Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
എരിവ് കഴിച്ചാല് തടി കുറയും?
തടി കുറയുക എന്ന ആത്യന്തിക ലക്ഷ്യമുള്ളവര്ക്ക് എങ്ങനെയെങ്കിലും ഒന്ന് തടി കുറച്ചാല് മതി എന്നായിരിക്കും ചിന്ത. എന്നാല് പലപ്പോഴും ഇക്കാര്യത്തില് പലരും പരാജയം സമ്മതിക്കുന്ന സാഹചര്യമായിരിക്കും ഉണ്ടായിരിക്കുക. ഇക്കാര്യത്തില് ഫേസ് ബുക്കും ചതിക്കും
എരിവും പുളിയും ഉപ്പും ഒഴിവാക്കിയുള്ള ഒരു ഭക്ഷണത്തെക്കുറിച്ച് മലയാളികള്ക്ക് ആലോചിക്കാന് തന്നെ കഴിയില്ല. എരിവല്പ്പം കൂടിയാലും ഉപ്പു കൂടരുതെന്ന് നിര്ബന്ധം മാത്രമേ നമുക്കുള്ളൂ. എന്നാല് എരിവിന് തടി കുറയ്ക്കാന് കഴിയുമെന്നാണ് പുതിയ പഠനങ്ങള് സൂചിപ്പിക്കുന്നത്. കുടവയര് ഒരു പ്രശ്നമേ അല്ല
അതുകൊണ്ടു തന്നെ ഇനി മുതല് അമിതവണ്ണത്തിന്റെ പേരില് കഷ്ടപ്പെടുന്നവര് അല്പം എരിവ് കൂടുതല് കഴിച്ചോളൂ. ഇത് തടി കുറയ്ക്കും എന്ന കാര്യത്തില് സംശയം വേണ്ട.

കലോറി കുറയ്ക്കുന്നു
അമിത കലോറി ഇല്ലാതാക്കാന് മുളകിനു കഴിയും. മാത്രമല്ല ഇതിലൂടെ മെറ്റബോളിസം ഉയര്ത്തുകയും ചെയ്യുന്നു.

കൊഴുപ്പ് കുറയ്ക്കുന്നു
കൊഴുപ്പ് കുറയ്ക്കാന് സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് മുളക്. ശരീരത്തില് അമിതമായി അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന് മുളകിനു കഴിയുന്നു എന്നതാണ് സത്യം.

അമിതാര്ത്തി നിയന്ത്രിക്കും
ഭക്ഷണത്തോടുള്ള അമിതഭ്രമമാണ് നമ്മളില് പലരേയും തടിയന്മാരും തടിച്ചികളും ആക്കുന്നത്. അതിനാല് തന്നെ മുളക് ഭക്ഷണത്തോടുള്ള അമിത ആര്ത്തിയെ നിയന്ത്രിക്കുന്നു.

മധുരം നിയന്ത്രിക്കാന് സഹായിക്കുന്നു
മുളക് കൂടുതല് കഴിക്കുന്നത് മധുരത്തോടുള്ള നമ്മുടെ ആവേശത്തെ ഇല്ലാതാക്കുന്നു. മധുരം നമ്മുടെ തടി വര്ദ്ധിപ്പിക്കുന്നതില് പ്രധാനിയാണ്.

ദഹനം കൃത്യമാവും
മുളകിന് നമ്മുടെ ദഹനത്തിന്റെ കാര്യത്തില് പ്രധാന പങ്കാണുള്ളത്. മുളക് കഴിക്കുന്നത് നല്ലരീതിയിലുള്ള ദഹനത്തിന് സഹായിക്കുന്നു.

രക്തയോട്ടം വര്ദ്ധിപ്പിക്കും
മുളകില് തന്നെ കാന്താരി മുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിലെ രക്തകോശങ്ങള്ക്ക് ഊര്ജ്ജം പ്രദാനം ചെയ്യുന്നു. ഇത് രക്തയോട്ടം വര്ദ്ധിപ്പിക്കുന്നു.

ഡയറ്റ് നിയന്ത്രിക്കുന്നു
ഡയറ്റിംഗിന്റെ കാര്യത്തിലും മുളക് സഹായിക്കുന്നു. അതുകൊണ്ടു തന്നെ നല്ല ഡയറ്റിംഗ് ശീലമാകുമ്പോള് തടിയും കുറയുന്നു.



Click it and Unblock the Notifications
