെന്നത് നിങ്ങള്‍ക്കറിയാമോ.

സ്വന്തമായി ഒരു എര് കണ്ടീഷനിംഗ് സിസ്റ്റം
നമ്മുടെ മൂക്ക് തന്നെ ഒരു എയര്‍ കണ്ടീഷനിംഗ് സിസ്റ്റമാണെന്നത് നിങ്ങള്‍ക്കറിയാമോ. തണുത്ത കാറ്റിനേയും ചൂടുള്ള വായുവിനേയും എല്ലാം ഇത് ആഗിരണം ചെയ്യുന്നു.

ഇരുമ്പിന്റെ ശേഖരം
നമ്മുടെ ശരീരത്തിലെ ഇരുമ്പ് എടുക്കുകയാണെങ്കില്‍ മൂന്ന് ഇഞ്ച് നീളമുള്ള ആണി ഉണ്ടാക്കാം. അതായത് കോപ്പര്‍, നിക്കല്‍, സിങ്ക്, കൊബാള്‍ട്ട്, ഫോസ്ഫറസ് എല്ലാം ന്മമുടെ ശരീരത്തില്‍ ഉണ്ടെന്ന് സാരം.

ശ്വാസകോശം സ്പോഞ്ച് പോലെയാണ്
പരസ്യംമല്ല നമ്മുടെ ശ്വാസകോശത്തിന്റെ മുകള്‍ ഭാഗം മാത്രം എടുക്കുകയാണെങ്കില്‍ ഇതൊരു ടെന്നീസ് കോര്‍ട്ടിനു തുല്യമായിരിക്കും.

പെന്‍സില്‍ വരെ ഉണ്ടാക്കാം
നമ്മുടെ ശരീരത്തിലുള്ള കാര്‍ബണ്‍ എടുക്കുകയാണെങ്കില്‍ അത് 9000 പെന്‍സില്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാം.

സ്വപ്നം കാണാന്‍ കുട്ടികളും
സ്വപ്നം കാണാന്‍ അങ്ങിനെ പ്രായമൊന്നുമില്ല. അതായത് ജനിച്ചു വീഴുമ്പോള്‍ മുതല്‍ തന്നെ കുട്ടികള്‍ സ്വപ്നം കാണാനും തുടങ്ങും.

കണ്പീലി വില്ലന്‍
നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പുഴുക്കളുടെ സ്ഥലമാണ് നിങ്ങളുടെ കണ്പീലികള്. ശരിക്കും ഇങ്ങനെയൊക്കെയാണ് നിങ്ങളുടെ ശരീരം.

വൃത്തികെട്ട സ്ഥലം വായ
നമ്മുടെ ശരീരത്തിലെ ഏറ്റവും വൃത്തികെട്ട സ്ഥലം ഏതാണെന്നു ചോദിച്ചാല്‍ ആദ്യം വരുന്ന ഉത്തരം വായ എന്നാകും. ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണ് അവിടെ ഉള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ നമ്മള് ശ്രദ്ധ കൊടുക്കുന്നതും വായ കഴുകാനും മറ്റുമാണ്. എന്നിട്ടും ഫലമില്ലെന്നതാണ് സത്യം.

ബുദ്ധിയുടെ കാര്യത്തിലും ....
ഒരു ആവറേജ് മനുഷ്യന്റെ തലച്ചോറിന്റെ കനം എന്നു പറഞ്ഞാല്‍ അത് വെറും മൂന്ന് പൗണ്ട് മാത്രമായിരിക്കും.

പല്ലുകളുടെ കാര്യത്തില്‍ പാറ പോലും തോല്‍ക്കും
പല്ലുകളുടെ കാര്യത്തില്‍ പാറപോലും തോല്‍ക്കും. അത്രയ്ക്കുണ്ട് നമ്മുടെ പല്ലുകളുടെ ശക്തി.



Click it and Unblock the Notifications