Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
കുതിര്‍ത്ത ബദാമിന്റെ ഗുണങ്ങള്‍
സാധാരണ പാല് ഇഷ്ടമില്ലാത്തവര്‍ക്ക് പകരം പോഷകമൂല്യത്തിലും സ്വാദിലും മികച്ചു നില്ക്കുന്ന ബദാംപാല്‍ തിരഞ്ഞെടുക്കാം. ബദാമിന്റെ സ്വാദ് കാരണം ഇവ ചേര്‍ത്ത ഉത്പന്നങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. ബദാംപാലിന് നിരവധി ഗുണങ്ങള്‍ ഉണ്ട്.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ മികച്ച ബാദാംമിന്റെ പരമാവധി ഗുണങ്ങള്‍ ലഭിക്കുന്നതിന് ശരിയായ രീതിയില്‍ ഇവ കഴിക്കണം.
ബദാമിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകമുണ്ട് ഇത് ബദാംപരിപ്പില്‍ നിന്നും പോഷകങ്ങള്‍ പുറത്ത് വരുന്നത് തടയും.കൂടാതെ ഇത് ദഹിക്കാനും ബുദ്ധിമുട്ടാണ്.
കുതിര്‍ത്ത ബദാം പല തരത്തില്‍ ഗുണകരമാണ്. സത്രീ ശരീരത്തിന്റെ വൃത്തി 'രഹസ്യ'ങ്ങള്

ദഹനം മെച്ചപ്പെടുത്തും
ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാം പുറത്ത് വിടുന്ന ലിപാസ് എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.

ഹൃദയ ധമനീ രോഗങ്ങള്‍ തടയും
കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്ഡിഎല്‍) അളവ് ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ് കുറയ്ക്കുകയും ചെയ്യും. എച്ച്ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ബദാംമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ബാദാംമിലെ മഗ്നീഷ്യത്തിന് ഹൃദയ സ്തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ഫോലിക് ആസിഡ് ധമനികളില്‍ തടസ്സം ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.

അര്‍ബുദം തടയും
കുതിര്‍ത്ത ബദാം കഴിക്കുന്നത് പ്രോസ്ട്രേറ്റ് , സ്തന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. ഇതിലടങ്ങിയിട്ടുള്ള ഫ്ളവനോയിഡുകളും വിറ്റാമിനുകളുമാണ് ഇതിന് സഹായിക്കുന്നത്. കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്.

പ്രമേഹവും രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കും
കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം കുതിര്‍ത്ത ബദാം കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുകയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യും.

ഗര്‍ഭകാലത്ത് സംരക്ഷണം
ബദാമില്‍ അടങ്ങിയിട്ടുള്ള ഫോലിക് ആസിഡ് കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. അതിനാല്‍ ഗര്‍ഭിണികളോട് കുതിര്‍ത്ത ബദാം കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

ഓര്‍മ്മ മെച്ചപ്പെടുത്തും
കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ള ബദാം ബുദ്ധിശക്തിയും ഓര്‍മ്മയും മെച്ചപ്പെടാന്‍ സഹായിക്കും. അതിനാല്‍ ഓര്‍മ്മ കൂട്ടാന്‍ എല്ലാ ദിവസവും രാവിലെ കുറച്ച് (4-6) കുതിര്‍ത്ത ബദാം കഴിക്കുക.

ശരിയായ രീതിയില്‍
ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് . എന്നാല്‍ ശരിയായ രീതിയില്‍ കഴിക്കണം എന്നുമാത്രം. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചതിന് ശേഷം പുറത്തെ തൊലി കളഞ്ഞ് കഴിക്കുക. ദിവസവും ശരിയായ രീതിയില്‍ ബദാം കഴിച്ചാല്‍ ഇതിന്റെ പരമാവധി ഗുണം ലഭിക്കും.



Click it and Unblock the Notifications
