Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മഞ്ഞുകാലത്തെ കാല്‍വേദനയ്ക്കു പുറകില്‍
മഞ്ഞുകാലമെന്നാല്‍ തണുപ്പു കൂടുതലുള്ള സമയമാണ്. ഈ സമയത്ത് കാല്, മസില് വേദനകളും സാധാരണയായി കൂടും.
വാതരോഗമുള്ളവര്‍ക്ക് ഈ സമയം ഏറെ ബുദ്ധിമുട്ടുള്ളതാണ്. കാല്വേദനയ്ക്കൊപ്പം കാലില്‍ നീരും പലര്‍ക്കുമുണ്ടാകാം. പ്രമേഹത്തിന് വീട്ടുവൈദ്യങ്ങള്‍
മഞ്ഞുകാലത്തെ കാല്‍വേദനയ്ക്കു പുറകിലെ കാരണങ്ങളെക്കുറിച്ചറിയൂ,

വാതം
വാതം കാല്‍വേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. മഞ്ഞുകാലത്ത് ചുറ്റുപാടുമുള്ള ചൂടു പെട്ടെന്നു താഴുന്നത് വായുവിന്റെ മര്‍ദത്തിലും പെട്ടെന്നു കുറവു വരുത്തുന്നു. ഇതു കാരണം കോശങ്ങളില്‍ നീരുണ്ടാകുന്നു. വേദന വര്‍ദ്ധിയ്ക്കും.

സിയാട്ടിക്ക
സിയാട്ടിക്ക എന്ന അവസ്ഥയാണ് മഞ്ഞുകാലത്തുണ്ടാകുന്ന കാല് വേദനയ്ക്കുള്ള മറ്റൊരു കാരണം. സിയാറ്റിക്ക ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡികളാണ്. ഇവയില്‍ ഏതെങ്കിലും അഞ്ചെണ്ണം ചുരുങ്ങുന്നത് കാല്‍വേദനയ്ക്കു കാരണമാകും. മഞ്ഞുകാലത്ത് തണുപ്പു കാരണം ഇവ ചുരുങ്ങാന്‍ സാധ്യതയേറെയാണ്.

മസിലുകള്‍
ചൂടുകുറയുന്നത് മസിലുകള്‍ ചുരുങ്ങുന്നതിനും കാരണമാകും. ഇതും കാല്‍വേദനയ്ക്കുള്ള കാരണമാണ്.

ഫൈബ്രോമയാള്‍ജിയ
ഫൈബ്രോമയാള്‍ജിയ എന്നൊരു അവസ്ഥയുണ്ട്. കാലില്‍ നിന്നും തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പരക്കുന്ന വേദന. ഇതും മഞ്ഞു കാലത്ത് കൂടും.

മര്‍ദം
തണുപ്പും മഞ്ഞുമെല്ലാം ശരീരത്തില്‍ മര്‍ദം കൂട്ടും ഇതും ശരീരവേദനയ്ക്ക്, പ്രത്യേകിച്ചു കാല്‍വേദനയ്ക്കു കാരണമാകും.

വെള്ളം കുടി
മഞ്ഞുകാലത്ത് തണുപ്പു കാരണം സ്വാഭാവികമായും വെള്ളം കുടിയ്ക്കുന്നതു കുറയും. ഇത് മസിലുകള്‍ കൂടുതല്‍ ചുരുങ്ങാനും ഇതുവഴി വേദന കൂടാനും കാരണമാകും.



Click it and Unblock the Notifications
