Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ദഹനക്കേടിന് ചില കാരണങ്ങള്‍
ദഹനക്കേട് പലപ്പോഴും പലര്‍ക്കുമുണ്ടാകുന്ന പ്രശ്നമാണ്. വയറിന് അസ്വസ്ഥതയും വയറിളക്കവും ഛര്ദിയുമെല്ലാമുണ്ടാകാന് ഇത് കാരണമാകും.
ദഹനക്കേടിന് പല കാരണങ്ങളുമുണ്ട്. ഭക്ഷണശീലങ്ങള്‍ മുതല്‍ ജീവിത ശൈലികള്‍ വരെ ഇതിന് കാരണമായി വരാം.
ദഹനക്കേടിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണശീലങ്ങള്‍
ഭക്ഷണശീലങ്ങള്‍ നല്ലതല്ലാത്തത് ദഹനക്കേടിനുള്ള ഒരു കാരണമാണ്. ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കാത്തത്, എണ്ണയും മസാലകളും കൂടുതലടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത്, വേണ്ടതിലും അധികം കഴിയ്ക്കുന്നത് എ്ന്നിവയെല്ലാം ദഹനക്കേടിനുള്ള കാരണങ്ങളാണ്.

ഏറെ വൈകി ഭക്ഷണം
രാത്രി ഏറെ വൈകി ഭക്ഷണം കഴിയ്ക്കുന്നതും ഭക്ഷണശേഷം ഉടന്‍ കിടക്കുന്നതും മറ്റു ചില കാരണങ്ങള്‍.

മദ്യം
മദ്യം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തും. ഇത് കഴിയ്ക്കുന്നത് ദഹനക്കേടിന് ഇട വരുത്തും.

പുകവലി
പുകവലി ദഹനക്കേടിനുള്ള മറ്റൊരു കാരണമാണ്. സിഗരറ്റിലെ ഘടകങ്ങള്‍ ദഹനരസത്തിന്റെ ഉല്പാദനം തടയുന്നു.

കഫീന്‍

ഭക്ഷണശേഷം ഉടന്‍ വ്യായാമം
ഭക്ഷണശേഷം ഉടന്‍ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വയറ്റിലേയ്ക്കു രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ദഹനത്തെ സഹായിക്കാനാണ് ഇത്. എന്നാല്‍ വ്യായാമം ഈ രക്തപ്രവാഹത്തെ കുറയ്ക്കും. ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും.

ചില മരുന്നുകള്‍
ചില മരുന്നുകള്‍, പ്രത്യേകിച്ച് ബിപിയ്ക്കുള്ളവ, അയേണ്‍ ഗുളികകള്‍, ആന്റിബയോട്ടിക്സ്, പെയിന്‍ കില്ലര്‍ എന്നിവ ദഹനക്കേടിനുള്ള കാരണമാകാറുണ്ട്.

അമിതവണ്ണം
അമിതവണ്ണം ദഹനേന്ദ്രിയത്തിന് മര്‍ദമേല്‍പ്പിയ്ക്കുന്നു. ഇത് വയറ്റിലെ ആസിഡ് ഭക്ഷണനാളിയിലേയ്ക്കു കടക്കാന്‍ ഇട വരുത്തും. ഇത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും.

സ്ട്രെസ്
സ്ട്രെസ് ദഹനക്കേടിനുള്ള ഒരു കാരണമാണ്. ഇത് വയറ്റിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ദഹനരസങ്ങളുടെ ഉല്പാദനത്തെ തടസപ്പെടുത്തും.

ഹെര്‍ണിയ
ഹെര്‍ണിയ പോലുള്ള രോഗങ്ങള്‍ ദഹനക്കേടിനുള്ള മറ്റൊരു കാരണമാണ്.

ബാക്ടീരിയ
ഹെലിക്കോബാക്ടര് പൈലോറി എന്നൊരു ബാക്ടീരിയയുണ്ട്. വയറ്റില്‍ വളരുന്ന ഇത് ദഹനക്കേടിനുള്ള പ്രധാന കാരണമാണ്.സാമ്പാറൊഴിച്ചു കുഴച്ചു കഴിയ്ക്കൂ



Click it and Unblock the Notifications
